- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈന ഓപ്പൺ സിന്ധു കുതിച്ചു സൈന വീണു; ആദ്യ സെറ്റ് നേടിയ സൈന അവസാന സെറ്റുകൾ നഷ്ടപ്പെടുത്തി; സിന്ധു ലക്ഷ്യമിടുന്നത് രണ്ടാം കിരീടം
ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് കുതിപ്പും കിതപ്പും. വനിതാ വിഭാഗത്തിൽ പി.വി. സിന്ധു പ്രീക്വാർട്ടറിലേക്ക് കുതിച്ചപ്പോൾ സൈന നെഹ്വാളിന്റെ പോരാട്ടം ആദ്യ റൗണ്ടിൽ അവസാനിച്ചു. ദക്ഷിണ കൊറിയൻ താരം സുൻ ജി ഹൈനോട് 22-20 8-21 14-21 എന്ന സ്‌കോറിന് തോറ്റാണ് സൈന പുറത്തായത്. 48 മിനിറ്റുകളാണ് പോരാട്ടം നീണ്ടത്. കടുത്ത പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് നേടിയ സൈന അടുത്ത രണ്ടു സെറ്റുകളും നഷ്ടപ്പെടുത്തുകയായിരുന്നു. അതേസമയം, ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡലുകാരി സിന്ധു ജപ്പാന്റെ സെന കവാകമിയെ തോൽപ്പിച്ചാണ് മുന്നേറിയത്. 21-15, 21-13 എന്ന സ്‌കോറിനാണ് മൂന്നാം സീഡുകാരി സിന്ധുവിന്റെ ജയം. 2016-ലെ ചൈന ഓപ്പൺ ജേതാവായ സിന്ധു രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് കുതിപ്പും കിതപ്പും. വനിതാ വിഭാഗത്തിൽ പി.വി. സിന്ധു പ്രീക്വാർട്ടറിലേക്ക് കുതിച്ചപ്പോൾ സൈന നെഹ്വാളിന്റെ പോരാട്ടം ആദ്യ റൗണ്ടിൽ അവസാനിച്ചു.
ദക്ഷിണ കൊറിയൻ താരം സുൻ ജി ഹൈനോട് 22-20 8-21 14-21 എന്ന സ്‌കോറിന് തോറ്റാണ് സൈന പുറത്തായത്. 48 മിനിറ്റുകളാണ് പോരാട്ടം നീണ്ടത്. കടുത്ത പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് നേടിയ സൈന അടുത്ത രണ്ടു സെറ്റുകളും നഷ്ടപ്പെടുത്തുകയായിരുന്നു.
അതേസമയം, ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡലുകാരി സിന്ധു ജപ്പാന്റെ സെന കവാകമിയെ തോൽപ്പിച്ചാണ് മുന്നേറിയത്. 21-15, 21-13 എന്ന സ്‌കോറിനാണ് മൂന്നാം സീഡുകാരി സിന്ധുവിന്റെ ജയം. 2016-ലെ ചൈന ഓപ്പൺ ജേതാവായ സിന്ധു രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
Next Story