ന്യൂഡൽഹി: തർക്കമേഖലായ ദോക്ലാമിൽ രണ്ടുമാസത്തിനിടെ ചൈന പുതിയ റോഡുകൾ നിർമ്മിച്ചതായി റിപ്പോർട്ട്.ഫെബ്രുവരി 19 ന് ശേഷമാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 17നും ഡിസംബർ 8 നും ഇടയിലാണ് ഏറ്റവും പുതിയ രണ്ടുപാതകളുടെ നിർമ്മാണം നടന്നിരിക്കകുന്നതെന്ന് എൻഡിടിവി റിപ്പോർ്ട് ചെയ്യുന്നു.പഴതും പുതിയതുമായ ഉപഗ്രഹചിത്രങ്ങൾ താരതമ്യം ചെയ്തപ്പോഴാണ പുതിയ റോഡ് നിർമ്മാണം ശ്രദ്ധയിൽ പെട്ടത്.ഈ വർഷമാദ്യം ഇരുസേനകളും 70 ദിവസത്തോളം മുഖാമുഖം നിന്ന പ്രദേശത്തിന് അടുത്താണ് ചൈന പുതിയ റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.

കിഴക്കൻ സിക്കിമിലെ പ്രശ്‌നമേഖലയിലാണ് ചൈന പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. സൈനികർ മുഖാമുഖംനിന്ന സ്ഥലത്തുനിന്നും കിഴക്ക് 4.5 കിലോമീറ്റർ അടുത്തുവരെ ഒരു റോഡ് എത്തിയിരിക്കുന്നു. ഒരു കിലോമീറ്റർ ദൂരമാണ് പുതിയ നിർമ്മാണം നടന്നിരിക്കുന്നത്. അടുത്ത നിർമ്മാണം സംഘർഷ മേഖലയിൽനിന്നും കിഴക്ക് 7.3 കിലോമീറ്റർ അകലെയായാണ് നടന്നിരിക്കുന്നത്. ഇവിടെ 1.2 കിലോമീറ്റർ ദൂരമാണ് റോഡ് ദീർഘിപ്പിച്ചത്.

കഴിഞ്ഞ 13 മാസങ്ങളിലെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. കഴിഞ്ഞ ഫെബ്രുവരിക്കു ശേഷമാണ് റോഡ് നിർമ്മാണം നടന്നിരിക്കുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് പറയുന്നത്. ഒക്ടോബർ 17 നും ഡിസംബർ എട്ടിനും ഇടയിലാണ് അവസാനത്തെ നിർമ്മാണ പ്രവർത്തികൾ നടന്നിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദോക്ലാമിൽ ചൈന രണ്ടു ഹെലിപാഡ് നിർമ്മിച്ചതായ കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഇവിടേക്ക് 1800 സൈനികരെ ചൈന എത്തിക്കുകയും ചെയ്തിരുന്നു.

സിക്കിം-ഭൂട്ടാൻ-ചൈന അതിർത്തികൾ സംഗമിക്കുന്ന സ്ഥലമാണു ദോക്‌ലാ. അവിടെ ജൂണിൽ ചൈനീസ് സൈന്യം റോഡ് നിർമ്മിക്കുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. തുടർന്ന് 73 ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിന്നു. ചർച്ചകളെത്തുടർന്ന് ഓഗസ്റ്റ് 28-ന് ഇരുസേനകളും പിന്മാറി. റോഡ് നിർമ്മാണം നിർത്തിവയ്പിക്കാൻ ഇന്ത്യക്കു കഴിഞ്ഞു.

പക്ഷേ, ചൈന കൂടുതൽ വലിയ സേനാവ്യൂഹത്തെ അവിടെ സ്ഥിരമായി വിന്യസിക്കുന്നതിലേ ക്കാണു കാര്യങ്ങൾ ചെന്നെത്തിയത്. നേരത്തെ വർഷത്തിൽ രണ്ടോ മൂന്നോ തവണ പട്രോളിംഗിനു ഭടന്മാർ വന്നുപോകുകയേ ചെയ്തിരുന്നുള്ളൂ. ഇപ്പോൾ ശീതകാലത്തും 1000 ത്തിലേറെ സൈനികർ തങ്ങുന്നു.

ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാസ്വരാജും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ ഇന്നലെ ചർച്ച നടത്തുകയും, ഉഭയകകക്ഷി ചർച്ചയിൽ പുരോഗതിയുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് റോഡ് നിർമ്മാണ വാർത്ത പുറത്ത് വന്നത്.എന്നാൽ ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റേതായി ഇന്ന് പുറത്ത് വന്ന പ്രസ്താവന പ്രകാരം ദോക്ലം സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോക്ലാം സംഘർഷം സമ്മർദ്ദത്തിലാക്കിയെന്നും,കഴിഞ്ഞ ഒരുവർഷമായുള്ള പരസ്പരവിശ്വാസം തൃപ്തികരമല്ലെന്നും പറയുന്നുണ്ട്.