- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
1962ലെ യുദ്ധസ്മരണകൾ ഉണർത്തി ഇന്ത്യൻ സൈന്യത്തെ മാനസികമായി തളർത്താൻ ശ്രമിക്കുന്ന ചൈന; ഫിംഗർ 4 മലനിരകളിൽ അതിക്രമിച്ചു കയറാൻ ചൈനീസ് സൈന്യത്തിനെ പ്രേരിപ്പിച്ചതും ഈ സ്മരണകളിൽ നിന്നും ഉയിർകൊണ്ട അമിതവിശ്വാസം; എന്നാൽ, ഗാൽവാനിലും പാംഗോംഗ് തടാകത്തിന്റെ ഇരുകരകളിലും ചൈനയുടെ അഹങ്കാരത്തിന് തിരിച്ചടിയേറ്റു; ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന തിരിച്ചറിവിൽ ഞെട്ടിത്തരിച്ച് ചൈന
ലഡാക്: ചൈന കൈവശമുള്ള എല്ലാ പ്രചാരണായുധങ്ങളും എടുത്ത് കാലാകാലങ്ങളായി ഇന്ത്യൻ സൈന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു 1962-ലെ യുദ്ധത്തിന്റെ പരിണിതഫലത്തെ കുറിച്ച്. ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം തകർക്കുക എന്നതായിരുന്നു ചൈനയുടെ പ്രചരണോദ്ദേശം. ഇത് അംഗബലം കൂടുതലുള്ള ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയേക്കുറിച്ച് ആശങ്ക ഇന്ത്യൻ സൈനികർക്കിടയിൽ പരത്തുമെന്നും അത് അവരുടെ യുദ്ധവീര്യം കെടുത്തുമെന്നും ചൈന കരുതി.
ചൈനീസ് സൈനികരും ഇത് ശരിയാണെന്നുതന്നെ വിശ്വസിച്ചു. അതിൽ നിന്നുണ്ടായ അമിതമായ ആത്മവിശ്വാസമാണ് പാങ്കോംഗ് തടാകക്കരയിലും ഗാൽവാൻ കുന്നുകളിലും അതിക്രമിച്ചു കടക്കുന്നതിനുള്ള ധൈര്യം നൽകിയത്. ഇന്ത്യൻ സൈന്യത്തിന്റെ സാമർത്ഥ്യവും ശക്തിയും മനസ്സിലാക്കാതെയായിരുന്നു അവർ പെനഗോംഗിന്റെ തെക്കേ കരയിൽ ആന്റി എയർക്രാഫ്റ്റ്ഗൺ സ്ഥാപിച്ചതും നിരവധി ടാങ്കികൾ അതിർത്തികളിലെത്തിച്ചതും. ശക്തികാട്ടി ഇന്ത്യൻ സൈനികരെ വിരട്ടാമെന്നായിരുന്നു ചൈന വ്യാമോഹിച്ചത്.
എന്നാൽ, അവരൊന്നോർത്തില്ല, ഇന്നത്തെ യുദ്ധങ്ങളിൽ പോരാടുന്നത് രണ്ടാം ലോകമഹായുദ്ധകാലത്തെ ടാങ്കുകൾ ഉപയോഗിച്ചല്ലെന്നും അതിന് അത്യന്താധുനിക ആയുധങ്ങൾ വേറെയുണ്ടെന്നും ഉള്ളത്. ചൈനയുടെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിൽ ലഡാക്കിലെ സൈനിക പിന്മാറ്റത്തെ കുറിച്ച് ധാരണയുണ്ടായെങ്കിലും അത് അതീവ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ഇന്ത്യൻ സൈനികർ പിന്മാറുമ്പോൾ അവിടങ്ങളിലേക്ക് ചൈനീസ് സൈനികർ കടന്നുകയറില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഉള്ളതിൽ ഏറ്റവും നല്ല മാർഗ്ഗം ഏപ്രിൽ ആദ്യം ഉണ്ടായിരുന്ന സാഹചര്യം കാത്തുസൂക്ഷിക്കുക എന്നതാണ്.
