- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷക്കണക്കിന് കുട്ടികൾ ദാരിദ്ര്യത്തിന്റെ പിടിയിൽ; അഭയാർഥി പ്രവാഹം ശക്തമായത് ദാരിദ്ര്യത്തിന്റെ ആക്കം കൂട്ടിയതായി ഇക്കണോമിക് റിപ്പോർട്ട്
ബെർലിൻ: കുട്ടികൾക്കിടയിലുള്ള ദാരിദ്ര്യത്തിന്റെ തോത് 2.8 മില്യണോളം ഉയർന്നതായി 2017-ലെ ഫമീലിയൻ റിപ്പോർട്ട്. ദാരിദ്ര്യം കൂടുതലായും പിടിപെട്ടിരിക്കുന്നത് കുടിയേറ്റക്കാരായ കുട്ടികൾക്കിടയിലാണെന്നും റിപ്പോർട്ട് എടുത്തുപറയുന്നു. 2010-നും 2015നും മധ്യേ ജർമനിയിൽ കുട്ടികളെ ബാധിച്ചിരിക്കുന്ന ദാരിദ്ര്യത്തിന്റെ തോത് രണ്ടു ലക്ഷത്തോളമാണെന്നാണ് കഴിഞ്ഞ ദിവസം ഫെഡറൽ മിനിസ്റ്റർ ഫോർ ഫാമിലി അഫേഴ്‌സ് പബ്ലിഷ് ചെയ്ത ഇക്കണോമിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രണ്ടു വർഷം മുമ്പ് രാജ്യത്ത് 20 ശതമാനം കുട്ടികളായിരുന്നു ദാരിദ്ര്യത്തിന്റെ ഭീഷണിയിൽ ഉണ്ടായിരുന്നത്. ഓരോ വർഷവും 1.5 ശതമാനം കുട്ടികൾ എന്ന കണക്കിന് ദാരിദ്ര്യത്തിന്റെ പിടിയിൽ അകപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. 18 വയസിൽ താഴെയുള്ള 2.8 മില്യൺ കുട്ടികളാണ് നിലവിൽ ദാരിദ്ര്യം അനുഭവിക്കുന്നത്. ആളോഹരി വരുമാനം ദേശീയ ശരാശരി 60 ശതമാനം ആണെന്നിരിക്കേ ഈ കുട്ടികൾ അതിൽ താഴെയാണ് ജീവിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തിലേക്കുള്ള അഭയാർഥി പ്രവാഹമാണ് ഇതിന് പ്രധാന കാരണമായി
ബെർലിൻ: കുട്ടികൾക്കിടയിലുള്ള ദാരിദ്ര്യത്തിന്റെ തോത് 2.8 മില്യണോളം ഉയർന്നതായി 2017-ലെ ഫമീലിയൻ റിപ്പോർട്ട്. ദാരിദ്ര്യം കൂടുതലായും പിടിപെട്ടിരിക്കുന്നത് കുടിയേറ്റക്കാരായ കുട്ടികൾക്കിടയിലാണെന്നും റിപ്പോർട്ട് എടുത്തുപറയുന്നു. 2010-നും 2015നും മധ്യേ ജർമനിയിൽ കുട്ടികളെ ബാധിച്ചിരിക്കുന്ന ദാരിദ്ര്യത്തിന്റെ തോത് രണ്ടു ലക്ഷത്തോളമാണെന്നാണ് കഴിഞ്ഞ ദിവസം ഫെഡറൽ മിനിസ്റ്റർ ഫോർ ഫാമിലി അഫേഴ്‌സ് പബ്ലിഷ് ചെയ്ത ഇക്കണോമിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
രണ്ടു വർഷം മുമ്പ് രാജ്യത്ത് 20 ശതമാനം കുട്ടികളായിരുന്നു ദാരിദ്ര്യത്തിന്റെ ഭീഷണിയിൽ ഉണ്ടായിരുന്നത്. ഓരോ വർഷവും 1.5 ശതമാനം കുട്ടികൾ എന്ന കണക്കിന് ദാരിദ്ര്യത്തിന്റെ പിടിയിൽ അകപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. 18 വയസിൽ താഴെയുള്ള 2.8 മില്യൺ കുട്ടികളാണ് നിലവിൽ ദാരിദ്ര്യം അനുഭവിക്കുന്നത്. ആളോഹരി വരുമാനം ദേശീയ ശരാശരി 60 ശതമാനം ആണെന്നിരിക്കേ ഈ കുട്ടികൾ അതിൽ താഴെയാണ് ജീവിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തിലേക്കുള്ള അഭയാർഥി പ്രവാഹമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇവിടേയ്ക്ക് എത്തുന്ന അഭയാർഥി കുട്ടികൾ ദാരിദ്ര്യത്തിൽ ജീവിക്കുന്നതിനുള്ള സാഹചര്യം 36 മുതൽ 49 ശതമാനമായി വർധിക്കുകയും ചെയ്യുന്നു. അതേസമയം കുടിയേറ്റ സാഹചര്യത്തിലല്ലാത്ത കുട്ടികൾക്കിടയിൽ ഉള്ള ദാരിദ്ര്യത്തിന്റെ തോത് 2010 മുതൽ 13 ശതമാനത്തിൽ തന്നെ നിലകൊള്ളുകയാണ്.
കുടിയേറ്റക്കാർക്കിടയിൽ തന്നെ സിംഗിൾ പേരന്റ് ഉള്ള കുട്ടികൾ ആണ് ദാരിദ്ര്യം കൂടുതലായും അനുഭവിക്കേണ്ടി വരുന്നത്. അഭയാർഥി കുട്ടികളിൽ പകുതിയിലേറെ പേരും അമ്മ മാത്രമുള്ള കുടുംബത്തിൽ നിന്നാണെന്നതാണ് വ്യക്തമായിരിക്കുന്നത്. ദേശീയ ശരാശരി വരുമാനത്തിൽ എത്തണമെങ്കിൽ ഇത്തരം അമ്മമാർക്ക് ആഴ്ചയിൽ അഞ്ചു മണിക്കൂർ കൂടി അധികമായി ജോലി ചെയ്യേണ്ട അവസ്ഥയാണു താനും.