- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വിജയം ആവേശം നൽകിയത് ജപ്പാനും വിയറ്റ്നാമിനും സിംഗപ്പുരിനും മംഗോളിയക്കും; കണ്ണുരുട്ടി കാര്യങ്ങൾ നേടുന്ന ഇടപാടിന് ഇനി വഴങ്ങേണ്ടതില്ലെന്ന് ചൈനയുടെ അയൽരാജ്യങ്ങൾ; യുദ്ധത്തിലേക്ക് വരെ നീളാൻ സാധ്യതയുള്ള തീരുമാനം വിജയിപ്പിച്ചതോടെ ലോകനേതാക്കൾക്കിടയിൽ വീണ്ടും മോദി ഹീറോയായി
ദോഘ്‌ലാമിൽ ചൈനയുടെ വെല്ലുവിളിയെ സധൈര്യം നേരിട്ട ഇന്ത്യയെ മറ്റ് രാജ്യങ്ങളും മാതൃകയാക്കുന്നു. സൗത്ത് ചൈനാക്കടലിൽ ചൈനയുടെ ഇടപെടലുകൾകൊണ്ട് പൊറുതിമുട്ടിയ ജപ്പാനും വിയറ്റ്‌നാമും സിംഗപ്പുരുമൊക്കെ ശക്തമായ ചെറുത്തുനിൽപ്പിന് തയ്യാറെടുക്കുകയാണെന്നാണ് സൂചന. ദോഘ്‌ലാമിൽനിന്ന് ചൈനയെ ഏകപക്ഷീയമായി പിന്മാറ്റിയ ഇന്ത്യയുടെ നയതന്ത്രവിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈയടി നേടിക്കൊടുത്തിരിക്കുന്നു. ദോഘ്‌ലാമിൽ റോഡ് നിർമ്മിക്കാനെന്ന രീതിയിൽ അതിർത്തി കൈയേറാൻ ചൈന നടത്തിയ ശ്രമമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സമാനമായ ശ്രമമാണ് സൗത്ത് ചൈനാ കടലിലും ചൈന നടത്തുന്നത്. ജപ്പാന്റെയും വിയറ്റ്‌നാമിന്റെയും മറ്റ് രാജ്യങ്ങളുടെയും എതിർപ്പ് വകവെക്കാതെ ചെറുദ്വീപുകളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് മേഖലയിൽ സംഘർഷമുണ്ടാക്കുകയാണ് ചൈന. ദോഘ്‌ലാമിൽ ചൈന സംഘർഷമുണ്ടാക്കിക്കൊണ്ടിരുന്ന സമയത്തുതന്നെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയും അമേരിക്കയും ജപ്പാനും ചേർന്ന് സംയുക്ത നാവികാഭ്യാസം നടത്തിയത്. ജപ്പാൻ ഈ ഘട്ടത്തിൽ ഇന്ത്യക്ക് നൽകിയ പിന്തുണയും ചൈനയുട
ദോഘ്‌ലാമിൽ ചൈനയുടെ വെല്ലുവിളിയെ സധൈര്യം നേരിട്ട ഇന്ത്യയെ മറ്റ് രാജ്യങ്ങളും മാതൃകയാക്കുന്നു. സൗത്ത് ചൈനാക്കടലിൽ ചൈനയുടെ ഇടപെടലുകൾകൊണ്ട് പൊറുതിമുട്ടിയ ജപ്പാനും വിയറ്റ്‌നാമും സിംഗപ്പുരുമൊക്കെ ശക്തമായ ചെറുത്തുനിൽപ്പിന് തയ്യാറെടുക്കുകയാണെന്നാണ് സൂചന. ദോഘ്‌ലാമിൽനിന്ന് ചൈനയെ ഏകപക്ഷീയമായി പിന്മാറ്റിയ ഇന്ത്യയുടെ നയതന്ത്രവിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈയടി നേടിക്കൊടുത്തിരിക്കുന്നു.
ദോഘ്‌ലാമിൽ റോഡ് നിർമ്മിക്കാനെന്ന രീതിയിൽ അതിർത്തി കൈയേറാൻ ചൈന നടത്തിയ ശ്രമമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സമാനമായ ശ്രമമാണ് സൗത്ത് ചൈനാ കടലിലും ചൈന നടത്തുന്നത്. ജപ്പാന്റെയും വിയറ്റ്‌നാമിന്റെയും മറ്റ് രാജ്യങ്ങളുടെയും എതിർപ്പ് വകവെക്കാതെ ചെറുദ്വീപുകളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് മേഖലയിൽ സംഘർഷമുണ്ടാക്കുകയാണ് ചൈന.
ദോഘ്‌ലാമിൽ ചൈന സംഘർഷമുണ്ടാക്കിക്കൊണ്ടിരുന്ന സമയത്തുതന്നെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയും അമേരിക്കയും ജപ്പാനും ചേർന്ന് സംയുക്ത നാവികാഭ്യാസം നടത്തിയത്. ജപ്പാൻ ഈ ഘട്ടത്തിൽ ഇന്ത്യക്ക് നൽകിയ പിന്തുണയും ചൈനയുടെ പിന്മാറ്റത്തിന് ഒരുകാരണമാണ്. സൗത്ത് ചൈനാക്കടലിൽ ചൈനയുടെ ഇടപെടലിൽ പൊറുതിമുട്ടിയ മറ്റു ചെറുരാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യക്കാവുമെന്ന് ഉറപ്പായതോടെ, ചൈനയ്ക്ക് പിന്മാറുകയല്ലാതെ വേറെ മാർഗമില്ലാതായി.
സൈനികവും സാമ്പത്തികവുമായ അധീശത്വം മറ്റ് ഏഷ്യൻ രാജ്യങ്ങൾ അംഗീകരിക്കുമെന്ന ഷി ജിൻപിങ്ങിന്റെ ധാരണകൂടിയാണ് ഇപ്പോഴത്തെ സംഭവത്തോടെ ഇല്ലാതായത്. തർക്കങ്ങൾ സ്വന്തം രീതിയിൽ പരിഹരിക്കാമെന്ന അതിമോഹവും ഇതോടെ ഇല്ലാതായി. ഭൂട്ടാനിൽ കടന്നുകയറി അതിർത്തി പുനർനിർണയിക്കാൻ നടത്തിയ ശ്രമത്തെ അതേ നിലയ്ക്ക് ചെറുത്തുതോൽപിക്കാൻ ഇന്ത്യക്ക് സാധിച്ചത് വൻ നയതന്ത്ര വിജയംകൂടിയാകുന്നത് അതുകൊണ്ടാണ്.
സിംഗപ്പുരും മംഗോളിയയുമൊക്കെ ചൈനയെ ചെറുത്തുനിൽക്കാൻ തീരുമാനിച്ചതും ഇതോടെയാണ്. സൗത്ത് ചൈനാ കടലിലൂടെയുള്ള വ്യാപാരം ശക്തമാക്കിയാണ് സിംഗപ്പുർ തിരിച്ചടിച്ചത്. മംഗോളിയയാകട്ടെ ദലൈലാമയ്ക്ക് ആതിഥ്യമരുളി ചൈനയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. ട്രംപിൽനിന്ന് ഇന്ത്യക്ക് കിട്ടിയ പിന്തുണയും ചൈനയുടെ പിന്മാറ്റം അനിവാര്യമാക്കി മാറ്റിയെന്ന് വിലയിരുത്തപ്പെടുന്നു.