കൊല്ലം : മൊബൈൽ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 16 വയസുകാരനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ. ഇന്റർനെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ച വീട്ടമ്മ +1 വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓയൂർ മരുതമൺപള്ളി സ്വദേശിയായ വിദ്യാർത്ഥിയെയാണു കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്. കൊട്ടാരക്കര ഡി.എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

കുട്ടിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ ചിഞ്ചു നാഗർകോവിലിനടുത്ത് തക്കലയ്ക്കുസമീപം വീടു വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഓയൂർ തിരുവനന്തപുരം ആറ്റിപ്രയിൽ പേച്ചിവിളാകം വീട്ടിൽ ഗിരീഷിന്റെ മകൾ ചിഞ്ചു(26)വിനേയും പൂയപ്പള്ളി സ്വദേശിയായ 16 വയസുകാരനേയുമാണു തക്കലയിൽനിന്നും പിടികൂടിയത്. ആറ് മാസം മുമ്പ് ഫേയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമാവുകയും ഒളിച്ചോട്ടത്തിൽ കലാശിക്കുകയുമായിരുന്നു.

തിരുവനന്തപുരത്തുള്ള ഒരു ബ്യൂട്ടിപാർലർ ജീവനക്കാരിയായ ചിഞ്ചു വിവാഹിതയും ഏഴു വയസ് പ്രായമുള്ള പെൺകുട്ടിയുടെ മാതാവുമാണ്. മറ്റൊരു കുട്ടിയും ഉണ്ട്. ഭർത്താവുമായി പിണങ്ങി കുടുംബവീട്ടിൽ താമസിക്കുന്ന ഇവർ കുട്ടിയെ വീട്ടിലുപേക്ഷിച്ചാണ് ഒളിച്ചോടിയത്. വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കുന്നതായും മറ്റൊരു കല്യാണത്തിന് ഇഷ്ടമല്ലെന്നും ഉടൻ എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്നും പറഞ്ഞ് കഴിഞ്ഞ 10 ന് കാമുകനെ ആറ്റിങ്ങലിൽ വിളിച്ച് വരുത്തി. അവിടെനിന്നും നാഗർകോവിൽ വഴി മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് അഞ്ച് ദിവസം താമസിച്ചു. പിന്നീട് തക്കലയിൽ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു വരുന്നതിനിടയിലാണ് പിടിയിലായത്.

കൊട്ടാരക്കര ഡി.എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തക്കലയിലുള്ളതായി അറിയാൻ കഴിഞ്ഞത്. വൈദ്യപരിശോധനയിൽ ഇരുവരും നിരവധി തവണ ശാരീരികബന്ധം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്യുകയും വിദ്യാർത്ഥിയും ജുവനൈൽഹോമിൽ അയക്കുകയും ചെയ്തു.