- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനേയും അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ചൈന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ടെക്‌നോളജി ട്രെൻഡ് സെറ്റർ; യഥാർഥ സൂര്യനെക്കാൾ ആറു മടങ്ങ് ഊർജവുമായി എത്തുന്ന കൃത്രിമ സൂര്യൻ ഭൂമിയിലെ ഊർജോത്പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കുമോ? ഉടനെയെത്തുന്ന കൃത്രിമ ചന്ദ്രനേയും കൃത്രിമ സൂര്യനേയും പരിചയപ്പെടാം...
ചൈനയ്ക്ക് ഇനി വെളിച്ചമേകാൻ പകൽ സൂര്യന്റെയോ രാത്രി ചന്ദ്രന്റെയോ ആവശ്യം വരില്ല. ചൈനീസ് നഗരങ്ങളിൽ രാത്രി സ്ട്രീറ്റ് ലൈറ്റുകൾക്കു പകരം ആകാശത്ത് കൃത്രിമ ചന്ദ്രനെ സ്ഥാപിക്കും എന്നു പ്രഖ്യാപിച്ച ചൈന ഇപ്പോൾ കൃത്രിമ സൂര്യനേയും നിർമ്മിക്കാനൊരുങ്ങുന്നു. നിലവിലുള്ള ചന്ദ്രനെക്കാൾ എട്ടിരട്ടി പ്രകാശവുമായി ചൈനയുടെ മാനത്ത് കൃത്രിമ ചന്ദ്രൻ തിളങ്ങുമ്പോൾ തെരുവുകളിൽ എന്തിന് ലൈറ്റുകൾ? അതുപോലെ തന്നെ ചൈനയുടെ പുത്തൻ ചുവട് വയ്‌പ്പായ കൃത്രിമ സൂര്യൻ 2020-ൽ തെളിയും. ശാസ്ത്ര സാങ്കേതിക രംഗത്ത് എന്നും പുത്തൻ പരീക്ഷണങ്ങളുമായി മുന്നിൽ നിൽക്കുന്ന ചൈന ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് കൃത്രമ ചന്ദ്രനെ അവതരിപ്പിക്കുന്നു എന്നു പറഞ്ഞ് രംഗത്തെത്തിയത്. ഒക്ടോബർ പത്തിന് ഷെങ്ദു പ്രവിശ്യയിൽ നടന്ന ഇന്നോവേഷൻ കോൺഫറൻസിലാണ് ഇതു സംബന്ധിച്ച് ആദ്യമായി പ്രഖ്യാപനം ഉണ്ടായത്. 2020-ഓടെ ഷെങ്ദു നഗരത്തിൽ കൃത്രിമ ചന്ദ്രൻ പ്രകാശിച്ചു തുടങ്ങും. ഇതിനായുള്ള ഇലുമിനേഷൻ സാറ്റലൈറ്റ് നിർമ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. യഥാർഥ ചന്ദ്രനെക്കാൾ എട്ടിരട്ടി പ്രകാ
ചൈനയ്ക്ക് ഇനി വെളിച്ചമേകാൻ പകൽ സൂര്യന്റെയോ രാത്രി ചന്ദ്രന്റെയോ ആവശ്യം വരില്ല. ചൈനീസ് നഗരങ്ങളിൽ രാത്രി സ്ട്രീറ്റ് ലൈറ്റുകൾക്കു പകരം ആകാശത്ത് കൃത്രിമ ചന്ദ്രനെ സ്ഥാപിക്കും എന്നു പ്രഖ്യാപിച്ച ചൈന ഇപ്പോൾ കൃത്രിമ സൂര്യനേയും നിർമ്മിക്കാനൊരുങ്ങുന്നു. നിലവിലുള്ള ചന്ദ്രനെക്കാൾ എട്ടിരട്ടി പ്രകാശവുമായി ചൈനയുടെ മാനത്ത് കൃത്രിമ ചന്ദ്രൻ തിളങ്ങുമ്പോൾ തെരുവുകളിൽ എന്തിന് ലൈറ്റുകൾ? അതുപോലെ തന്നെ ചൈനയുടെ പുത്തൻ ചുവട് വയ്‌പ്പായ കൃത്രിമ സൂര്യൻ 2020-ൽ തെളിയും.
