- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മോസിനെ ചെറുക്കാൻ അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം പാക്കിസ്ഥാന് സമ്മാനമായി നൽകി ചൈന; മിസൈൽ ട്രാക്കിങ് സംവിധാനം ഇൻസ്റ്റാൾ ചെയ്യാനെത്തിയ ചൈനീസ് സംഘത്തിന് രാജകീയ സ്വീകരണവും പരിചരണവുമൊരുക്കി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കെതിരെ ചൈനാ-പാക്കിസ്ഥാൻ സഹകരണം പുതിയ തലത്തിലേക്ക്
ന്യൂഡൽഹി: ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാന് സഹായവുമായി ചൈന. അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പാക്കിസ്ഥാൻ ചൈനയുടെ മ്‌റ്റൊരു സമ്മാനം കൂടി. അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം പാക്കിസ്ഥാന് ചൈന നല്കിയെന്ന് റിപ്പോർട്ട്. പാക് സൈന്യത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് ചൈന ആയുധസഹായം. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഈ ഇടപടെലിനെ കുറിച്ച് സൗത്ത് ചൈന മോർണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. മിസൈൽ ട്രാക്കിങ് സംവിധാനം സ്വന്തമാക്കാൻ പാക്കിസ്ഥാൻ ചൈനയ്ക്ക് എത്ര തുക നല്കിയെന്നതിൽ വിവരമൊന്നുമില്ല. സൗജന്യായി നൽകിയെന്ന് പോലും അഭ്യൂഹമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചൈനയും തയ്യാറായിട്ടില്ല. അതിനിടെ സംവിധാനം പാക്കിസ്ഥാൻ ഉപയോഗിച്ച് തുടങ്ങിയതായാണ് വിവരം. ലോകത്തിലേറ്റവും വേഗം കൂടിയ സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണപ്പറക്കലിന് പിന്നാലെയാണ് ചൈന പാക്കിസ്ഥാന് സഹായം നൽകുന്നത്. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി-5ന്റെ പരീക്ഷണവിക്ഷേപണത്തിന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ചൈന പാക്കിസ്ഥാന
ന്യൂഡൽഹി: ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാന് സഹായവുമായി ചൈന. അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പാക്കിസ്ഥാൻ ചൈനയുടെ മ്‌റ്റൊരു സമ്മാനം കൂടി. അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം പാക്കിസ്ഥാന് ചൈന നല്കിയെന്ന് റിപ്പോർട്ട്. പാക് സൈന്യത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് ചൈന ആയുധസഹായം. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഈ ഇടപടെലിനെ കുറിച്ച് സൗത്ത് ചൈന മോർണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.
മിസൈൽ ട്രാക്കിങ് സംവിധാനം സ്വന്തമാക്കാൻ പാക്കിസ്ഥാൻ ചൈനയ്ക്ക് എത്ര തുക നല്കിയെന്നതിൽ വിവരമൊന്നുമില്ല. സൗജന്യായി നൽകിയെന്ന് പോലും അഭ്യൂഹമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചൈനയും തയ്യാറായിട്ടില്ല. അതിനിടെ സംവിധാനം പാക്കിസ്ഥാൻ ഉപയോഗിച്ച് തുടങ്ങിയതായാണ് വിവരം. ലോകത്തിലേറ്റവും വേഗം കൂടിയ സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണപ്പറക്കലിന് പിന്നാലെയാണ് ചൈന പാക്കിസ്ഥാന് സഹായം നൽകുന്നത്.
ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി-5ന്റെ പരീക്ഷണവിക്ഷേപണത്തിന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ചൈന പാക്കിസ്ഥാന് മിസൈൽ ട്രാക്കിങ് സംവിധാനം കൈമാറിയത്. മിസൈൽ ട്രാക്കിങ് സംവിധാനം ഇൻസ്റ്റാൾ ചെയ്യാൻ പാക്കിസ്ഥാനിലെത്തിയ ചൈനീസ് സംഘത്തിന് രാജകീയ സ്വീകരണവും പരിചരണവുമാണ് മൂന്നു മാസക്കാലം ലഭിച്ചതെന്നും ചൈനീസ് അക്കാദമി ഓഫ് സയൻസസിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാൻ നിർമ്മിത സംവിധാനങ്ങളെക്കാൾ സങ്കീർണമാണ് ചൈന പാക്കിസ്ഥാന് നല്കിയ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.