- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ചിത്രശലഭങ്ങൾ' ഹൂസ്റ്റണിൽ ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന 'ചിത്രശലഭങ്ങൾ' സംഗീത സന്ധ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ഏപ്രിൽ 29 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്കു സെന്റ് ജോസഫ് ഹാളിൽ വച്ചാണ് (303, Present St. Missouri City , TX 77489) സംഗീത പരിപാടി നടത്തപ്പെടുന്നത്. മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായികയും സംഗീതകേരളത്തിന്റെ അഭിമാനവുമായ കെ.എസ് ചിത്രയുടെയും പ്രശസ്ത സംഗീത സംവിധായകനുംഗായകനുമായ ശരത്തിന്റെയും നേതൃത്വത്തിൽ അമേരിക്കയിലും കാനഡയിലുമായി ഏപ്രിൽ മെയ്മാസങ്ങളിലായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്ന സംഘം ഏപ്രിൽ 21നുശനിയാഴ്ച ലോസ് ആഞ്ചലോസിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. മലയാള സിനിമ ഗാന രംഗത്തെ പുതിയ പ്രതിഭകളായ നിഷാന്തും രൂപ രേവതിയും മറ്റു 15ഉപകരണ സംഗീതജ്ഞരും അടങ്ങുന്ന ലൈവ് ഓർക്കെസ്ട്ര ആസ്വദിക്കുവാൻ ഉള്ള അസുലഭഅവസരംഒരുക്കുന്നതു മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ആണ്. 'മാഗി'ന്റെ ആ
ഹൂസ്റ്റൺ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന 'ചിത്രശലഭങ്ങൾ' സംഗീത സന്ധ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ഏപ്രിൽ 29 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്കു സെന്റ് ജോസഫ് ഹാളിൽ വച്ചാണ് (303, Present St. Missouri City , TX 77489) സംഗീത പരിപാടി നടത്തപ്പെടുന്നത്.
മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായികയും സംഗീതകേരളത്തിന്റെ അഭിമാനവുമായ കെ.എസ് ചിത്രയുടെയും പ്രശസ്ത സംഗീത സംവിധായകനുംഗായകനുമായ ശരത്തിന്റെയും നേതൃത്വത്തിൽ അമേരിക്കയിലും കാനഡയിലുമായി ഏപ്രിൽ മെയ്മാസങ്ങളിലായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്ന സംഘം ഏപ്രിൽ 21നുശനിയാഴ്ച ലോസ് ആഞ്ചലോസിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
മലയാള സിനിമ ഗാന രംഗത്തെ പുതിയ പ്രതിഭകളായ നിഷാന്തും രൂപ രേവതിയും മറ്റു 15ഉപകരണ സംഗീതജ്ഞരും അടങ്ങുന്ന ലൈവ് ഓർക്കെസ്ട്ര ആസ്വദിക്കുവാൻ ഉള്ള അസുലഭഅവസരംഒരുക്കുന്നതു മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ആണ്.
'മാഗി'ന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിന്റെ നവീകരണവികസന പ്രവർത്തങ്ങളുടെ ധനശേഖരണാര്ഥം നടത്തപെടുന്ന ഈ സംഗീത പരിപാടിയിക്ക്‌വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു,
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപെടുക;
ജോഷ്വാ ജോർജ് - 281 773 7988
ബാബു മുല്ലശ്ശേരിൽ - 281 450 1410
വിനോദ് വാസുദേവൻ - 832 528 6581
മാർട്ടിൻ ജോൺ - 914 260 5214
റജി ജോൺ - 832-723 - 7995
ആൻഡ്രൂസ് ജേക്കബ് - 713-885-7934
റിപ്പോർട്ട്: ജീമോൻ റാന്നി