- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരുടെ മനസസരോവർ യാത്ര ഇനി നടക്കാത്ത സ്വപ്നമാകുമോ? നാഥുലാ ചുരം സ്ഥിരമായി അടച്ചിടുമെന്ന് ചൈനയുടെ ഭീഷണി; പ്രകോപനത്തിന് കാരണം അതിർത്തി തർക്കമെന്ന് സൂചന
ബീജിങ്: ഇന്ത്യ അതിർത്തി ലംഘിച്ചെന്നും എത്രയും പെട്ടന്ന് പിന്മാറിയില്ലെങ്കിൽ കൈലാസ് മാനസരോവർ യാത്രക്കായി തുറന്നിട്ടുള്ള നാഥുലാ ചുരം എന്നേന്നേക്കുമായി അടക്കുമെന്നും ചൈന. വിഷയം ഇന്ത്യയോട് നയതന്ത്രപരമായി ഉന്നയിച്ചിട്ടുണ്ടെന്നും നിലപാട് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മാനസസരോവർ യാത്ര ഇനി നടക്കാത്ത സ്വപനമായി മാറുമോ എന്ന ഭീതിയിലാണ് ഇന്ത്യാക്കാർ. ചൈനയുടെ ആവശ്യം അംഗീകരിച്ച് ഇന്ത്യ സൈന്യത്തെ അതിർത്തിയിൽ നിന്ന് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിക്കിം സെക്ടറിൽ ഇന്ത്യൻ അതിർത്തി സംരക്ഷണ സേന തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയെന്നാണ് ചൈന ആരോപിക്കുന്നത്. കടന്നുകയറ്റം ശ്രദ്ധയിൽ പെട്ടതോടെ ചൈനീസ് സൈന്യം തടയാൻ ആവശ്യമായ നടപടികൾ എടുത്തുവെന്നും ചൈനീസ് വിദേശകാര്യ വകുപ്പ് പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ തീർത്ഥാടകർ ടിബറ്റിലേക്ക് പ്രവേശി
ബീജിങ്: ഇന്ത്യ അതിർത്തി ലംഘിച്ചെന്നും എത്രയും പെട്ടന്ന് പിന്മാറിയില്ലെങ്കിൽ കൈലാസ് മാനസരോവർ യാത്രക്കായി തുറന്നിട്ടുള്ള നാഥുലാ ചുരം എന്നേന്നേക്കുമായി അടക്കുമെന്നും ചൈന. വിഷയം ഇന്ത്യയോട് നയതന്ത്രപരമായി ഉന്നയിച്ചിട്ടുണ്ടെന്നും നിലപാട് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മാനസസരോവർ യാത്ര ഇനി നടക്കാത്ത സ്വപനമായി മാറുമോ എന്ന ഭീതിയിലാണ് ഇന്ത്യാക്കാർ.
ചൈനയുടെ ആവശ്യം അംഗീകരിച്ച് ഇന്ത്യ സൈന്യത്തെ അതിർത്തിയിൽ നിന്ന് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിക്കിം സെക്ടറിൽ ഇന്ത്യൻ അതിർത്തി സംരക്ഷണ സേന തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയെന്നാണ് ചൈന ആരോപിക്കുന്നത്. കടന്നുകയറ്റം ശ്രദ്ധയിൽ പെട്ടതോടെ ചൈനീസ് സൈന്യം തടയാൻ ആവശ്യമായ നടപടികൾ എടുത്തുവെന്നും ചൈനീസ് വിദേശകാര്യ വകുപ്പ് പറയുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ തീർത്ഥാടകർ ടിബറ്റിലേക്ക് പ്രവേശിക്കുന്നത് ചൈന തടഞ്ഞിരിക്കുകയാണ്. നാഥുലാ ചുരത്തിൽ ഇവരെ തടഞ്ഞത് സുരക്ഷാ കാര്യങ്ങൾ മുൻനിർത്തിയാണെന്നാണ് ചൈന അറിയിച്ചിരുന്നത്. അതിർത്തി തർക്കമാണ് വിഷയത്തിന് കാരണമെന്നാണ് സൂചന