ശാസ്ത്ര സാങ്കേതിക രംഗത്ത് എന്നും പുത്തൻ പരീക്ഷണങ്ങളുമായി മുന്നിൽ നിൽക്കുന്ന ചൈന ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് കൃത്രമ ചന്ദ്രനെ അവതരിപ്പിക്കുന്നു എന്നു പറഞ്ഞ് രംഗത്തെത്തിയത്. ഒക്ടോബർ പത്തിന് ഷെങ്ദു പ്രവിശ്യയിൽ നടന്ന ഇന്നോവേഷൻ കോൺഫറൻസിലാണ് ഇതു സംബന്ധിച്ച് ആദ്യമായി പ്രഖ്യാപനം ഉണ്ടായത്. 2020-ഓടെ ഷെങ്ദു നഗരത്തിൽ കൃത്രിമ ചന്ദ്രൻ പ്രകാശിച്ചു തുടങ്ങും. ഇതിനായുള്ള ഇലുമിനേഷൻ സാറ്റലൈറ്റ് നിർമ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. യഥാർഥ ചന്ദ്രനെക്കാൾ എട്ടിരട്ടി പ്രകാശമായിരിക്കും കൃത്രിമ ചന്ദ്രൻ നൽകുകയെന്നും ചൈന വാദിക്കുന്നുണ്ട്.
ഷിചാംഗ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നായിരിക്കും കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുക. ഷെങ്ദു നഗരത്തിനു മുകളിൽ 300 മൈൽ ചുറ്റളവിൽ ചന്ദ്രൻ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. പൂർണമായും മനുഷ്യനിയന്ത്രണത്തിൽ ഉള്ളതാണ് ഈ ചന്ദ്രൻ എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. ലൊക്കേഷനും തെളിച്ചവും നമുക്ക് ആവശ്യമുള്ളതു പോലെ മാറ്റിക്കൊടുക്കാം. ആവശ്യമെങ്കിൽ പൂർണമായും ഓഫ് ചെയ്തിടുകയുമാകാം. എങ്ങനെയുണ്ട് സംഗതി? സാറ്റലൈറ്റ് ചലിച്ചുകൊണ്ടിരിക്കുന്നതാകയാൽ പ്രകൃതി ദുരന്ത കാലങ്ങളിൽ ഇതുകൊണ്ട് കൂടുതൽ പ്രയോജനവും ലഭിക്കും. വൈദ്യുതിയും മറ്റും ഇല്ലാത്ത അവസരത്തിൽ കൂടുതൽ പ്രകാശം ചൊരിയാൻ കൃത്രിമ ചന്ദ്രനെ പ്രയോജനപ്പെടുത്താം.
തെരുവുകളിൽ വിളക്കുകൾ അപ്രത്യക്ഷമാകുന്നതോടെ ഇതുമൂലമുള്ള വൈദ്യുതി ചെലവും ലാഭിക്കാമെന്ന് കരുതുന്നു. ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന ചന്ദ്രന് 50 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വെളിച്ചം നൽകാൻ ശേഷിയുള്ളതാണ്. ആദ്യഘട്ടം വിജയിച്ചാൽ രണ്ടു ചന്ദ്രനുകളെ കൂടി ചൈനയുടെ ആകാശത്ത് വിക്ഷേപിക്കും. ചൈനയ്ക്കു മുമ്പേ കൃത്രിമ ചന്ദ്രനെ പരീക്ഷിച്ച മറ്റൊരു രാജ്യം കൂടിയുണ്ട്. റഷ്യ. 1990കളിൽ റഷ്യൻ ഫെഡറൽ സ്പസ് ഏജൻസി ഇതിനായി ഒരു ശ്രമം നടത്തിയതാണ്. എന്നാൽ വിക്ഷേപിക്കുന്ന സമയത്ത് സാറ്റലൈറ്റുകളിൽ ഒന്ന് പണിമുടക്കിയതു കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കൃത്രിമ ചന്ദ്രൻ മൂലം ഭൂമിയിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ ആൾക്കാർ ചിന്തിക്കുന്നതു പോലെ വലിയൊരു ചന്ദ്രനെയല്ല ആകാശത്ത് കാണുന്നതെന്നും പകരം മറ്റേതു നക്ഷത്രങ്ങളേയും പോലെ ചെറിയൊരു നക്ഷത്രത്തിന്റെ വലുപ്പത്തിൽ മാത്രമേ ഇതിനേയും കാണാൻ സാധിക്കുകയുള്ളൂവെന്ന് കൃത്രിമ ചന്ദ്രന്റെ ഉപജ്ഞാതാക്കൾ വ്യക്തമാക്കുന്നു.