1962 -ലെ ഇന്ത്യൻ പരാജയത്തെ കുറിച്ച് പുതിയ പാണപ്പാട്ടുകൾ രചിക്കുന്ന ചൈന ഒന്നോർക്കേണ്ടത് പഴയ .303 ലീ എൻഫീൽഡ് ബോൾട്ട് ആക്ഷൻ റൈഫിളുകളും ലൈറ്റ് മഷിൻ ഗണ്ണുകളും മൂന്നിഞ്ച് മോർട്ടാറുകളും മാത്രമുപയോഗിച്ച് പോരാടുന്ന ഒരു സൈന്യമല്ല ഇന്ത്യയുടേതെന്ന് അവർ ഓർക്കേണ്ടതാണ്. ലഡാക്കിലെ സുതാര്യമായ യുദ്ധഭൂമിയിലൂടെ ഒന്നു കണ്ണോടിച്ചാൽ തന്നെ ചൈനീസ് ഏകാധിപതിക്ക് ഒരു കാര്യം മനസ്സിലാക്കാം, പാങ്കോംഗ് തടാകത്തെന്റെ തെക്കും വടക്കും ഇന്ത്യ വിന്യസിച്ചിരിക്കുന്ന ആയുധ ശേഖരം 1962 മുഴുവനുമായും ഉപയോഗിച്ച ആയുധങ്ങളുടെ എത്രയോ മടങ്ങാണെന്ന പരമാർത്ഥം.
ഇന്ത്യയിൽ ഉയർന്ന നയതന്ത്ര വിദഗ്ദരും സൈനീക ഉദ്യോഗസ്ഥരുമെല്ലാം വ്യക്തമായി പറയുന്നുണ്ട്ം ഒരു യുദ്ധത്തിന് നിർബന്ധിതമായാൽ ആദ്യ 15 മിനിറ്റിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 1962 ലെ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണത്തിൽ മരിച്ചവരുടേതിനേക്കാൾ കൂടുതലായിരിക്കുമെന്ന്. കൂടുതൽ ആധുനികമായ ആയുധങ്ങളും, ലേസർ ഗൈഡഡ് ബോംബുകളും വിഷ്വൽ റേഞ്ച് മിസൈലുകളുമെല്ലാം ഉപയോഗിച്ചുകൊണ്ടുള്ളതായിരിക്കും യുദ്ധമെന്നതാണ് ഇതിനു കാരണം. പുതിയ യുദ്ധത്തിൽ, ഭൂമിയിലെ ടാങ്കുകൾക്കും സൈനികർക്കും, പിടിച്ചെടുത്ത ഭൂമി കാത്തുസൂക്ഷിക്കുക എന്നതിൽ കവിഞ്ഞ് വലിയൊരു പങ്കൊന്നും ഉണ്ടാകില്ലെന്നും ഇവർ പറയുന്നു.
ആഗോള ശക്തിയായി മാറുന്നതിനെ കുറിച്ച് സ്വപ്നം കാണുന്ന ഷീപിംഗും സംഘവും ഇന്ത്യയുടെ പുതിയ ശക്തി തിരിച്ചറിയുന്നുണ്ട്. മാത്രമല്ല, ഇപ്പോൾ തന്നെ പ്രശ്നബാധിതപ്രദേശങ്ങളായ ടിബറ്റും സിങ്ജിയാംഗും ഒരു യുദ്ധമുണ്ടായാൽ കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്നും അവർ ഭയക്കുന്നു. ചൈന ഒരു വൻശക്തിയാണെന്നതിൽ തർക്കമൊന്നുമില്ല, പക്ഷെ, ഇന്ത്യയ്ക്ക് ഇന്നത്തെ സാഹചര്യത്തിൽ ചൈനയോട് കിടപിടിക്കാനും ആകും. മാത്രമല്ല, മാറിയ സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യയ്ക്കായിരിക്കും..
ചൈനയെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു കാര്യം 1084 മുതൽ 24,000 അടി ഉയരത്തിൽ നിരന്തരം പോരാട്ടം നടത്തി തഴക്കം വന്ന ഒരു സൈന്യത്തോടാണ് അവർക്ക് ഏറ്റുമുട്ടേണ്ടത് എന്ന വസ്തുതയാണ്. അതുകൊണ്ടു തന്നെ 1962 ലെ യുദ്ധത്തെ കുറിച്ചുള്ള പാണപ്പാട്ടുകൾ ഇന്ത്യൻ സൈനികരെ തീരെ ബാധിക്കുന്നില്ല എന്ന തിരിച്ചറിവ് ചൈനയെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്.
മറുനാടന് ഡെസ്ക്