- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോക്ല തർക്കത്തിൽ വിജയം അവകാശപ്പെട്ട് വീണ്ടും ചൈന; സംഘർഷത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷ; ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കരുതുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി
ബീജിങ്: ദോക് ലാ സംഘർഷത്തിൽനിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കു മുൻപു നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോക് ലായിൽനിന്ന് പിന്മാറുകയാണെന്ന് തിങ്കളാഴ്ച ഇരുസേനകളും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ മാത്രമേ അതിർത്തിയിൽനിന്ന് സേനയെ പിൻവലിക്കുന്നുള്ളൂവെന്നാണ് ചൈന വാർത്താക്കുറിപ്പിൽ അറിയിച്ചത്. ചൈനയുടെ പ്രദേശത്ത് ഇന്ത്യ നിയമവിരുദ്ധമായി വിന്യസിച്ചിരുന്ന സേനയെയും സൈനികോപകരണങ്ങളും പിൻവലിക്കാമെന്ന് അറിയിച്ചെന്നായിരുന്നു വാർത്താക്കുറിപ്പ്. അതേസമയം, ഇവിടുത്തെ റോഡുനിർമ്മാണം നിർത്തുന്നതിൽ യാതൊരു വിശദീകരണത്തിലും ചൈന തയാറായിട്ടില്ല. ജൂൺ 16ന് ഇന്ത്യ ഭൂട്ടാൻ ചൈന അതിർത്തികൾ ഒന്നിക്കുന്ന ദോക് ലായിൽ അനധികൃതമായി ചൈന റോഡ് നിർമ്മാണം ആരംഭിച്ചതായിരുന്നു സംഘർഷത്തിന്റെ കാരണം. അടുത്തയാഴ്ച ചൈനയിലെ ഷിയാമെനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന
ബീജിങ്: ദോക് ലാ സംഘർഷത്തിൽനിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കു മുൻപു നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോക് ലായിൽനിന്ന് പിന്മാറുകയാണെന്ന് തിങ്കളാഴ്ച ഇരുസേനകളും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്ത്യ മാത്രമേ അതിർത്തിയിൽനിന്ന് സേനയെ പിൻവലിക്കുന്നുള്ളൂവെന്നാണ് ചൈന വാർത്താക്കുറിപ്പിൽ അറിയിച്ചത്. ചൈനയുടെ പ്രദേശത്ത് ഇന്ത്യ നിയമവിരുദ്ധമായി വിന്യസിച്ചിരുന്ന സേനയെയും സൈനികോപകരണങ്ങളും പിൻവലിക്കാമെന്ന് അറിയിച്ചെന്നായിരുന്നു വാർത്താക്കുറിപ്പ്. അതേസമയം, ഇവിടുത്തെ റോഡുനിർമ്മാണം നിർത്തുന്നതിൽ യാതൊരു വിശദീകരണത്തിലും ചൈന തയാറായിട്ടില്ല. ജൂൺ 16ന് ഇന്ത്യ ഭൂട്ടാൻ ചൈന അതിർത്തികൾ ഒന്നിക്കുന്ന ദോക് ലായിൽ അനധികൃതമായി ചൈന റോഡ് നിർമ്മാണം ആരംഭിച്ചതായിരുന്നു സംഘർഷത്തിന്റെ കാരണം.
അടുത്തയാഴ്ച ചൈനയിലെ ഷിയാമെനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് ദോക് ലാമിൽ മുഖാമുഖം നിന്ന സൈന്യങ്ങളെ തിങ്കളാഴ്ച ഇരുരാജ്യങ്ങളും പിൻവലിച്ചത്.