ബെയ്ജിങ്: ലോക രണ്ടാം നമ്പർ ബ്രിട്ടന്റെ ആൻഡി മുറെ ചൈന ഓപ്പൺ സെമിയിൽ കടന്നു. ബ്രിട്ടീഷുകാരനായ കൈൽ എഡ്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. ആദ്യ സെറ്റ് ടൈ ബ്രേക്കറിലൂടെ സ്വന്തമാക്കിയ മുറെ രണ്ടാം സെറ്റ് അനായാസം നേടി. സ്‌കോർ: 7-6 (11-9), 6-2. സെമിയിൽ സ്‌പെയിൻ താരം ഡേവിഡ് ഫെററുമായാണു മുറെ മത്സരിക്കുക.