- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുപറഞ്ഞു സൗന്ദര്യം യുവതികൾക്കു മാത്രമുള്ളതാണെന്ന്? വയോധികരും മധ്യവയസ്കരുമായ സ്ത്രീകൾ ബിക്കിനി അണിഞ്ഞപ്പോൾ
പ്രായം ചെല്ലുന്തോറും സൗന്ദര്യം നഷ്ടമാകും എന്ന് പരിതപിക്കുന്നവർ ഈ കാഴ്ചകൾ കാണുക. കൗമാരക്കാർക്കും യുവതികൾക്കും മാത്രമുള്ളതല്ല സൗന്ദര്യം. പ്രായമല്ല, മനസ്സാണ് സൗന്ദര്യത്തെ നിർണയിക്കുന്നതെന്ന് തെളിക്കുന്നതാണ് ഈ സൗന്ദര്യമത്സരം. വടക്കൻ ചൈനയിലെ ടിയാൻജിൻ പ്രവിശ്യയിലാണ് ഈ സൗന്ദര്യ മത്സരം നടന്നത്. മധ്യവയസ്‌കരും വയോധികരുമായ സ്ത്രീകളാണ് ഇതിൽ പങ്കെടുത്തത്. 80 വയസ്സ് പ്രായമുള്ള സ്ത്രീകൾ വരെ പങ്കെടുത്ത സൗന്ദര്യ മത്സരത്തിൽ 500-ഓളം പേരുണ്ടായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഒപ്പം പ്രായത്തെ മനസ്സുകൊണ്ട് കീഴടക്കാൻ പ്രേരിപ്പിക്കാനും. ടിയാൻജിൻ മുൻസിപ്പാലിറ്റിയുടെ കീഴിൽ രണ്ടാം തവണയാണ് ഇത്തരമൊരു സൗന്ദര്യ മത്സരം നടക്കുന്നത്. ബിക്കിനിയണിഞ്ഞും ചെറിയ വസ്ത്രങ്ങൾ ധരിച്ചും മത്സരാർഥികൾ രംഗത്തുവന്നു. ചിലർ മാലാഖമാരെപ്പോലെ ചിറകുകൾ തുന്നിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഫോട്ടോഗ്രാഫർക്കുമുന്നിൽ തനിച്ചും ഒന്നിച്ചും പോസ് ചെയ്ത് അവർ മത്സരം കൊഴുപ്പിച്ചു.
പ്രായം ചെല്ലുന്തോറും സൗന്ദര്യം നഷ്ടമാകും എന്ന് പരിതപിക്കുന്നവർ ഈ കാഴ്ചകൾ കാണുക. കൗമാരക്കാർക്കും യുവതികൾക്കും മാത്രമുള്ളതല്ല സൗന്ദര്യം. പ്രായമല്ല, മനസ്സാണ് സൗന്ദര്യത്തെ നിർണയിക്കുന്നതെന്ന് തെളിക്കുന്നതാണ് ഈ സൗന്ദര്യമത്സരം. വടക്കൻ ചൈനയിലെ ടിയാൻജിൻ പ്രവിശ്യയിലാണ് ഈ സൗന്ദര്യ മത്സരം നടന്നത്.
മധ്യവയസ്‌കരും വയോധികരുമായ സ്ത്രീകളാണ് ഇതിൽ പങ്കെടുത്തത്. 80 വയസ്സ് പ്രായമുള്ള സ്ത്രീകൾ വരെ പങ്കെടുത്ത സൗന്ദര്യ മത്സരത്തിൽ 500-ഓളം പേരുണ്ടായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഒപ്പം പ്രായത്തെ മനസ്സുകൊണ്ട് കീഴടക്കാൻ പ്രേരിപ്പിക്കാനും.
ടിയാൻജിൻ മുൻസിപ്പാലിറ്റിയുടെ കീഴിൽ രണ്ടാം തവണയാണ് ഇത്തരമൊരു സൗന്ദര്യ മത്സരം നടക്കുന്നത്. ബിക്കിനിയണിഞ്ഞും ചെറിയ വസ്ത്രങ്ങൾ ധരിച്ചും മത്സരാർഥികൾ രംഗത്തുവന്നു. ചിലർ മാലാഖമാരെപ്പോലെ ചിറകുകൾ തുന്നിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഫോട്ടോഗ്രാഫർക്കുമുന്നിൽ തനിച്ചും ഒന്നിച്ചും പോസ് ചെയ്ത് അവർ മത്സരം കൊഴുപ്പിച്ചു.