- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിലും വാർത്ത വായിക്കാൻ റോബർട്ടുകൾ; അവേശത്തോടെ ഏറ്റെടുത്ത് പ്രേക്ഷകർ; ജോലി പോകുമോ എന്ന ആശങ്കയിൽ അവതാരകർ
ബെയ്ജിങ്: ഒടുവിൽ റോബർട്ടും വാർത്ത വായിച്ചു. ടിവി ചാനലുകളിലെ വാർത്താ അവതാരകൾ കരുതിയിരിക്കുക! ചൈനയിലും വാർത്ത വായിക്കാൻ റോബർട്ടുകളെത്തി. അമേരിക്കയിലും മറ്റും നേരത്തെ പരീക്ഷിച്ച രീതിയാണ് ചൈനയിലും എത്തുന്നത്. ഷാങ്ങ്ഹായി എന്ന ചൈനീസ് ന്യൂസ് ചാനലാണ് പുതിയ പരീക്ഷണവുമായി എത്തിയത്. കൃത്രിമ ബുദ്ധിശക്തിയുള്ള റോബേർട്ടാണ് വാർത്താ അവതാരകയാ
ബെയ്ജിങ്: ഒടുവിൽ റോബർട്ടും വാർത്ത വായിച്ചു. ടിവി ചാനലുകളിലെ വാർത്താ അവതാരകൾ കരുതിയിരിക്കുക! ചൈനയിലും വാർത്ത വായിക്കാൻ റോബർട്ടുകളെത്തി. അമേരിക്കയിലും മറ്റും നേരത്തെ പരീക്ഷിച്ച രീതിയാണ് ചൈനയിലും എത്തുന്നത്.
ഷാങ്ങ്ഹായി എന്ന ചൈനീസ് ന്യൂസ് ചാനലാണ് പുതിയ പരീക്ഷണവുമായി എത്തിയത്. കൃത്രിമ ബുദ്ധിശക്തിയുള്ള റോബേർട്ടാണ് വാർത്താ അവതാരകയായി ചരിത്രമെഴുതിയത്. സിയോഐസ് എന്ന റോബർട്ടിനെ മൈക്രോ സോഫറ്റിന്റെ സഹായത്തോടെയാണ് വികസിപ്പിച്ചത്. ആദ്യ രണ്ട് ദിവസം വാർത്താവായന പിന്നിടുമ്പോൾ ഈ റോബർട്ടിന് ആരാധകരും ഏറുകയാണ്. കാലാവസ്ഥാ വാർത്തകളാണ് ഈ റോബർട്ട് അവതരിപ്പിച്ചത്. ഇതിനിടെ മറ്റ് വാർത്തകളെ കുറിച്ചും പ്രതികരിച്ചു. ടെക്സ്റ്റ് ടു സ്പീച്ച് എന്ന സങ്കേതം ഉപയോഗിച്ചാണ് റോബർട്ട് സംസാരിക്കുന്നത്.
ഇമോഷണൽ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സമ്മേളനമാണ് റോബർട്ട്. കാര്യങ്ങൾ വിലയിരുത്തി പ്രതികരിക്കാൻ ഇതിലൂടെ കഴിയുന്നു. പരീക്ഷണം വിജയിച്ചതോടെ വാർത്താ അവതാരകർ ഭീഷണിയിലുമായി. കാലാവസ്ഥാ അവതരാകർക്ക് മുഴുവൻ ജോലി നഷ്ടമുണ്ടാകുമോ എന്നതാണ് പ്രധാന ഭീതി. എന്നാൽ ജേർണലിസ്റ്റുകൾക്ക് തൊഴിൽന ഷ്ടമുണ്ടാകില്ലെന്നാണ് ഷാങ്ഹായി മീഡിയാ ഗ്രൂപ്പിന്റെ വിശദീകരണം.