- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ ചൊടിപ്പിച്ച് പതിറ്റാണ്ടുകൾക്ക് ശേഷം തായ്വാനിലേക്ക് അമേരിക്കയിൽ നിന്നൊരു ഫോൺവിളി; നയതന്ത്ര പ്രോട്ടോകോളുകൾ തെറ്റിച്ച് ഡൊണാൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി സംസാരിച്ചു; വിമർശനം ഉയർന്നപ്പോൾ ഫോൺവിളി എങ്ങനെ തെറ്റാകുമെന്ന് ചോദിച്ച് ട്രംപ്
വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തായ്്വാൻ പ്രസിഡന്റ് സായ് ഇങ് വെന്നുമായി നടത്തി ഫോൺ സംഭാഷണം വിവാദത്തിൽ. ചൈനയെ ഞെട്ടിച്ചു കൊണ്ടാണ് ട്രംപിന്റെ ഫോൺവിളി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റോ ഉന്നത ഭരണാധികാരിയോ തായ്‌വാനുമായി ഔദ്യോഗികമായി ചർച്ച നടത്തുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത്. ചൈന തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന സ്ഥലമാണ് തായ് വാൻ. അതുകൊണ്ട് അമേരിക്ക തായ് വാനുമായി ബന്ധം സ്ഥാപിക്കുന്നത് ചൈനയ്ക്ക് ഇഷ്ടമല്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ഫോൺവിളി അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ചൈനയുമായി ഉണ്ടാക്കിയ നയതന്ത്ര പ്രോട്ടോകോളിന് വിരുദ്ധമായാണ് ട്രംപിന്റെ ഫോൺവിളിയും. ഇരു സാമ്പത്തിക ശക്തികൾക്കും ഇടയിൽ അസ്വാരസ്യം വർധിക്കുന്നതിന് ഇടയാക്കിയിരിക്കുകയാണ് ട്രംപിന്റെ പുതിയ നിലപാടും നീക്കവും. തെരഞ്ഞെടുപ്പ് വിജയത്തിൽ പരസ്പരം അഭിനന്ദിക്കുകയാണ് ഫോൺ സന്ദേശത്തിലൂടെ ചെയ്തതെന്നാണ് ട്രംപിന്റെ മറുപടി. എന്നാൽ സാമ്പത്തികരാഷ്ട്രീയ സുരക്ഷാ മേഖലകളിലെ സഹകരണം ചർച്ച ചെയ്തതായാണ് ഉയര
വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തായ്്വാൻ പ്രസിഡന്റ് സായ് ഇങ് വെന്നുമായി നടത്തി ഫോൺ സംഭാഷണം വിവാദത്തിൽ. ചൈനയെ ഞെട്ടിച്ചു കൊണ്ടാണ് ട്രംപിന്റെ ഫോൺവിളി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റോ ഉന്നത ഭരണാധികാരിയോ തായ്‌വാനുമായി ഔദ്യോഗികമായി ചർച്ച നടത്തുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത്. ചൈന തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന സ്ഥലമാണ് തായ് വാൻ. അതുകൊണ്ട് അമേരിക്ക തായ് വാനുമായി ബന്ധം സ്ഥാപിക്കുന്നത് ചൈനയ്ക്ക് ഇഷ്ടമല്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ഫോൺവിളി അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.
ചൈനയുമായി ഉണ്ടാക്കിയ നയതന്ത്ര പ്രോട്ടോകോളിന് വിരുദ്ധമായാണ് ട്രംപിന്റെ ഫോൺവിളിയും. ഇരു സാമ്പത്തിക ശക്തികൾക്കും ഇടയിൽ അസ്വാരസ്യം വർധിക്കുന്നതിന് ഇടയാക്കിയിരിക്കുകയാണ് ട്രംപിന്റെ പുതിയ നിലപാടും നീക്കവും. തെരഞ്ഞെടുപ്പ് വിജയത്തിൽ പരസ്പരം അഭിനന്ദിക്കുകയാണ് ഫോൺ സന്ദേശത്തിലൂടെ ചെയ്തതെന്നാണ് ട്രംപിന്റെ മറുപടി. എന്നാൽ സാമ്പത്തികരാഷ്ട്രീയ സുരക്ഷാ മേഖലകളിലെ സഹകരണം ചർച്ച ചെയ്തതായാണ് ഉയരുന്ന സൂചനകൾ.
ദ്വീപായ തായ്‌വാൻ സ്വയംഭരണമുള്ള റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് അറിയപ്പെടുന്നത്. എന്നാൽ തായ്‌വാനെ ഇപ്പോഴും പലരും രാജ്യമായി അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. ചൈനയാണെങ്കിൽ തങ്ങളുടെ അധീന വിഘടിത പ്രദേശമായാണ് തായ്‌വാനെ കാണുന്നത്. ചൈനയുടെ ഈ നിലപാടിനെ തുടർന്ന് 1979ൽ നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്ക തായ്‌വാൻ വിഷയത്തിൽ പ്രത്യേക നയം രൂപീകരിച്ചിരുന്നു. തായ്‌വാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അനുകൂല സമീപനങ്ങളും പിന്നീട് യുഎസ് പിന്തുടർന്നിട്ടില്ല. 37 വർഷങ്ങൾക്ക് ശേഷം ചൈനയും തായ്‌വാനും തമ്മിൽ സ്പർദ്ധ വർധിച്ച കാലത്താണ് പുതിയ യുഎസ് പ്രസിഡന്റിന്റെ വേറിട്ട നിലപാട്. ഐക്യ ചൈനയെന്ന ചൈനയുടെ നിലപാട് ധിക്കരിച്ച് തായ്‌വാൻ ഈ വർഷമാദ്യമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
ട്രംപും സായ് ഇങ് വെന്നും തെരഞ്ഞെടുപ്പ് വിജയത്തിൽ പരസ്പരം അഭിനന്ദിച്ചെന്നാണ് പരക്കെ പറയുന്നതെങ്കിലും 10 മിനിട്ടിലധികം സംഭാഷണം നീണ്ടുവെന്നും ട്രംപിന്റെ ചൈന നിലപാട് വ്യക്തമാക്കുന്നതാണ് ഈ പ്രോട്ടോകോൾ വിരുദ്ധ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തായ്‌വാൻ പ്രസിഡന്റിന്റെ ഓഫീസ് ഫോൺ സംഭാഷണം സംബന്ധിച്ച് പ്രസ്താവന ഇറക്കിയെങ്കിലും ട്വീറ്റിലൂടെ മാത്രമാണ് ട്രംപ് ഇക്കാര്യം പ്രതികരിച്ചത്. വൈറ്റ് ഹൗസ് അറിയാതെയാണ് ട്രംപിന്റെ നടപടിയെന്നും വിമർശനം ഉയരുന്നു. എന്നാൽ വിമർശനത്തെ വകവെക്കാതെയാണ് ട്രംപിന്റെ പ്രതികരണം. തായ്‌വാനുമായി അമേരിക്ക ബില്യൺ ഡോളറിന്റെ ആയുധ ഇടപാടുകളാണ് നടത്തുന്നത്. ഫോണിൽ സംസാരിക്കുന്നത് മാത്രം പിന്നെ എങ്ങനെ തെറ്റാവുമെന്നാണ് ട്രംപ് ചോദ്യം ഉന്നയിച്ചത്.