മുംബൈ: അടിയന്തര സാഹചര്യത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഇടിച്ചിറക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലത്തൂരിൽ വച്ചാണ് അപകടമുണ്ടായത്.

തങ്ങൾ സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽ പെട്ടെന്നും താനുൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്നാവിസ് ട്വീറ്റ് ചെയ്തു.

ഫട്നാവിസ് ലത്തൂരിലെ ഹൽഗാര ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കർഷകരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന ശിവർ സംവാദ് പരിപാടിക്കായാണ് ഫട്നാവിസ് ഹൽഗാരയിലേക്ക് പോയത്.