- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും കുടുംബങ്ങൾക്കും മേലുള്ള വിസ നിയന്ത്രണം പിൻവലിക്കണം; ചൈന അമേരിക്ക ബന്ധം ദൃഡമാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൽ മുന്നോട്ട് വച്ച് ചൈന; നിബന്ധനകളുടെ പട്ടിക അമേരിക്കൻ ഉപവിദേശകാര്യ സെക്രട്ടറിക്ക് കൈമാറി
വാഷിങ്ടൺ : ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിക്കാൻ യു.എസിന് മുന്നിൽ നിബന്ധനകൾ വച്ച് ചൈന. ബന്ധം മെച്ചപ്പെടുത്താൻ ബൈഡൻ ഭരണകൂടം എടുക്കേണ്ട നടപടി സംബന്ധിച്ച പട്ടിക ചൈന കൈമാറി. ജോ ബൈഡൻ യു.എസ് പ്രസിഡന്റായ ശേഷം ആദ്യമായി ചൈന സന്ദർശിക്കുന്ന ഉപ വിദേശകാര്യ സെക്രട്ടറി വെൻഡി ഷെർമനും ചൈനീസ് വിദേശകാര്യ സഹമന്ത്രി ഷി ഫെംഗും തമ്മിലുള്ള കൂടിക്കാഴ്ചക്കിടയിലാണ് പട്ടിക കൈമാറിയത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും കുടുംബങ്ങൾക്കും മേലുള്ള വിസ നിയന്ത്രണം, കമ്പനികൾക്ക് മേലുള്ള ഉപരോധം, വാവെയ് കമ്പനി ഉടമയുടെ പുത്രിയും കമ്പനി സി.എഫ്.ഒയുമായ മെങ് വാൻഷുവിനെ കാനഡയ്ക്ക് കൈമാറണമെന്ന വാഷിങ്ടൺ കോടതി ഉത്തരവ് ഉൾപ്പെടെ പിൻവലിക്കണമെന്ന ആവശ്യങ്ങൾ യു.എസിന് കൈമാറിയ പട്ടികയിലുണ്ട്. മറ്റു രാജ്യങ്ങൾക്കുമേൽ ഉപരോധമേർപ്പെടുത്തുന്ന 'ബലാൽക്കാര നയതന്ത്ര'മാണ് അമേരിക്കയുടേതെന്ന് ഷി ഫെംഗ് ആരോപിച്ചു.
അതേസമയം, ഉത്തരവാദിത്തമുള്ള ലോക ശക്തിയെന്ന നിലയിൽ കാലാവസ്ഥ വ്യതിയാനം, കോവിഡ് മഉൾപ്പെടെയുള്ള വിഷയങ്ങളിൽ യു.എസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി പ്രവർത്തിക്കാൻ ചൈന തയാറാകണമെന്ന് വെൻഡി ഷെർമൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