- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അമേരിക്കയെ കടത്തിവെട്ടി ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന സ്വന്തമാക്കി ചൈന; കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യയും; ഐഎംഎഫ് കണക്കിൽ ഇന്ത്യ മൂന്നാമത്
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന പദവി സ്വന്തമാക്കി ചൈന കുതിക്കുകയാണ്. അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുമ്പോഴും നല്ല മത്സരവുമായി ഇന്ത്യയും പിന്നാലെയുണ്ട്. നിലവിലെ മൂന്നാം സ്ഥാനത്തുനിന്നുള്ള വളർച്ച തന്നെയാണ് ഇന്ത്യയും പ്രതീക്ഷിക്കുന്നത്. രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്)യുടെ ഏറ്റവും പുതിയ കണക്കു പ്രകാരം പുതിയ പട്ട
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന പദവി സ്വന്തമാക്കി ചൈന കുതിക്കുകയാണ്. അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുമ്പോഴും നല്ല മത്സരവുമായി ഇന്ത്യയും പിന്നാലെയുണ്ട്. നിലവിലെ മൂന്നാം സ്ഥാനത്തുനിന്നുള്ള വളർച്ച തന്നെയാണ് ഇന്ത്യയും പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്)യുടെ ഏറ്റവും പുതിയ കണക്കു പ്രകാരം പുതിയ പട്ടിക പുറത്തുവന്നത്. കണക്കു പറയുന്നത് ഈ വർഷം ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 17.63 ലക്ഷം കോടി ഡോളറിലെത്തുമെന്നാണ്. ഇതേസമയം അമേരിക്കയുടെ ജിഡിപി 17.41 ലക്ഷം കോടി ഡോളറാണ്.
ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഈ വർഷത്തെ ജിഡിപി 7.28 ലക്ഷം കോടി ഡോളറാകുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. ജപ്പാനും ജർമനിക്കും മുകളിലാണ് ഇന്ത്യയുടെ സ്ഥാനം. ജപ്പാൻ 4.79 ലക്ഷം കോടി ഡോളർ, ജർമനി 3.62 ലക്ഷം കോടി ഡോളർ എന്നിങ്ങനെയാണ് ജിഡിപിയി. ക്രയശേഷി കണക്കാക്കിയുള്ള (പർച്ചേസ് പവർ പാരിറ്റി - പിപിപി) ജിഡിപിയാണ് ഐഎംഎഫ് കണക്കാക്കിയത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന എന്ന ഖ്യാതി അമേരിക്കയ്ക്കായിരുന്നു. 1877 - 80 കാലയളവിലാണ് ജിഡിപിയിൽ അമേരിക്ക ഒന്നാമതെത്തിയത്. ആ സ്ഥാനത്തു തുടരാൻ കഴിഞ്ഞ കൊല്ലം വരെ അമേരിക്കയ്ക്കു കഴിഞ്ഞിരുന്നു.
ഇരുപതു വർഷം മുൻപ് ചൈനയുടെ മൂന്നിരട്ടിയായിരുന്നു യുഎസിന്റെ ജിഡിപി. കഴിഞ്ഞ വർഷം അത് വെറും മേൽക്കൈ മാത്രമായി. 2013-ലെ കണക്കു പ്രകാരം യുഎസ് 16.77 ലക്ഷം കോടി ഡോളർ, ചൈന 16.15 ലക്ഷം കോടി ഡോളർ, ഇന്ത്യ 6.78 ലക്ഷം കോടി ഡോളർ എന്നിങ്ങനെയായിരുന്നു ജിഡിപി. ആഗോള ഉപഭോക്തൃ ശേഷി പരിശോധിക്കുമ്പോഴും ചൈനയാണ് മുന്നിൽ. 16.5%. അമേരിക്കയ്ക്കുള്ളത് 16.3% മാത്രമാണ്.