- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുത്തിൽ വെല്ലുവിളിയാകാൻ മറ്റു നേതാക്കൾ ആരുമില്ല; ലോകം അംഗീകരിക്കുന്ന നേതാവിന് പരമാവധി അവസരം നൽകാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി; ഭരണഘടന പൊളിച്ചെഴുതുന്നത് അനിശ്ചിതകാലം ഷി ജിൻപിങ്ങിന് അധികാരത്തിൽ തുടരാൻ; മാവോ സെ തൂങ്ങിനുശേഷം ഏറ്റവും പ്രബലനായ നേതാവായി മാറാൻ ഒരുങ്ങി ജിൻപിങ്ങ്
ബെയ്ജിങ്: ലോകത്തെ പ്രമുഖനായ നേതാക്കളുടെ പട്ടിക എടുത്താൽ അക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കുന്ന നേതാവാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്. അസാമാന്യമായ നയതന്ത്ര പാടവം കൊണ്ടും ആരെയും കൂസാത്ത പ്രകൃതം കൊണ്ടും ലോകത്തെ ഏറ്റവും കരുത്തനായി അദ്ദേഹം മാറിയിട്ടുണ്ട്. അങ്ങനെയുള്ള ചുറുചുറുക്കുള്ള നേതാവ് രണ്ട് തവണ മാത്രം അധികാരത്തിൽ ഇരുന്നാൽ മതിയോ? ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യം ഗൗരവത്തോടെ ചിന്തിച്ചപ്പോൾ ഭരണഘടന തന്നെ മാറ്റാനാണ് നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് 2023നു ശേഷവും അനിശ്ചിതകാലം അധികാരത്തിൽ തുടരാൻ സാധ്യത തേടിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി(സി.പി.സി) ഇത്തരമൊരു നീക്കം നടത്തുന്നത്. നിലവിൽ രാജ്യത്ത് തുടർച്ചയായ രണ്ടുതവണ മാത്രമേ പ്രസിഡന്റ്/വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കാൻ ഒരാൾക്ക് അധികാരമുള്ളൂ. ഭരണഘടന ഭേദഗതിയിലൂടെ ആ നിയമം പൊളിച്ചെഴുതി ഷിയെ അനിശ്ചിതകാലം പ്രസിഡന്റ് പദത്തിൽ നിലനിർത്താനാണ് പാർട്ടിയുടെ നീക്കം. ലോകം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവായി ഷീ മാറിക്കഴിഞ
ബെയ്ജിങ്: ലോകത്തെ പ്രമുഖനായ നേതാക്കളുടെ പട്ടിക എടുത്താൽ അക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കുന്ന നേതാവാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്. അസാമാന്യമായ നയതന്ത്ര പാടവം കൊണ്ടും ആരെയും കൂസാത്ത പ്രകൃതം കൊണ്ടും ലോകത്തെ ഏറ്റവും കരുത്തനായി അദ്ദേഹം മാറിയിട്ടുണ്ട്. അങ്ങനെയുള്ള ചുറുചുറുക്കുള്ള നേതാവ് രണ്ട് തവണ മാത്രം അധികാരത്തിൽ ഇരുന്നാൽ മതിയോ? ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യം ഗൗരവത്തോടെ ചിന്തിച്ചപ്പോൾ ഭരണഘടന തന്നെ മാറ്റാനാണ് നീക്കം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് 2023നു ശേഷവും അനിശ്ചിതകാലം അധികാരത്തിൽ തുടരാൻ സാധ്യത തേടിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി(സി.പി.സി) ഇത്തരമൊരു നീക്കം നടത്തുന്നത്. നിലവിൽ രാജ്യത്ത് തുടർച്ചയായ രണ്ടുതവണ മാത്രമേ പ്രസിഡന്റ്/വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കാൻ ഒരാൾക്ക് അധികാരമുള്ളൂ. ഭരണഘടന ഭേദഗതിയിലൂടെ ആ നിയമം പൊളിച്ചെഴുതി ഷിയെ അനിശ്ചിതകാലം പ്രസിഡന്റ് പദത്തിൽ നിലനിർത്താനാണ് പാർട്ടിയുടെ നീക്കം. ലോകം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവായി ഷീ മാറിക്കഴിഞ്ഞു എന്നാണ് പൊരുവിലയിരുത്തൽ.
