വൈരമുത്തുവിനെതിരെയുള്ള മീടൂവിവാദവെളിപ്പെടുത്തലിനെ വെട്ടിലായിരിക്കുകയാണ് ഗായികയും ഡബ്ബിങ് ആർ്ട്ടിസ്റ്റുമായി ചിന്മയി. വെളിപ്പെടുത്തലിന് ശേഷംഅവസരങ്ങൾ നഷ്ടമായെന്ന് നേരത്തെ വെളിപ്പെടുത്തിയ ചിന്മയി ഇപ്പോൾ ഡബ്ബിങ് ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ വീണ്ടും അംഗമാകാനായി ക്ഷമാപണക്കത്തും പണവും ആവശ്യപ്പെട്ടുവെന്ന കാര്യം വെളിപ്പെടുത്തുകയാണ്.

നവംബർ 17 ന് ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ ചിന്മയിയെ പുറത്താക്കിയിരുന്നു. സംഘടനയുടെ സബ്സ്‌ക്രിപ്ഷൻ ഫീ അടക്കാത്തതിനാൽ ആണ് അവരെ പുറത്താക്കിയതെന്നാണ് വിശദീകരണം നൽകിയത്. ഇപ്പോൾ അവരെ തിരികെ സംഘടനയിലെടുക്കാൻ 1.5 ലക്ഷം രൂപ നൽകി മെമ്പർഷിപ്പ് എടുക്കാനും ഒരു ക്ഷമാപണം എഴുതി നൽകണമെന്നും ആണ് അധികൃതർ പറയുന്നത്. ചിന്മയിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്.യൂണിയൻ 2006 മുതൽ എന്റെ സമ്പാദ്യത്തിൽ നിന്നും ലക്ഷങ്ങൾ ഉണ്ടാക്കി. എന്നിട്ടിപ്പോൾ എനിക്ക് വീണ്ടും ജോലി ചെയ്യാൻ 1.5 ലക്ഷം കെട്ടി വയ്ക്കണം. ചിന്മയി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഡബ്ബിഗ് യൂണിയൻ തലവൻ നടനും രാഷ്ട്രീയക്കാരനുമായ രാധാ രവിയാണ് ചിന്മിയോട് പണം ആവശ്യപ്പെട്ടത്. അയാൾക്കെതിരെ വന്ന മീടു വിവാദത്തിൽ ചിന്മയി ഇരയെ പിന്തുണച്ചിരുന്നു.

വിവാദവെളിപ്പെടുത്തലിനു ശേഷം ഇൻഡസ്ട്രിയിൽ നിന്നും ഏറെ രൂക്ഷമായ വിമർശനങ്ങളും അവഗണനകളുമാണ് താൻ നേരിടുന്നതെന്നും സിനിമകളിൽ അവസരങ്ങൾ കുറയുന്നതായും ഒറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായുമൊക്കെ ഗായിക ചിന്മയി ശ്രീപദ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഗാനരചയിതാവ് വൈരമിത്തുവിനും നടൻ രാധാ രവിക്കുമെതിരെ ചിന്മയിയുടെ മീ ടൂ ആരോപണം ഉന്നയിച്ചത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നുവെന്നായിരുന്നു ചിന്മയിയുടെ ആരോപണം. സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയതായും ചിന്മയി ആരോപിച്ചു. ചിന്മയിയുടെ വെളിപ്പെടുത്തൽ വിവാദമാവുകയും ചിന്മയിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവരികയും ചെയ്തു. തുടർന്ന് തമിഴ്‌നാട്ടിലെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്നും ചിന്മയി പുറത്തായി. രണ്ട് വർഷമായി സംഘടനയുടെ സബ്‌സ്‌ക്രിപ്ഷൻ ഫീസ് നൽകിയില്ലെന്ന് കാണിച്ചായിരുന്നു ചിന്മയിയെ പുറത്താക്കിയത്.