ചെന്നൈ: ദുരൂഹത ഒഴിയാതെ നടി വി.ജെ.ചിത്രയുടെ മരണം. ജീവനൊടുക്കുന്നതിന് മുൻപായി താരം ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽആരുമായാണു സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല.മരണത്തെക്കുറിച്ചുള്ള ആർഡിഒ അന്വേഷണം ഇന്നു പുനരാരംഭിച്ചു. പ്രതിശ്രുത വരൻ ഹേംനാഥ് മകളെ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി ചിത്രയുടെ അമ്മ രംഗത്തെത്തിയിരുന്നു. മാത്രമല്ല മൃതദ്ദേഹത്തിൽ കണ്ട പാടുകളും മരണത്തിലെ ദുരൂഹത വർധിപ്പിച്ചു.

ചിത്രയുടെ പ്രതിശ്രുത വരൻ ഹേംനാഥിനെ തുടർച്ചയായ അഞ്ചാം ദിവസവും പൊലീസ് ചോദ്യം ചെയ്തു.സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.അമ്മ വിജയയുടെയും പതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി.മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

ഹേംനാഥ് വഴക്കിട്ടപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം.മരണം ആത്മഹത്യയാണെന്ന് തന്നെയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടും സൂചിപ്പിച്ചത്.പോസ്റ്റ്‌മോർട്ടം ചെയ്ത ചെന്നൈ കിൽപോക് മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
മുഖത്തുണ്ടായ മുറിവുകൾ മരണ വെപ്രാളത്തിൽ ഉണ്ടായതാണെന്നും സർജൻ പൊലീസിനെ അറിയിച്ചിരുന്നു. ഈ വാദത്തെയും ഖണ്്ഡിച്ചാണ് അമ്മയുൾപ്പെടുന്ന കുടുംബം ചിത്രയുടെതുകൊലപാതകമാണെന്ന വാദവുമായി രംഗത്തെത്തിയത്.ഇതിനെ തുടർന്ന് ചിത്രയുടെ അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരെ ചോദ്യം ചെയ്യാൻ പൊലീസിന് തീരുമാനമുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു തമിഴ് സീരിയൽ രംഗത്തെ മുൻനിര നടിയായ ചിത്രയെ നഗരത്തിനു പുറത്തുള്ള നസ്രത്ത്‌പേട്ടിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഹേംനാഥിനെ പുറത്തുനിർത്തി കുളിക്കാനായി റൂമിലേക്കുപോയ നടി ഏറെ കഴിഞ്ഞിട്ടും പുറത്തുവരാത്തിനെ തുടർന്ന്&ിയുെ; ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു തുറന്നുനോക്കിയപ്പോൾ തൂങ്ങി മരിച്ച നിലയിലായിരുന്നു.