- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേട്ടന്റെ മകളുമായി അടുത്തത് അർദ്ധ സഹോദരൻ എന്ന ബന്ധത്തിന് അപ്പുറം; ഒൻപതാം ക്ലാസിൽ 'മകൾ' പഠിക്കുമ്പോൾ മുതൽ കൊച്ചച്ഛന് മനസ്സിൽ പ്രണയം; ശല്യം ചെയ്യൽ അസഹനീയമായപ്പോൾ 17കാരി പ്രതികരിച്ചു തുടങ്ങി; ഉളിയുമായി എത്തി ആശാരി പ്രതികാരം തീർത്തു; ചിത്തരപ്പുരത്തെ രേഷ്മയുടെ കൊലയിൽ നിറയുന്നത് അരുണിന്റെ 'വഴി വിട്ടുള്ള മോഹം'
ഇടുക്കി: ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മ(17)രേഷ്മയെ കൊലപ്പെടുത്താൻ ഇളയച്ഛൻ അരുൺ മുൻകൂട്ടി തീരുമാനിച്ചിരുന്നെന്ന് സൂചന. രേഷ്മ തന്നെ വഞ്ചിച്ചെന്നും ഇത് സഹിക്കാൻ കഴിയില്ലെന്നും കൂടെ ജോലിചെയ്തിരുന്നവരിൽ ചിലരോട് ഇയാൾ പറഞ്ഞിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചതായിട്ടാണ് അറിയുന്നത്. എന്നാൽ കൊച്ചച്ഛന്റെ പ്രണയത്തെ രേഷ്മ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.
ഒരു മാസം മുമ്പ് മുതൽ രേഷ്മയോടുള്ള അനിഷ്ടം അരുൺ സുഹൃത്തുക്കളിൽ ചിലരോട് പങ്കുവച്ചിരുന്നെന്നാണ് പുറത്തായ വിവരം. കൂടെ പഠിച്ചിരുന്ന വിദ്യാത്ഥിയുമായി രേഷമ സൗഹൃദത്തിലായെന്നും ഇതിൽ നിന്ന് പിൻതിരിയാൻ ആവശ്യപ്പെട്ടപ്പോൾ രേഷ്മ വകവച്ചില്ലന്നും മറ്റുമുള്ള കുറ്റപ്പെടുത്തലുകളും അരുണിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് അടുപ്പക്കാർ വെളിപ്പെടുത്തിയതായിട്ടാണ് ലഭ്യമായ വിവരം.
ആശാരിയായ ആരുൺ ആക്രമത്തിന് ലക്ഷ്യമിട്ട് ഉളിയുമായിട്ടാണ് എത്തിയതെന്ന് തെളിവെടുപ്പിൽ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഉളി പൊതിഞ്ഞു കൊണ്ടുവന്നതെന്നു കരുതുന്ന പേപ്പർ , മുറിവേറ്റ രക്തം വാർന്ന നിലയിൽ രേഷ്മയെ കണ്ടെത്തിയ ഈട്ടക്കാട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. രേഷ്മയുടെ കഴുത്തിന്റെ താഴ്ഭാഗത്ത് വളയാസ്ഥിയോട് ചേർന്നാണ് കുത്തേറ്റിട്ടുള്ളത്. ഉളി ഉപയോഗിച്ചുള്ള ആക്രമണം ഹൃദയം തുളച്ചിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.
9-ാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ തനിക്ക് രേഷ്മയോട് പ്രണയം തോന്നിയിരുന്നെന്നാണ് അരുൺ അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്. ഈ കാലം മുതൽ അർദ്ധസഹോദരനും രേഷ്മയുടെ പിതാവുമായ രാജേഷിനോട് അരുൺ കൂടുതൽ അടുപ്പം കാണിച്ചിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
അരുൺ രാജേഷിന്റെ പേരിൽ ചിട്ടികൾ ചേർന്നിരുന്നെന്നും ഇതിന്റെ മാസഗഡു സ്വന്തം പോക്കറ്റിൽ നിന്ന് അടയ്ക്കുകയും വട്ടമെത്തുമ്പോൾ ചിട്ടിപിടിച്ച് തുക ഇയാൾ രാജേഷിന് കൈമാറുകയും ചെയ്തിരുന്നെന്ന് അടുപ്പക്കാർ പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. രേഷ്മയ്ക്ക് തന്നോട് കൂടുതൽ അടുപ്പം തോന്നണമെന്ന ലക്ഷ്യത്തിൽ അരുൺ ആവിഷ്കരിച്ച ഒരു തന്ത്രമായിരിക്കാം ഇതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ആക്രണത്തിനിരയായ ശേഷം രേഷ്മ ഒച്ചവയ്ക്കരുതെന്നും ഒരടിപോലും നീങ്ങരുതെന്നും ഉറപ്പിച്ചായിരിക്കാം അരുൺ ഉളികൊണ്ട് തൊണ്ടക്കുഴിയിൽത്തന്നെ കുത്തിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ ശ്വാസനാളവും അന്നനാളവും വരെ മുറിഞ്ഞിരുന്നെന്നും ഇതുമൂലമാവാം സംഭവസ്ഥലത്തുനിന്നും ഏതാനും മീറ്ററുകൾ മാത്രം ദൂരത്തിള്ള റോഡിലേയ്ക്കെത്തി രേഷ്മയ്ക്ക് സഹായം തേടാൻ കഴിയാതെ പോയതെന്നുമാണ് പൊലീസ് അനുമാനം.
വെള്ളിയാഴ്ച രാത്രി 10 മണിയോടടുത്ത് പള്ളിവാസൽ പവർഹൗസ്സിന് സമീപം ഈറ്റക്കാട്ടിൽ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് രേഷ്്മയെ കണ്ടെത്തുത്. വെള്ളത്തുവർ പൊലീസ് ഉടൻ രേഷ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടുത്തെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. തൊണ്ടക്കുഴിയിലേറ്റ കുത്ത് ഹൃദയം തുളച്ചിരുന്നെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസർജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്ത്
രേഷ്മയുടെ അപ്പുപ്പൻ അംബുജാക്ഷ്ന്റെ രണ്ടാംവിവാഹത്തിലെ മകനാണ് പൊലീസ് തിരയുന്ന അരുൺ. രാജകുമാരിക്കടുത്ത് ഫർണ്ണിച്ചർ നിർമ്മാണ സ്ഥാപനത്തിലാണ് ഇയാൾ ജോലിചെയ്തുവന്നിരുത്. രേഷ്മ കൊല്ലപ്പെട്ട ദിവസം വൈകിട്ടും അരുണൺ രേഷ്മയ്ക്കൊപ്പമുണ്ടായിരുന്നെന്ന സി സി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
നീണ്ടപാറയിൽ മാതാവിനും സഹോദരിയും താമസിക്കുന്നുണ്ട്.ജോലിയുടെ സൗകര്യാർത്ഥം രാജകുമാരിയിൽ വാടകയ്ക്കെടുത്ത മുറിയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് അരുൺ മാസങ്ങളായി താമസിച്ചുവന്നിരുന്നത്.സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി വെള്ളത്തൂവൽ സി ഐ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.