- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യയുടെ അയൽരാജ്യമായ മാലിയിലേക്കും ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്ന് ചൈന. മാലിദ്വീപിലെ പുതിയ നിയമം അനുസരിച്ച് വിദേശികൾക്ക് അവിടെ ഭൂമി വാങ്ങാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനയിൽ നിന്നുള്ളവർ ഭൂമി വാങ്ങിയത്. ഇവിടെ നാവികസേനയുടെ ബേസ് പോലുള്ള കാര്യങ്ങൾ നിർമ്മിക്കില്ലെന്
ന്യൂഡൽഹി: ഇന്ത്യയുടെ അയൽരാജ്യമായ മാലിയിലേക്കും ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്ന് ചൈന. മാലിദ്വീപിലെ പുതിയ നിയമം അനുസരിച്ച് വിദേശികൾക്ക് അവിടെ ഭൂമി വാങ്ങാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനയിൽ നിന്നുള്ളവർ ഭൂമി വാങ്ങിയത്. ഇവിടെ നാവികസേനയുടെ ബേസ് പോലുള്ള കാര്യങ്ങൾ നിർമ്മിക്കില്ലെന്നും വ്യാവസായിക ആവശ്യത്തിനാണ് ഉപയോഗിക്കുകയെന്നും ചൈന അറിയിച്ചു. ചൈനയ്ക്ക് രാജ്യത്തിന് പുറത്ത് നാവിക ബേസുകൾ ഇല്ല. ചൈനയുടെ തീരത്ത് നിന്ന് അകലെയുള്ള കടലിലും സാന്നിധ്യമറിയിക്കാനാണ് നാവിക സേനയുടെ ലക്ഷ്യമെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Next Story