കൃത്രിമ ചന്ദ്രൻ ആകാശത്ത് വിരിയുമെന്ന പ്രഖ്യാപനത്തിന് ശേഷമാണ് കൃത്രിമ സൂര്യനേയും നിർമ്മിക്കാനുള്ള പദ്ധതി ചൈന പുറത്തു വിടുന്നത്. സൗരയൂഥത്തിലെ ഇപ്പോഴത്തെ സൂര്യനെക്കാൾ ആറരട്ടി ചൂടുള്ള സൂര്യനെയാണ് ചൈന നിർമ്മിക്കുന്നത്. 2020-ൽ തന്നെ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകർ അവകാശപ്പെടുന്നത്. 1998-ലാണ് കൃത്രിമ സൂര്യനെ നിർമ്മിക്കാൻ ചൈനീസ് സർക്കാർ ആദ്യമായി അനുമതി നൽകുന്നത്. പിന്നീട് ഇതിനുള്ള പരീക്ഷണ ഗവേഷണങ്ങൾ ആരംഭിക്കുന്നത് 2012-ലും. കൃത്രിമ സൂര്യനെ നിർമ്മിക്കാനുള്ള ന്യൂക്ലിയാർ റിയാക്ടറിന്റെ ശേഷം പരീക്ഷിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
രണ്ടു വർഷം മുമ്പ് അഞ്ചു മീറ്റർ ചുറ്റളവിലുള്ള ഒരു സൺ സിമുലേറ്റർ അവതരിപ്പിച്ചുകൊണ്ട് ചൈന രംഗത്തെത്തി. നിലവിലുള്ള സൂര്യനെക്കാൾ മൂന്നുമടങ്ങ് ചൂടുള്ളതായിരുന്നു അന്ന് സൃഷ്ടിച്ചെടുത്തത്. 102 സെക്കൻഡുകൾ മാത്രമേ ആ ചൂട് നിലനിർത്താൻ സാധിച്ചുള്ളൂ. എന്നാൽ പിന്നീട് നടന്ന പരീക്ഷണങ്ങൾക്കൊടുവിൽ ശാസ്ത്രജ്ഞരുടെ പ്രതീക്ഷയ്ക്കും അപ്പുറം 11 മീറ്റർ പൊക്കത്തിലുള്ള സൂര്യനെ ഇവർ സൃഷ്ടിച്ചെടുത്തു. സൂര്യനിലുള്ളതിനെക്കാൾ ആറു മടങ്ങ് ചൂടാണ് (100 ദശലക്ഷം സെൽഷ്യസ്) കൃത്രിമ സൂര്യനിലുള്ളത്. 360 ടൺ ഭാരവുമുണ്ട്.
അറ്റോമിക് ഫ്യൂഷൻ റിയക്ടറാണ് കൃത്രിമ സൂര്യൻ എന്നു പറയുന്നത്. ഉയർന്ന തോതിൽ ഊർജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയാക്ടർ. ന്യൂക്ലിയാർ ഫ്യൂഷൻ എന്ന തത്വം ഉപയോഗിച്ചാണ് ഇതിൽ ഊർജം ഉത്പാദിപ്പിക്കപ്പെടുന്നത്. ഹൈഡ്രജന്റ് റേഡിയോ ആക്ടീവ് ഐസോടോപ്പുകളായ ഡ്യൂട്ടീരിയത്തിൽ നിന്നും ട്രിഷ്യത്തിൽ നിന്നുമാണ് ഊർജം ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തിൽ ന്യൂക്ലിയാർ ഫ്യൂഷനിലൂടെ 2030-ആകുമ്പോഴേയ്ക്കും ഊർജം സൃഷ്ടിക്കാനുള്ള സംവിധാനങ്ങൾ രൂപപ്പെടുമെന്നും ടോക്കാമാക്ക് എനർജി എന്ന കമ്പനി വ്യക്തമാക്കുന്നു. ഭൂമിയിൽ ഊർജത്തിന്റെ മറ്റൊരു സ്രോതസായി ഇത്തരത്തിൽ ന്യൂക്ലിയാർ ഫ്യൂഷൻ മാറുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഉണ്ടാകുന്ന ഊർജത്തിന് അപായകരമായ അവസ്ഥ ഉണ്ടാകുന്നില്ല. ഭൂമിയിൽ ആവശ്യമായ ഊർജോത്പാദനത്തിനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നതെന്നാണ് അവകാശ വാദം. ഉയർന്നതോതിൽ ഊർജം ഉത്പാദിപ്പിക്കപ്പെടുന്നതിലൂടെ ഭാവിയിലുണ്ടാകുന്ന ഊർജക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. മാത്രമല്ല ലോകത്തെ ഊർജോത്പാദനത്തിൽ വൻ വിപ്ലവം തന്നെയായിരിക്കും കൃത്രിമ സൂര്യന്റെ വരവോടെ..
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇക്കാലത്ത് എന്തുകൊണ്ട് ആർട്ടിഫിഷ്യൽ സൺ എന്നു ചിന്തിക്കാൻ ചൈനയെ പ്രേരിപ്പിച്ചത് സോളാർ ഹൈവേയിൽ പുതിയ മാറ്റത്തിന് തന്നെ വഴിയിട്ടു. കൃത്രിമ ചന്ദ്രനും കൃത്രിമ സൂര്യനും ചൈനയുടെ നിർമ്മിതിയാകുമ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ടെക്‌നോളജി ട്രെൻഡ് സെറ്റർ എന്ന ബഹുമതി തീർച്ചയായും ചൈന തന്നെ നേടിയിരിക്കുന്നു.