- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുമായി കൈകോർത്ത് പാക്കിസ്ഥാൻ മുന്നോട്ടുപോകുമ്പോൾ പാക് അധീന കാശ്മീരിൽ കടുത്ത അതൃപ്തി പുകയുന്നു; കാശ്മീർ പ്രവിശ്യയിലൂടെ പോകുന്ന ചൈനീസ് കോറിഡോറിനെതിരെ എങ്ങും പ്രതിഷേധങ്ങളും സമരങ്ങളും
ബീജിങ്: ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തിനിടെ ബെയ്ജിങ്ങിലാരംഭിച്ച ഒബോർ ഉച്ചകോടി മുന്നേറു ന്നതിനിടെ, ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെ പാക് അധീന കാശ്മീരിൽ കടുത്ത പ്രതിഷേധം. ഒരുമേഖല-ഒരുപാത (ഒബോർ) ഉച്ചകോടിയാണ് ബെയ്ജിങ്ങിൽ തുടക്കം കുറിച്ചത്. 1949-നുശേഷം ചൈന വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ ഇടപെടൽ കൂടിയായ ഇതേക്കുറിച്ച് ആലോചിക്കുന്നതിനുള്ള ഉച്ചകോടിയിൽ പാക്കിസ്ഥാനടക്കം 23 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങൾ ഹനിക്കുന്ന പദ്ധതിയാണിതെന്ന വിമർശനമുയർത്തിയാണ് ഇന്ത്യ ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നത്. ചൈനയുമായി കൈകോർത്ത് മുന്നോട്ടുപോകാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിനി തെരിയാണ് പാക് അധീന കാശ്മീരിൽ ശക്തമായ പ്രതിഷേധമുയരുന്നത്. വിവിധ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ സംഘനടകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കാറക്കോറം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, ബലവിര്‌സാൻ സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, ഗിൽജിത് ബലിസ്താൻ യുണൈറ്റ് മൂവ്‌മെന്റ്, ബലവരിസ്താൻ നാഷണൽ ഫ്രണ്ട് എന്നീ സംഘടനകളാണ് പ്രത
ബീജിങ്: ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തിനിടെ ബെയ്ജിങ്ങിലാരംഭിച്ച ഒബോർ ഉച്ചകോടി മുന്നേറു ന്നതിനിടെ, ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെ പാക് അധീന കാശ്മീരിൽ കടുത്ത പ്രതിഷേധം. ഒരുമേഖല-ഒരുപാത (ഒബോർ) ഉച്ചകോടിയാണ് ബെയ്ജിങ്ങിൽ തുടക്കം കുറിച്ചത്. 1949-നുശേഷം ചൈന വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ ഇടപെടൽ കൂടിയായ ഇതേക്കുറിച്ച് ആലോചിക്കുന്നതിനുള്ള ഉച്ചകോടിയിൽ പാക്കിസ്ഥാനടക്കം 23 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങൾ ഹനിക്കുന്ന പദ്ധതിയാണിതെന്ന വിമർശനമുയർത്തിയാണ് ഇന്ത്യ ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നത്.
ചൈനയുമായി കൈകോർത്ത് മുന്നോട്ടുപോകാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിനി തെരിയാണ് പാക് അധീന കാശ്മീരിൽ ശക്തമായ പ്രതിഷേധമുയരുന്നത്. വിവിധ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ സംഘനടകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കാറക്കോറം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, ബലവിര്‌സാൻ സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, ഗിൽജിത് ബലിസ്താൻ യുണൈറ്റ് മൂവ്‌മെന്റ്, ബലവരിസ്താൻ നാഷണൽ ഫ്രണ്ട് എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഒബോർ ഉച്ചകോടിക്കെതിരെ ഗിർജിത്, ഹുൻസ, സ്‌കർദു, ഘിസെർ തുടങ്ങിയ മേഖലകളിലൊക്കെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഗിൽജിത്ത് കൈവശപ്പെടുത്താനുള്ള ഗൂഢതന്ത്രമാണിതെന്ന് സംഘടനകൾ ആരോപിക്കുന്നു. ഗിൽജിത്തിനെയും ബലിസ്താനെയും കീഴ്‌പ്പെടുത്തി അടിമകളാക്കാനാണ് പാക്കിസ്ഥാന്റെയും ചൈനയുടെയും ശ്രമമെന്നാണ് അവരുടെ വാദം. പാക്-ചൈന സാമ്പത്തിക ഇടനാഴിയും ഒബോറും മേഖല സ്വന്തമാക്കാൻ ചൈന നടത്തുന്ന നാടകങ്ങളാണെന്നും അവർ ആരോപിക്കുന്നു.
ചൈനീസ് അധിനിവേശം അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ പ്രതിഷേധരംഗത്തുള്ളത്. 1948-49 മുതൽ ചൈന അവകാശവാദമുന്നയിക്കുന്ന മേഖലയാണ് ഗിൽജിത്ത്. ഇവിടെ ചൈനീസ് അധിനിവേശം നടത്താനുള്ള പദ്ധതികൾ ചെറുക്കണമെന്ന് ഗിൽജിത് നിവാസികൾ ആവശ്യപ്പെടുന്നു. പാക്കിസ്ഥാന്റെ സഹായത്തോടെ ഗിൽജിത്ത്-ബലിസ്താൻ മേഖലയിൽ ചൈന ഇടപെടുകയാണെന്ന് അവർ ആരോപിക്കുന്നു. പാക്കിസ്ഥാനിൽ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കാനുള്ള തന്ത്രമാണിതെന്നും അവർ പറയുന്നു.
ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ കാഷ്ഗറിനെയും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുറത്തെയും ബന്ധിപ്പിക്കുന്നതാണ് പാക്-ചൈന സാമ്പത്തിക ഇടനാഴി. 51.5 ബില്യൺ ഡോളർ ചെലവുവരുന്ന പലതട്ടിലുള്ള പദ്ധതിയാണിത്. ഇതിന്റെ മറവിൽ ഗിൽജിത്ത്-ബലിസ്താൻ മേഖലയിൽ സൈനിക ക്യാമ്പുകൾ സ്ഥാപിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ഗിൽജിത്ത് ബലിസ്താൻ തിങ്കേഴ്‌സ് ഫോറത്തിന്റെ സ്ഥാപകൻ വജാഹത്ത് ഖാൻ പറയുന്നു.