ലൂയിസ് വില്ലി: സിറിയൻ ഓർത്തോഡോക്‌സ് സഭയിലെ വൈദികനായ റവ. ഡോ. കുന്നത്ത് പി ഗീവർഗീസിന്റെ ഭാര്യ ചിന്നു ഗീവർഗീസ് (74) അമേരിക്കയിലെ ലൂയിസ്‌വില്ലിയിൽ നിര്യാതയായി. കോട്ടയം കൊച്ചുപുരയ്ക്കൽ കുടുംബാംഗമായ ചാക്കോ ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമത്തെ മകളാണ് ചിന്നു ഗീവർഗീസ്.

1972 ൽ അമേരിക്കയിലേക്ക് കുടിയേറിപാർത്ത ചിന്നു ഗീവർഗീസ് വെല്ലൂർ സി എം സി ഹോസ്പിറ്റലിലും, മോണ്ട്രിയാൽ ന്യുറോളജിക്കൽ ഇൻസ്റ്റിറ്റുട്ടിലും സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മകൻ: ഫിലിപ് കെ ഗീവർഗീസ്. മരുമകൾ: ബ്രിറ്റ് മേയർ, കൊച്ചുമക്കൾ കലീബ്, റ്റീഗൻ.

സംസ്‌കാരം:  19 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് സെന്റ് മൈക്കിൽ ഓർത്തോഡോക്‌സ് ദേവാലയത്തിൽ നടക്കും.(St. Michael's Orthodox Church 3701 St. Michael Church Drive, Louisville KY 40220.) തുടർന്ന്  Cave Hill Cemetery, 10 മണിക്ക് സംസ്‌കാരം നടക്കും ( 701 Baxter Avenue, Louisville, KY 40204). കൂടുതൽ വിവരങ്ങൾക്ക്  Rev Kunnathu P. Geevarghese, MD, FRCPC 502 893 8617