നാളെ തുടങ്ങുന്ന പാർട്ടി പ്ലീനത്തിൽ ഇത് അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. ഷിക്കെതിരായ നീക്കം പാർട്ടിക്കെതിരെന്നാണ് പൊതുതത്ത്വം. അതിനാൽ പാർട്ടി നിർദ്ദേശം ഐകകണ്‌ഠ്യേന അംഗീകരിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ എത്രകാലം വേണമെങ്കിലും ഷി ക്ക് പ്രസിഡന്റ് പദവിയിലിരിക്കാം. അതോടെ, മൂന്നു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് മാവോ സെ തൂങ്ങിനുശേഷം ഏറ്റവും പ്രബലനായ നേതാവായി മാറും ഷി.
കഴിഞ്ഞവർഷം നടന്ന പാർട്ടി സമ്മേളനത്തിൽ ഷി യുടെ പിൻഗാമിയെ പ്രഖ്യാപിച്ചിരുന്നില്ല. തുടർന്ന് 2023നു ശേഷവും ഷി അധികാരത്തിൽ തുടരുമെന്ന് അഭ്യൂഹമുയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് സി.പി.സിയുടെ നീക്കം. സമ്മേളനത്തിൽ ഷിയെ രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായി തെരഞ്ഞെടുത്തിരുന്നു. മാവോ സെതൂങ്ങിനുശേഷം ഈ പദവി ലഭിക്കുന്ന ആദ്യത്തെ പരമോന്നത നേതാവാണിദ്ദേഹം.
'ഷി തത്ത്വങ്ങൾ' എന്ന പേരിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ പേരുസഹിതം ഭരണഘടനയിൽ രേഖപ്പെടുത്തുകയും ചെയ്തു. 2012ൽ ഷി സി.പി.സി ജനറൽ സെക്രട്ടറിയായും 2013 ൽ ചൈനീസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2017ലെ പാർട്ടി സമ്മേളനത്തിൽ ഈ പദവികൾ തുടരാൻ തീരുമാനിച്ചു. നിലവിൽ 2023ൽ അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കും. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സായുധ സേനയുടെയും തലവനാണ് ഷി. ഷിയുടെ മുൻഗാമികളായ ജിയാങ് സെമിനും ഹു ജിന്റാവോയും രണ്ടു തവണകളിലായി 10 വർഷമാണ് അധികാരത്തിലിരുന്നത്.
കഴിഞ്ഞവർഷം തിരഞ്ഞെടുക്കപ്പെട്ട ഏഴംഗ നേതൃസമിതിയിൽ ഷി ചിൻപിങ്ങിനു പിൻഗാമിയായി ആരെയും ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ രണ്ടാം വട്ടത്തിനുശേഷവും അദ്ദേഹം അധികാരത്തിൽ തുടരുമെന്നു വ്യക്തമായിരുന്നു. മൂന്നുദശകമായി തുടരുന്ന കൂട്ടായ പാർട്ടി നേതൃത്വം എന്ന തത്വം മാറ്റിവച്ചാണ് ഷി ചിൻപിങ്ങിനെ കഴിഞ്ഞവർഷം മുതൽ പരമോന്നത നേതാവ് എന്നു വിശേഷിപ്പിച്ചു തുടങ്ങിയത്. പാർട്ടിയുടെയും രാജ്യത്തിന്റെയും തലവനായി 2013 ലാണ് ഷി അധികാരമേറ്റത്. ഷി ചിൻപിങ്ങിന്റെ ചൈനീസ് വ്യവസ്ഥിതികളിന്മേലുള്ള സോഷ്യലിസം എന്ന ആശയവും ഭരണഘടനയിൽ കൂട്ടിച്ചേർക്കാൻ ശുപാർശയുണ്ടെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
68 വയസ്സ് പൂർത്തിയായാൽ നേതാക്കൾ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്നും നിയമമുണ്ട് ചൈനയിൽ. എന്നാൽ, 64കാരനായ ഷിയുടെ കാര്യത്തിൽ ഇതു ബാധകമാവുമെന്ന് കരുതുന്നില്ല. അധികാരമേറ്റശേഷം അഴിമതിക്കെതിരായ നടപടികൾ ശക്തമാക്കി പാർട്ടിയുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു അദ്ദേഹം. അഴിമതിക്കാരായ നിരവധി ഉന്നതതല ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു.