സിനിമാ താരങ്ങളായാൽ അവരെ വെറുതെ ആക്ഷേപിക്കാമെന്നും,പഴി പറയാമെന്നും കരുതുന്ന ആരാധകരുണ്ടെങ്കിൽ അവർക്ക് തെറ്റി.നടൻ ചിമ്പുവിനെ അതിന് കിട്ടില്ല.കമൽഹാസൻ അവതരിപ്പിക്കുന്ന ബിഗ്‌ബോസ് ഷോയിൽ നിന്ന് പുറത്തായ നടി ഒവിയയെ വിവാഹം കഴിക്കാൻ ചിമ്പു തയ്യാറാണെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ചിമ്പുവിന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് വ്യാജ ട്വീറ്റ് വന്നത്. ഇതിൽ മനംനൊന്താണ് തന്റെ ട്വിറ്റർ അക്കൗണ്ട് ചിമ്പു ഡീആക്ടിവേറ്റ് ചെയ്തത്.

ആരാധകർക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന ശേഷമാണ് താരം ട്വിറ്റർ എന്നെന്നേക്കുമായി ഉപേക്ഷിച്ചത്. 'പോസ്റ്റീവ് ചിന്തകൾക്കുപകരം നെഗറ്റിവിറ്റിയാണ് സോഷ്യൽ മീഡിയ എനിക്ക് നൽകുന്നത്. അതിന്റെ ഭാഗമാകാൻ എനിക്ക് പേടിയാകുന്നു. ഒരു സെലിബ്രിറ്റിക്ക് സോഷ്യൽ മീഡിയ അത്യാവശ്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ ഹൃദയത്തെ പിന്തുടരാനാണ് എനിക്ക് താൽപര്യം. അതിനാൽതന്നെ വിട പറയുന്നതിനു മുൻപായി ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, എപ്പോഴും സ്നേഹിക്കുക. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ' ഇതായിരുന്നു ചിമ്പുവിന്റെ അവസാന ട്വീറ്റ്.20 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ട്വിറ്ററിൽ ചിമ്പുവിന് ഉണ്ടായിരുന്നത്.