- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജന് ഓസ്‌ട്രേലിയൻ എംബസ്സി ഇന്ത്യൻ പാസ്‌പോർട്ട് നൽകിയത് അധികൃതരുടെ അറിവോടെയെന്ന് സൂചന; ബാലിയിൽ അറസ്റ്റിലായത് വിമാനം ഇറങ്ങിയ ഉടൻ; ഛോട്ടാ രാജന്റെ അറസ്റ്റും സർക്കാർ ഭാഷ്യങ്ങളും പൊരുത്തപ്പെടുന്നേയില്ല
ന്യൂഡൽഹി: അധോലോക നായകൻ ഛോട്ട രാജന്റെ അറസ്റ്റും അതിന്റെ അണിയറ നാടകങ്ങളും ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നോ എന്ന സംശയം കൂടുതൽ ബലപ്പെടുത്തുന്നു. ഓസ്‌ട്രേലിയൻ ഇന്റർപോൾ നൽകിയ സൂചനയനുസരിച്ചാണ് ബാലിയിൽനിന്ന് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തതെന്ന് ഇന്തോനേഷ്യൻ ഇന്റർപോൾ വ്യക്തമാക്കുമ്പോഴും, രാജൻ ഉപയോഗിച്ചിരുന്ന ഇന്ത്
ന്യൂഡൽഹി: അധോലോക നായകൻ ഛോട്ട രാജന്റെ അറസ്റ്റും അതിന്റെ അണിയറ നാടകങ്ങളും ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നോ എന്ന സംശയം കൂടുതൽ ബലപ്പെടുത്തുന്നു. ഓസ്‌ട്രേലിയൻ ഇന്റർപോൾ നൽകിയ സൂചനയനുസരിച്ചാണ് ബാലിയിൽനിന്ന് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തതെന്ന് ഇന്തോനേഷ്യൻ ഇന്റർപോൾ വ്യക്തമാക്കുമ്പോഴും, രാജൻ ഉപയോഗിച്ചിരുന്ന ഇന്ത്യൻ പാസ്‌പോർട്ട് കൂടുതൽ സംശയമുണർത്തുന്നു.
സിഡ്‌നിയിൽനിന്ന് വരുന്ന വഴി ബാലിയിലെ വിമാനത്താവളത്തിൽനിന്നാണ് ഛോട്ടാ രാജൻ അറസ്റ്റിലാകുന്നത്. ഒരേയൊരു പൊലീസുകാരൻ മാത്രമാണ് അറസ്റ്റ് ചെയ്യാനുണ്ടായിരുന്നതും. പിടിയിലാകുമ്പോൾ, ഇന്ത്യൻ പാസ്‌പോർട്ട് ഛോട്ടാ രാജന്റെ പക്കലുണ്ടായിരുന്നു. കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള മോഹൻ കുമാർ എന്നാണ് പാസ്‌പോർട്ടിലുണ്ടായിരുന്നത്. 2008 ജൂലൈ എട്ടിന് സിഡ്‌നിയിലെ ഇന്ത്യൻ എംബസ്സി നൽകിയ പാസ്‌പോർട്ടാണിത്.
രാജന് ഇന്ത്യൻ പാസ്‌പോർട്ട് എങ്ങനെ കിട്ടിയെന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ രഹസ്യാന്വേഷണ ഏജൻസികളും തിരഞ്ഞുകൊണ്ടിരുന്ന ഛോട്ടാ രാജന് ഇന്ത്യൻ പാസ്‌പോർട്ട് ലഭിച്ചതിന്റെ രഹസ്യമാണ് ഇനി പുറത്തുവരേണ്ടത്. കഴിഞ്ഞ ദിവസം ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയെക്കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വിദേശകാര്യ വകുപ്പ് വക്താവ് വികാസ് സ്വരൂപിനോട് ഇക്കാര്യം മാദ്ധ്യമപ്രവർത്തകർ അന്വേഷിച്ചിരുന്നു. ഈ പത്രസമ്മേളനം അതിനുള്ളതല്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് വികാസ് സ്വരൂപ് ചെയ്തത്.
എന്നാൽ, ആഭ്യന്തര മന്ത്രാലയം അറിഞ്ഞുകൊണ്ടാണ് പാസ്‌പോർട്ട് നൽകിയതെന്നാണ് സൂചന. എന്നാൽ, പാസ്‌പോർട്ട് വ്യാജമാണോ എന്ന സംശയവുമുണ്ട്. അത് ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. ഏതായാലും ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു.
ഭട്കലിനെ കൊന്നത് താനെന്ന് ഛോട്ടാരാജൻ
അതിനിടെ, ഛോട്ടാ രാജനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നുതുടങ്ങി. 2011-ൽ ഇന്ത്യൻ മുജാഹിദീൻ തീവ്രവാദി നേതാവ് യാസിൻ ഭട്കലിനെ താൻ കറാച്ചിയിൽവച്ച് കൊന്നുവെന്ന് അവകാശപ്പെട്ട് ഛോട്ടാ രാജൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യൻ അധികൃതരിൽനിന്ന് അനുഭാവം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരമൊരു കള്ളക്കഥ ഛോട്ടാ രാജൻ പ്രചരിപ്പിച്ചത്.
ഇക്കാര്യത്തിന് കൂടുതൽ വിശ്വാസ്യത ലഭിക്കുന്നതിനായി യാസിൻ ഭട്കൽ വെടിയുണ്ടയേറ്റ് കിടക്കുന്ന വ്യാജ ചിത്രങ്ങളും ഛോട്ടാ രാജൻ സമർപ്പിച്ചിരുന്നു. അത് പരിശോധിച്ച അധികൃതർക്ക് ചിത്രം വ്യാജമാണെന്ന് പെട്ടെന്നുതന്നെ മനസ്സിലായി. ഭട്കൽ വെടിയേറ്റ് ആശുപത്രിയിൽ കിടക്കുന്ന ദൃശ്യമായിരുന്നു അത്. തന്റെ ആളുകളാണ് ഭട്കലിനെ വകവരുത്തിയതെന്നും ആശുപത്രിയിൽവച്ച് ഭട്കൽ മരിച്ചുവെന്നുമായിരുന്നു ഛോട്ടാ രാജന്റെ അവകാശവാദം.