ഫിനിക്‌സ്: ഫീനിക്‌സിലുള്ള റിയോ വിസ്ത കമ്മ്യൂണിറ്റി സെന്ററിൽ നടന്ന കൾച്ചറൽ ഷോയിൽ അരിസോണ യൂണിവേഴ്‌സിറ്റിയിലെ കുട്ടികൾ ഉൾപ്പടെ നൂറു കണക്കിന് ആൾക്കാർ പങ്കാളികളായി. സംസ്‌കാരത്തിൽ ഇന്ത്യയോടൊപ്പം തന്നെ നില്ക്കുന്ന രാജ്യമാണ് ചൈന. കുടുംബ ബന്ധങ്ങളിൽ ആവട്ടെ, ഭക്ഷണത്തിന്റെ കാര്യം ആവട്ടെ, ഹാർഡ് വർക്കിങ് നേച്ചർ എന്തിനു വിശ്വാസങ്ങലുടെയും അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പോലും ഇന്ത്യയോട് കിട പിടിക്കുന്ന ഒരു രാജ്യമാണ് ചൈന. വിശ്വാസങ്ങൾ ആണ് ഇതിൽ ഏറ്റവും പ്രധാനം. ഈ കൾച്ചറൽ ഷോയിൽ അത് ഏറ്റവും പ്രതിഫലിച്ചു കാണാമായിരുന്നു.

വർണ മനോഹരമായ ബലൂണിൽ തീർത്ത ശിൽപങ്ങൾ ആയിരുന്നു ഷോയുടെ ആകർഷണ കേന്ദ്രം.  അവയിൽ ഓരോന്നിനും ചൈനക്കാരുടെ ഇടയിൽ അതിന്റേതായ  അർത്ഥമുണ്ട്. മണി ട്രീ സ്വർണ നാണയങ്ങൾ തൂക്കി യിട്ട് വിജയത്തിന്റെ പ്രതീകം ആകുമ്പോൾ migthy കടുവ പവറിന്റേയും രാജത്വത്തിന്റെയും പ്രതീകമാണ്. ഫുക്‌സിങ്ങ് സന്തോഷത്തിന്റെ ദൈവമാണെങ്കിൽ ഷൗ ക്‌സിങ്ങ് ദീർഘായുസിന്റെ ദൈവമാണ്. ബർത്ത് ഡേ കേക്കിലും മറ്റും ഈ രൂപം ചൈനക്കാർ പതിപ്പിക്കാറുണ്ട്. ഗോൾഡ് ഫിഷ് ഭാഗ്യത്തിന്റെ അടയാളമാകുമ്പോൾ എട്ട് കുതിരകൾ ശക്തിയുടെയും സമൃദ്ധിയുടെയും അടയാളമാണ്. ചൈനക്കാരുടെ ഇടയിൽ എട്ടു ധനത്തിന്റെ പ്രതീകമാണ്. ചൈനക്കാരുടെ പാരമ്പര്യ വിദ്യയായ മുഖം മൂടി മനുഷ്യനായിരുന്നു മറ്റൊരു പ്രധാന ആകർഷണം. തലമുറകൾക്ക് മാത്രം കൈമാറ്റപ്പെടുന്ന ഈവിദ്യ ഒന്ന് കാണേണ്ടത് തന്നെ. ഒരുമിനിട്ടിൽ കൈ ഒന്ന് ഞൊടിക്കുമ്പോൾ നമ്മുടെ കണ്ണിനു മുന്നിൽ മുഖംമൂടി കൾഒന്നൊന്നായി മാറി മറയുന്നു. മഞ്ഞ , സ്‌പൈഡർമാൻ, നീല, പച്ച, വയലറ്റ് , ഓറഞ്ച്, വെള്ള, തുടങ്ങി പല നിറത്തിൽ രൂപത്തിൽ മിന്നി മറഞ്ഞ മുഖം മൂടികൾ , ഒടുവിലതാ മുഖം മൂടികൾ ഒന്നും ഇല്ലാത്ത കലാകാരൻ. പിന്നെ വന്നത് ഒരു ചുണക്കുട്ടി സിംഹം, കൂടെ പരിശീലകയും. ചൈനീസ് മ്യൂസിക് നൊപ്പം തനതായ നൃത്ത ചുവടുകളുമായി സിംഹകുട്ടി കാണികളെ നന്നായി രസിപ്പിച്ചു. ഒടുവിൽ കുട്ടികൾക്കൊപ്പം നൃത്തംചവിട്ടി മടങ്ങുമ്പോൾ രണ്ടു മനുഷ്യരാണ് ആ സിംഹകുപ്പായത്തിൽ എന്ന് വിശ്വസിക്കാൻ പ്രയാസം . പിന്നെ എത്തിയത്
ചൈനീസ് ആയോധന കലയായ കുങ്ങ്ഫൂ . ചൈനീസ് പുരാതന മ്യൂസിക് ഇൻസ്ട്രുമെന്റ് ഷെങ് (Zheng) നൊപ്പം കുങ്ഫു മാസ്റ്റർ തന്റെ കഴിവ് പ്രകടിപ്പിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയി ഇവനെ സമ്മതിക്കണം. അവസാനമായി ചൈനയിൽ നിന്നും എത്തിയ മൈക്കിൾ ജാക്‌സൺ അവതരിപ്പിച്ച ഡാൻസ് കൂടി ആയപ്പോൾ അറിയാതെ ശിരസ്സ് നമിച്ചു പോയി.

റിപ്പോർട്ട്: ചിത്രങ്ങൾ : സതീഷ് പത്മനാഭൻ