- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിന് പാര പണിത് ചൈന; സോളിലെ ആണവദാതാക്കളുടെ യോഗത്തിൽ ഇന്ത്യയുടെ പ്രവേശനത്തെ സംബന്ധിച്ച് അജണ്ടയില്ലെന്ന് ചൈന; അമേരിക്കൻ പിന്തുണയുണ്ടെങ്കിലും അംഗത്വത്തിനായി രാജ്യം കാത്തിരിക്കേണ്ടി വരും
ന്യൂഡൽഹി: എൻഎസ്ജി (ആണവദാതാക്കളുടെ ഗ്രൂപ്പ്) അംഗത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് പാരവച്ച് ചൈന. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലും മെക്‌സിക്കോയിലും പോയി പിന്തുണ തേടിയെങ്കിലും ചൈനയുടെ എതിർപ്പിൽ അതെല്ലാം തട്ടിത്തകരുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ജൂൺ 23,24 തീയ്യതികളിൽ സോളിൽ വച്ച് നടക്കുന്ന എൻഎസ്ജി അംഗങ്ങളുടെ യോഗത്തിൽ ഇന്ത്യയുടെ പ്രവേശനത്തെ സംബന്ധിച്ച് അജണ്ടയില്ലെന്ന് ചൈന പ്രഖ്യാപിച്ചതാണ് ഇന്ത്യൻ മോഹങ്ങൾക്ക് തിരിച്ചടിയായത്. ഈ പ്രഖ്യാപനത്തോടെ എൻഎസ്ജി അംഗത്വത്തിന് ഇന്ത്യക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്ത്യയുടെ പ്രവേശനത്തിന് ചൈനക്ക് എതിർപ്പില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് ഘടകവിരുദ്ധമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ മാസം 24ന് ദക്ഷിണ കൊറിയയിലെ സോളിൽ എൻ.എസ്.ജി (ആണവ ദാതാക്കളുടെ ഗ്രൂപ്)അംഗരാഷ്ട്രങ്ങളുടെ സമ്മേളനം ചേരാനിരിക്കെ ഗ്രൂപ്പിലെ അംഗത്വത്തിന് ഇന്ത്യ നയതന്ത്ര സമ്മർദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവ
ന്യൂഡൽഹി: എൻഎസ്ജി (ആണവദാതാക്കളുടെ ഗ്രൂപ്പ്) അംഗത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് പാരവച്ച് ചൈന. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലും മെക്‌സിക്കോയിലും പോയി പിന്തുണ തേടിയെങ്കിലും ചൈനയുടെ എതിർപ്പിൽ അതെല്ലാം തട്ടിത്തകരുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ജൂൺ 23,24 തീയ്യതികളിൽ സോളിൽ വച്ച് നടക്കുന്ന എൻഎസ്ജി അംഗങ്ങളുടെ യോഗത്തിൽ ഇന്ത്യയുടെ പ്രവേശനത്തെ സംബന്ധിച്ച് അജണ്ടയില്ലെന്ന് ചൈന പ്രഖ്യാപിച്ചതാണ് ഇന്ത്യൻ മോഹങ്ങൾക്ക് തിരിച്ചടിയായത്.
ഈ പ്രഖ്യാപനത്തോടെ എൻഎസ്ജി അംഗത്വത്തിന് ഇന്ത്യക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്ത്യയുടെ പ്രവേശനത്തിന് ചൈനക്ക് എതിർപ്പില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് ഘടകവിരുദ്ധമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ മാസം 24ന് ദക്ഷിണ കൊറിയയിലെ സോളിൽ എൻ.എസ്.ജി (ആണവ ദാതാക്കളുടെ ഗ്രൂപ്)അംഗരാഷ്ട്രങ്ങളുടെ സമ്മേളനം ചേരാനിരിക്കെ ഗ്രൂപ്പിലെ അംഗത്വത്തിന് ഇന്ത്യ നയതന്ത്ര സമ്മർദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവന.
അംഗത്വവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളോടും നടപടിക്രമങ്ങളോടുമാണ് ചൈന വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്ന് സുഷമ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം കിട്ടുമെന്ന കാര്യത്തിലും ശുഭപ്രതീക്ഷയാണുള്ളത്. ഇന്ത്യയുടെ അംഗത്വവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും യോഗത്തിൽ ഉണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് യോഗത്തിൽ ഒരു അജണ്ടയുമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
താൻ നേരിട്ട് 23 രാജ്യങ്ങളെ ബന്ധപ്പെട്ടു. അതിൽ ഒന്നോ രണ്ടോ ആണ് നേരിയ വിയോജിപ്പ് പറഞ്ഞത്. എൻ.എസ്.ജിയിൽ ഏതു രാജ്യവും വരുന്നതിനെ ഇന്ത്യ എതിർക്കില്ല. അത് പക്ഷേ, യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. ഇന്ത്യ എൻ.എസ്.ജി അംഗമല്ലാത്തതിനാൽ പാക്കിസ്ഥാന് അംഗത്വംനൽകുന്നത് സംബന്ധിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും സുഷമ വ്യക്മാക്കി.
വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ, വിദേശമന്ത്രാലയ വകുപ്പ് സെക്രട്ടറി (വെസ്റ്റ്) സുജാതമത്തേ എന്നിവരുടെ നേതൃത്വത്തിലാണ് എൻ.എസ്.ജി അംഗരാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് അനുകൂലമാക്കാനുള്ള തീവ്രയത്‌നം നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പിൽ അംഗമാകുന്നതിനെ ശക്തമായി എതിർക്കുന്ന അയൽരാജ്യമായ ചൈനയിൽ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ ജൂൺ 16, 17തീയതികളിൽ രഹസ്യ സന്ദർശനം നടത്തിയിരുന്നു.