- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ എതിർപ്പ് ശക്തമായതോടെ പാക്കിസ്ഥാനിലൂടെ ഉള്ള സാമ്പത്തിക ഇടനാഴിയിൽ ചർച്ചയാവാമെന്ന് ചൈന; പാക് അധീന കാശ്മീരിലൂടെ കടന്നുപോകുന്ന ഇടനാഴിക്കുവേണ്ടി അനുനയത്തിന് വഴിയൊരുക്കി അയൽരാജ്യം; ഇന്ത്യയെ കുരുക്കുന്ന മുത്തുമാല തന്ത്രവും ചർച്ചയാവുന്നു
ബീജിങ്: പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന കാശ്മീരിലൂടെ ആയതിനാലാണ് ഇന്ത്യയുടെ എതിർപ്പ്. അതിനാൽ ഇന്ത്യയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി എത്തുകയാണ് ചൈന. ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും സൗഹാർദ്ദമായും പരസ്പര ബഹുമാനത്തോടെയും ചർച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു. 50 ബില്യൺ ഡോളർ ചെലവിട്ടാണ് ചൈന പാക്കിസ്ഥാനൊപ്പം സാമ്പത്തിക ഇടനാഴി പണിയുന്നത്. ചൈന വൻകര മുതൽ പോർട്ട് ഓഫ് സുഡാൻ വരെ ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ രാജ്യങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വാണിജ്യപരവും സൈനികവുമായ സന്നാഹങ്ങളെ ചേർത്തിണക്കി ചൈന മുത്തുമാല തന്ത്രം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയെ ചുറ്റിവളയുന്നത് എ്ന്ന് വിശേഷിപ്പിക്കാവുന്ന ചൈനീസ് നീക്കമാണിത്. മലാക്ക, ഹോർമൂസ് കടലിടുക്കുകൾ, പാക്കിസ്ഥാൻ, ബംഗ്‌ളാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മ്യാന്മർ തുടങ്ങിയ ഇന്ത്യയുടെ അയൽ രാജ്യങ്ങളി
ബീജിങ്: പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന കാശ്മീരിലൂടെ ആയതിനാലാണ് ഇന്ത്യയുടെ എതിർപ്പ്. അതിനാൽ ഇന്ത്യയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി എത്തുകയാണ് ചൈന. ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും സൗഹാർദ്ദമായും പരസ്പര ബഹുമാനത്തോടെയും ചർച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു. 50 ബില്യൺ ഡോളർ ചെലവിട്ടാണ് ചൈന പാക്കിസ്ഥാനൊപ്പം സാമ്പത്തിക ഇടനാഴി പണിയുന്നത്.
ചൈന വൻകര മുതൽ പോർട്ട് ഓഫ് സുഡാൻ വരെ ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ രാജ്യങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വാണിജ്യപരവും സൈനികവുമായ സന്നാഹങ്ങളെ ചേർത്തിണക്കി ചൈന മുത്തുമാല തന്ത്രം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയെ ചുറ്റിവളയുന്നത് എ്ന്ന് വിശേഷിപ്പിക്കാവുന്ന ചൈനീസ് നീക്കമാണിത്. മലാക്ക, ഹോർമൂസ് കടലിടുക്കുകൾ, പാക്കിസ്ഥാൻ, ബംഗ്‌ളാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മ്യാന്മർ തുടങ്ങിയ ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന മുത്തുമാല തന്ത്രപ്രധാന കേന്ദ്രങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ ചുറ്റിവളയുന്നതിന് നടത്തുന്ന ശ്രമമാണെന്ന വിലയിരുത്തൽ വന്നുകഴിഞ്ഞു.
ഈ നീക്കത്തെ കരുതലോടെയാണ് ഇന്ത്യയും കാണുന്നത്. ശ്രീലങ്കയിൽ ചൈന നിർമ്മിച്ചിട്ടുള്ള ഹംബൻതോട്ട, പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖങ്ങൾ അവശ്യഘട്ടങ്ങളിൽ ചൈനയുടെ സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാനാണ്. ചൈനയുടെ ഒരു മേഖല ഒരു പാത പദ്ധതി അധിനിവേശ കാശ്മീരിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇടനാഴി സംബന്ധിച്ച ഭിന്നതകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാല്പര്യങ്ങളെ ബാധിക്കില്ലെന്നും ചുനിയിങ് പറഞ്ഞു. ഇന്ത്യയുമായുള്ള ഏത് പ്രശ്‌നവും ചർച്ചയിലൂടെ രമ്യമായി പരിഹരിക്കും. സാമ്പത്തിക ഇടനാഴിയെന്നത് സാമ്പത്തിക സഹകരണത്തിന്റെ ഭാഗം മാത്രമാണ്. ഇതിൽ മൂന്നാമതൊരു രാജ്യത്തെ ചൈനയോ പാക്കിസ്ഥാനോ ലക്ഷ്യമിടുന്നില്ല. ഇത് മനസിലാക്കി പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറായാൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാവും - ചൈനീസ് വക്താവ് പറഞ്ഞു.
നിർമ്മാണം നടക്കുന്ന സാമ്പത്തിക ഇടനാഴിയുടെ സുരക്ഷയ്ക്കായി 15,000 സൈനികരെയാണ് പാക്കിസ്ഥാൻ വിന്യസിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് 7000 തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപ പദ്ധതികളിൽ എട്ടെണ്ണം കടന്നു പോകുന്നത് ഏറ്റവുമധികം ജനങ്ങളിൽ നിന്ന് എതിർപ്പുനേരിടുന്ന ബലൂചിസ്ഥാൻ മേഖലയിലൂടെയാണ്.