- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് സമ്പദ്‌വ്യവസ്ഥ പുതുവർഷത്തിലും കീഴോട്ടുതന്നെ; വിപണിയിൽ ഇടിവ് പ്രതീക്ഷിക്കുന്നത് 75 ശതമാനം; മറ്റൊരു വമ്പൻ പ്രതിസന്ധി ഭയന്ന് ലോകരാഷ്ട്രങ്ങൾ
പുതുവർഷത്തിലും ആഗോള വിപണിയിൽ തകർച്ച തുടരുമെന്നുറപ്പായി. ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലെ തളർച്ച ലോകത്തെ ഓഹരി വിപണികളെ 75 ശതമാനത്തോളം തകർച്ചയിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെയും ബ്രിട്ടനിലെയും വിപണിയിലുണ്ടാകുന്ന തകർച്ച ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
പുതുവർഷത്തിലും ആഗോള വിപണിയിൽ തകർച്ച തുടരുമെന്നുറപ്പായി. ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലെ തളർച്ച ലോകത്തെ ഓഹരി വിപണികളെ 75 ശതമാനത്തോളം തകർച്ചയിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെയും ബ്രിട്ടനിലെയും വിപണിയിലുണ്ടാകുന്ന തകർച്ച ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചൈനീസ് കറൻസിയുടെ വിലയിടിവാണ് ലോകത്തെ ഇത്രയേറെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ചൈനയിൽനിന്നുള്ള വിലകുറഞ്ഞ ഉത്പന്നങ്ങളോട് മത്സരിക്കാനാവാതെ ആഗോള തലത്തിൽ വമ്പൻ കമ്പനികൾ പ്രതിസന്ധിയിലായതും സാമ്പത്തിക ശക്തികളെ തളർത്തുന്നുണ്ട്.
ഇലക്ട്രോണിക്‌സ് ഉത്പന്ന വിപണിയിൽ ചൈനീസ് ഉത്പന്നങ്ങൾ വരുത്തിയ മാറ്റം വൻകിട സ്ഥാപനങ്ങൾ അപ്പാടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടയാക്കി. ഈ സ്ഥാപനങ്ങളുടെ ഓഹരി വിലയിലുണ്ടായ ഇടിവ് മിക്കവാറും ഓഹരി വിപണികളെയും ഇളക്കിമറിച്ചു. ഓഹരി വിപണിയിലേക്ക് കടന്നുവരാൻ നിക്ഷേപകരും മടിച്ചുനിൽക്കുകയാണ്.
ആഗോള സമ്പദ്‌വ്യവസ്ഥ 'ഐസ് ഏജി'ലേക്ക് വീഴുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ സംഘർഷവും എണ്ണവിലയിടിവും പ്രതിസന്ധിക്ക് ആക്കം കൂട്ടും. ഇറാനും സൗദിയും തമ്മിലുടലെടുത്ത സംഘർഷം എണ്ണയുദ്പാദക രാജ്യങ്ങളെയാകെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. എണ്ണവില ബാരലിന് പത്ത് ഡോളറോളം താഴുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ചൈനീസ് വിപണി ദിനംപ്രതി താഴേയ്ക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞയാഴ്ച രണ്ടുതവണ വലിയ തകർച്ച നേരിട്ട വിപണി തിങ്കളാഴ്ച 5.29 ശതമാനം വീണ്ടുമിടിഞ്ഞു. ഓഹരിവിപണിയെ പിടിച്ചുനിർത്താൻ ചൈന ഉത്പന്നങ്ങളുടെ വില വീണ്ടും കുറയ്ക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ, അത് ആഗോള തലത്തിൽ വമ്പൻ കമ്പനികളുടെ നടുവൊടിക്കും.
2008-ൽ ലോകത്തുണ്ടായ സാമ്പത്തികമാന്ദ്യത്തെക്കാൾ ഗുരുതരമായിരിക്കും ഇനി വരാൻ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കുകൾ ഈ പ്രതിസന്ധിയെ നേരിടാനുള്ള പരിഹാര മാർഗങ്ങൾ ആലോചിച്ചുതുടങ്ങിയിട്ടുണ്ട്.