- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിവാര്യയുടെ തട്ടിപ്പ് നാദാപുരത്ത് തുടങ്ങി; ചിട്ടി കമ്പനിയിൽ പണമിട്ട ഇടപാടുകാരെ പറ്റിച്ച് കമ്പനി എംഡി മുങ്ങി; പേരാമ്പ്രയിലെ ഇടപാടിലും അവ്യക്തത; മാനന്തവാടിയിൽ രജിസ്ട്രേഷൻ സ്വന്തം പേരിലാക്കി മാനേജരും
കോഴിക്കോട്: നിരവധി പേരിൽ നിന്നും പണം തട്ടിയ ചിട്ടി കമ്പനി നടത്തിപ്പുകാർ അപ്രത്യക്ഷരായി. വടക്കേ മലബാറിലെ പ്രമുഖ ചിട്ടി കമ്പനിയായ അനിവാര്യ ചിട്ടി പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പുകാരാണ് പണവുമായി മുങ്ങിയത്. അനിവാര്യ ചിട്ടി കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം ബ്രാഞ്ചിലാണ് തട്ടിപ്പ്. കേളകം ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിവാര
കോഴിക്കോട്: നിരവധി പേരിൽ നിന്നും പണം തട്ടിയ ചിട്ടി കമ്പനി നടത്തിപ്പുകാർ അപ്രത്യക്ഷരായി. വടക്കേ മലബാറിലെ പ്രമുഖ ചിട്ടി കമ്പനിയായ അനിവാര്യ ചിട്ടി പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പുകാരാണ് പണവുമായി മുങ്ങിയത്.
അനിവാര്യ ചിട്ടി കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം ബ്രാഞ്ചിലാണ് തട്ടിപ്പ്. കേളകം ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിവാര്യ ചിട്ടി പ്രവറ്റ് ലിമിറ്റഡിന് കീഴിൽ വയനാട് മാനന്തവാടി, കണ്ണൂർ ശ്രീകണ്ഠാപുരം, കാസർകോഡ് നീലേശ്വരം, ആലക്കോട്, ചെറുപുഴ, പേരാമ്പ്ര എന്നിവടങ്ങളിലായി പത്തോളം ബ്രാഞ്ചുകൾ കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ നാദാപൂരം ശാഖയിലാണ് ചിട്ടിക്ക് ചേർന്നവർക്ക് പണം നഷ്ടമായത്.
അമ്പതിനായിരം രൂപ മുതൽ ലക്ഷങ്ങളുടെ വിവിധ കുറികളിൽ ചേർന്ന് കൃത്യമായി പണം അടച്ചിരുന്ന പലരും കമ്പനി പൂട്ടിയതോടെ വെട്ടിലായിരിക്കുകയാണ്. ബ്രാഞ്ച് പൂട്ടിയതോടെ ഇടപാടുകാരിൽ നിന്നും ഒളിച്ചോടുന്ന സമീപനമായിരുന്നു അധികൃതരിൽ നിന്നും ഉണ്ടായത്. മാനേജരേയും സ്ഥാപനത്തിലെ മറ്റു ജീവനക്കാരെയും ഇടപാടുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടച്ച തുകയെ കുറിച്ച് പോലും കൃത്യമായ മറുപടി ലഭിച്ചില്ല. അനിവാര്യ ഗ്രൂപ്പിന്റെ എം.ഡിയായ തരുവണ സ്വദേശി നമ്പീഷിനെ ബന്ധപ്പെട്ടെങ്കിലും ഇവർ പണം നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
നാദാപുരം ബ്രാഞ്ചിന് പുറമെ പേരാമ്പ്രയിലും അനിവാര്യ ഗ്രൂപ്പിന്റെ ചിട്ടി കമ്പനി അടച്ചുപൂട്ടൽ വക്കിലാണ്. ഇവിടങ്ങളിലെല്ലാം ജീവനക്കാർ തന്നെ വ്യാജ പേരിൽ ചിട്ടി വിളിച്ചെടുത്തതിന്റെ പേരിൽ കേസ് നിലനിൽക്കുന്നുമുണ്ട്. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ബ്രാഞ്ചുകൾക്കെതിരിൽ പരാതി ഉയരുന്നത് പതിവായതോടെ ജനങ്ങൾക്കിടയിലെ വിശ്വാസ്യതയും നഷ്ടമായിട്ടുണ്ട്. കുറി നടത്തിപ്പ് നിറുത്തലാക്കി സ്ഥാപനം പൂട്ടിയതോടെ പല തവണ എം.ഡിയെ ഇടപാടുകാർ സമീപിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ഡിസംബർ പത്താം തിയ്യതിയിലെ ചെക്കിൽ തുക എഴുതി ഇടപാടുകാർക്ക് സ്ഥാപനയുടമ നൽകുകയായിരുന്നു. ചെക്കിൽ രേഖപ്പെടുത്തിയ തിയ്യതി കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും അക്കൗണ്ടിൽ പണം എത്തിയില്ല. പലതവണ എം.ഡിയെ ബന്ധപ്പെട്ടെങ്കിലും ഓരോ ആഴ്ച നീട്ടി ചോദിക്കുകയായിരുന്നു.
ഇതോടെ ഇടപാടുകാർ പ്രകോപിതരായി. എം.ഡി സ്ഥലം വിടുകയും ചെയ്തു. ചെക്കിൽ പണം എത്താതെ നാദാപുരത്തും പരിസരത്തുമുള്ള നിരവധി പേരെ ചിട്ടി കമ്പനിയുടെ പേരിൽ കബളിപ്പിച്ചിരിക്കുകയാണ്. സമീപ ജില്ലയിലെ ബ്രാഞ്ചുകളിൽ വിഷയം തിരക്കിയപ്പോൾ അനിവാര്യ ഗ്രൂപ്പിന്റെ വേറെയും ബ്രാഞ്ചുകളിൽ ഇത്തരത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാകുന്നു. ഇത്തരത്തിൽ പ്രതിസന്ധി നേരിടാതിരിക്കാൻ മാന്തവാടി ബ്രഞ്ച് മാനേജർ സ്ഥാപനത്തെ തന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്തതായി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മറ്റു ബ്രാഞ്ചുകളിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലതവണ എം.ഡി ഇവിടെ നിന്നും പണം വാങ്ങിയതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പണം നഷ്ടമായവർ മാറ്റു ബ്രാഞ്ചുകളിലെത്തിയാൽ ഇതായിരുന്നു അവിടെ നിന്നുമുള്ള പ്രതികരണം. ഇതോടെ പണം നഷ്ടമായവർക്ക് ആരെ സമീപിക്കണമെന്ന് അറിയാത്ത അവസ്ഥയാണ്. എം.ഡി ദിവസങ്ങളായി ഫോൺ എടുക്കുന്നുമില്ല. അടച്ച മുഴുവൻ തുകയും മുഴുവൻ ഇടപാടുകാർക്ക് തിരികെ നൽകണമെന്നും ലൈസൻസ് പോലും ഇല്ലാതെ നാദാപുരത്ത് ചിട്ടി കമ്പനി പ്രവർത്തിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ഥാപനയുടമക്കെതിരിൽ നിയമനടപടിക്കൊരുങ്ങുകയാണ് തട്ടിപ്പിനിരയായവർ.