- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ ഇപ്പോൾ സൂപ്പറാണെന്ന് ചൈനയ്ക്കറിയാം;മോദിയുടെ ഭരണത്തിൽ ഇന്ത്യയോട് കളിക്കാൻ നിൽക്കരുതെന്നും അവർക്കറിയാം; പണ്ടേപോലെ ദുർബലരല്ല അയൽക്കാരെന്ന് ചൈന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് സിങ്
ലക്‌നൗ: പഴയകാലത്തെ പോലെ ഇന്ത്യ ദുർബലമല്ലെന്ന് ചൈനയക്ക് മനസിലായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ അതിർത്തികൾ പൂർണമായും സുരക്ഷിതമാണ്. രാജ്യത്തിന്റെ കരുത്ത് പതിന്മടങ്ങ് വളർന്നിട്ടുണ്ടെന്നും അദ്ദേഹം ലക്‌നൗവിൽ ഭാരതീയ ലോധി മഹസഭയുടെ പരിപാടിയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയതോടെ, ലോകത്തെ ശക്തമായ രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ അന്തസ് ഉയർന്നു.തീവ്രവാദികളെ അയച്ച് ഇന്ത്യയെ തകർക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. എന്നാൽ, നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർ ദിവസവും രണ്ടോ നാലോ ഭീകരരെ വകവരുത്തുന്നുമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യം കരുത്തുറ്റതായി മാറിയതുകൊണ്ടാണ് ചൈനയുമായുള്ള ദോക്ലാം തർക്കം പരിഹരിക്കാൻ കഴിഞ്ഞതെന്ന് സിങ് കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ഇന്ത്യ ദുർബലമായിരുന്നെങ്കിൽ ദോക്ലാം തർക്കം പരിഹരിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലക്‌നൗ: പഴയകാലത്തെ പോലെ ഇന്ത്യ ദുർബലമല്ലെന്ന് ചൈനയക്ക് മനസിലായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ അതിർത്തികൾ പൂർണമായും സുരക്ഷിതമാണ്. രാജ്യത്തിന്റെ കരുത്ത് പതിന്മടങ്ങ് വളർന്നിട്ടുണ്ടെന്നും അദ്ദേഹം ലക്‌നൗവിൽ ഭാരതീയ ലോധി മഹസഭയുടെ പരിപാടിയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയതോടെ, ലോകത്തെ ശക്തമായ രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ അന്തസ് ഉയർന്നു.തീവ്രവാദികളെ അയച്ച് ഇന്ത്യയെ തകർക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. എന്നാൽ, നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർ ദിവസവും രണ്ടോ നാലോ ഭീകരരെ വകവരുത്തുന്നുമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
രാജ്യം കരുത്തുറ്റതായി മാറിയതുകൊണ്ടാണ് ചൈനയുമായുള്ള ദോക്ലാം തർക്കം പരിഹരിക്കാൻ കഴിഞ്ഞതെന്ന് സിങ് കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ഇന്ത്യ ദുർബലമായിരുന്നെങ്കിൽ ദോക്ലാം തർക്കം പരിഹരിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.