- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ചിത്രാ രാമകൃഷ്ണന്റെ അപ്രതീക്ഷിത രാജിയിൽ അൽഭുതം കൂറി ഇന്ത്യൻ വിപണി; പടിയറങ്ങിയത് എൻ എസ് ഇയെ കെട്ടിപെടുക്കാൻ ഭഗീരഥ പ്രയത്നം നടത്തിയ അപൂർവ്വ പ്രതിഭ
മുംബൈ : നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണൻ രാജിവച്ചു. 2013 ഏപ്രിലിലാണ് സിഇഒ ആയി ചുമതലയേറ്റത്. 2018 മാർച്ച് വരെയായിരുന്നു കാലാവധി. എൻഎസ്ഇ യിലെ ചില ബോർഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസമാണ് അപ്രതീക്ഷിത രാജിക്ക് കാരണമെന്നാണ് സൂചന. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയമാവലി തയാറാക്കുന്നതിലും ചിത്ര മുഖ്യ പങ്ക് വഹിച്ചിരുന്നു. പ്രാഥമിക ഓഹരി വിൽപനയ്ക്ക് തയ്യാറെടുക്കുകയാണ് എൻഎസ്ഇ. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ചിത്രയുടെ രാജി. വിപണി മൂല്യത്തിൽ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന എക്‌സ്‌ചേഞ്ചാണ് എൻഎസ്ഇ. പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് എൻഎസ്ഇ അറിയിച്ചു. നാഷനൽ സ്റ്റോക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) സ്ഥാപിക്കുന്നതിൽ നിർണായക പങ്കാളിത്തം വഹിച്ച ചിത്ര, 1992ൽ എൻഎസ്ഇ സ്ഥാപിച്ചതു മുതൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. എൻഎസ്ഇ ജോയിന്റ് എംഡിയായിരുന്നു. സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീന
മുംബൈ : നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണൻ രാജിവച്ചു. 2013 ഏപ്രിലിലാണ് സിഇഒ ആയി ചുമതലയേറ്റത്. 2018 മാർച്ച് വരെയായിരുന്നു കാലാവധി. എൻഎസ്ഇ യിലെ ചില ബോർഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസമാണ് അപ്രതീക്ഷിത രാജിക്ക് കാരണമെന്നാണ് സൂചന.
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയമാവലി തയാറാക്കുന്നതിലും ചിത്ര മുഖ്യ പങ്ക് വഹിച്ചിരുന്നു. പ്രാഥമിക ഓഹരി വിൽപനയ്ക്ക് തയ്യാറെടുക്കുകയാണ് എൻഎസ്ഇ. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ചിത്രയുടെ രാജി. വിപണി മൂല്യത്തിൽ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന എക്‌സ്‌ചേഞ്ചാണ് എൻഎസ്ഇ. പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് എൻഎസ്ഇ അറിയിച്ചു.
നാഷനൽ സ്റ്റോക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) സ്ഥാപിക്കുന്നതിൽ നിർണായക പങ്കാളിത്തം വഹിച്ച ചിത്ര, 1992ൽ എൻഎസ്ഇ സ്ഥാപിച്ചതു മുതൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. എൻഎസ്ഇ ജോയിന്റ് എംഡിയായിരുന്നു. സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്. വേൾഡ് ഫെഡറേഷൻ ഓഫ് എക്‌സ്‌ചേഞ്ചസ് ചെയർപഴ്‌സനായി കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു. വിപണി സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന 200 സ്ഥാപനങ്ങളുടെ (എക്‌സ്‌ചേഞ്ചുകൾ) കൂട്ടായ്മയാണു ഫെഡറേഷൻ.
ലോകത്തിലെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ നയിച്ച അപൂർവം വനിതകളിൽ ഒരാളായിരുന്നു ചിത്ര. എൻഎസ്ഇയുടെ മൂന്നാമത്തെ മേധാവിയുമായിരുന്നു. ആർ.എച്ച്. പാട്ടീൽ ആയിരുന്നു ആദ്യ മേധാവി. എൻഎസ്ഇയുടെ ഇടക്കാല എംഡിയും സിഇഒയുമായി ഗ്രൂപ്പ് പ്രസിഡന്റ് ജെ.പി. രവിചന്ദ്രനെ നിയമിച്ചു. എൻഎസ്ഇ ബോർഡ് യോഗം വൈകാതെ ചേർന്ന് പുതിയ മേധാവിയെ തിരഞ്ഞെടുക്കും.