- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായലിലെ വലിയ കൊഞ്ചു മുളകിട്ട് ചുട്ടത്; നെയ്മീൻ പച്ചമഞ്ഞളിട്ട് കനലിൽ ചുട്ടത്; ആട്ടിറച്ചിയുടെ വാരിയെല്ലിന്റെ കെബാബും; പോത്തിന്റെ നെഞ്ചടി കുരുമുളകും തേങ്ങാകൊത്തുമിട്ട് വരട്ടിയതും: ക്രിസ്ഗെയിലിന്റെ കേരളാ രുചികൾ മലയാളികൾ ചിന്തിച്ചതിനും മേലെ: ക്രിസ്ഗെയിലിനൊപ്പം ഉണ്ടായത് ഏറ്റവും വലിയ അനുഭവമെന്ന് പങ്കുവെച്ച് ഷെഫ് സുരേഷ് പിള്ള
കൊല്ലം: ഐപിഎല്ലിന്റെ വീണു കിട്ടിയ ഇടവേളയിൽ ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ ഭാര്യയും മകൾക്കും ഒപ്പം കൊല്ലത്തിന്റെ കായൽ സൗന്ദര്യം നുകരാൻ ഇന്നലെ എത്തിയത് വൻ വാർത്തയായിരുന്നു. കേരളാ രുചികൾ അറിയാനും പ്രകൃതി ഭംഗി ആസ്വദിക്കാരുമായിരുന്നു താരം കേരളത്തിൽ എത്തിയത്. കൊല്ലത്തെ റാവിസ് ഹോട്ടലിലായിരുന്നു ക്രിസ് ഗെയിലും കുടുംബവും എത്തിയ്ത. റാവിസ് ഹോട്ടൽ മുതൽ മൺറോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്ൽ ഒരുദിനം അഷ്ടമുടി കായലിൽ വഞ്ചിവീട്ടിൽ ചെലവഴിച്ചു. അഷ്ടമുടിയുടെയും മൺറോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്. ഭക്ഷണപ്രിയനായ ഗെയ്ലിന് കേരളരീതിയിലുള്ള ഭക്ഷണമൊരുക്കുന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയായിരുന്നു്. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതായും റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. ക്രിസ് ഗെയിൽ ഇന്നലെ കഴിച്ച കേരളാ വിഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സുരേഷ് പിള്ള. പാചകം ജീവിതത്തിന്റെ ഭാഗമായിട്ട് ഇരുപതിൽ
കൊല്ലം: ഐപിഎല്ലിന്റെ വീണു കിട്ടിയ ഇടവേളയിൽ ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ ഭാര്യയും മകൾക്കും ഒപ്പം കൊല്ലത്തിന്റെ കായൽ സൗന്ദര്യം നുകരാൻ ഇന്നലെ എത്തിയത് വൻ വാർത്തയായിരുന്നു. കേരളാ രുചികൾ അറിയാനും പ്രകൃതി ഭംഗി ആസ്വദിക്കാരുമായിരുന്നു താരം കേരളത്തിൽ എത്തിയത്. കൊല്ലത്തെ റാവിസ് ഹോട്ടലിലായിരുന്നു ക്രിസ് ഗെയിലും കുടുംബവും എത്തിയ്ത.
റാവിസ് ഹോട്ടൽ മുതൽ മൺറോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്ൽ ഒരുദിനം അഷ്ടമുടി കായലിൽ വഞ്ചിവീട്ടിൽ ചെലവഴിച്ചു. അഷ്ടമുടിയുടെയും മൺറോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്. ഭക്ഷണപ്രിയനായ ഗെയ്ലിന് കേരളരീതിയിലുള്ള ഭക്ഷണമൊരുക്കുന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയായിരുന്നു്. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതായും റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. ക്രിസ് ഗെയിൽ ഇന്നലെ കഴിച്ച കേരളാ വിഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സുരേഷ് പിള്ള.
പാചകം ജീവിതത്തിന്റെ ഭാഗമായിട്ട് ഇരുപതിൽപ്പരം വർഷം കഴിഞ്ഞിരിക്കുന്നു. ഇതിനുള്ളിൽ ഒരുപാട് വിശിഷ്ട വ്യക്തികൾക്ക് ആഹാരം പാകം ചെയ്യാനുള്ള അവസരം (ഭാഗ്യം) ലഭിച്ചിട്ടുണ്ട്, അത്തരത്തിലെ ഏറ്റവും മികച്ച ഒരനുഭവമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊല്ലം റാവീസിലെത്തിയ വിശ്വ വിഖ്യാത ക്രിക്കറ്റ് പ്രതിഭയായ ക്രിസ് ഗെയ്ലിനും കുടുംബത്തിനുമൊപ്പം ചിലവഴിക്കാനായതെന്നാണ് സുരേഷ് പിള്ള പറയുന്നത്.
കരിമീൻ തേങ്ങാപ്പാലിൽ പൊള്ളിച്ചതും കായലിലെ വലിയ കൊഞ്ചു മുളകിട്ട് ചുട്ടതും ആട്ടിറച്ചിയുടെ വാരിയെല്ലിന്റെ കെബാബും കറുത്ത കോഴിയുടെ കാൽ ഗ്രാമ്പു ഇട്ടു പുകച്ചതും പോത്തിന്റെ നെഞ്ചടി കുരുമുളകും തേങ്ങാകൊത്തുമിട്ട് വരട്ടിയതും നെയ്മീൻ പച്ചമഞ്ഞളിട്ട് കനലിൽ ചുട്ടതും വെള്ള അകോലിയുടെ മൊയ്ലിയുംമാണ് അദ്ദേഹത്തിനും കുടുംബത്തിനും ഏറെ ഇഷ്ടമായത്. കൂടാതെ മരത്തിൽ നിന്നു പഴുത്ത നാടൻ വരിക്കച്ചക്കയുടെ ചുളയും മൂവാണ്ടൻ മാമ്പഴവും റാവീസിലെ തോപ്പിലെ ചെന്തെങ്ങിന്റെ കരിക്കിൻ വെള്ളവുമാണ് കായൽ യാത്രയിലുടനീളം അദ്ദേഹം ആസ്വദിച്ചത്.
ദശലക്ഷക്കണക്കിനു ആരാധകരുള്ള,സെലിബ്രറ്റിയാണനുള്ള ഒരു തല കനവുമില്ലാതെ ആർത്തുല്ലസിച്ചാണ് കുടുംബത്തിനോടൊപ്പം അപൂർവമായി ലഭിക്കുന്ന ചെറിയ ഇടവേള അദ്ദേഹം ആസ്വദിച്ചത്. റാവീസിൽ അദ്ദേഹത്തിനായി ഒരുക്കിയ ആറുനേരത്തെ ഭക്ഷണത്തിൽ പ്രാതലൊഴികെ ഏറെക്കുറെ എല്ലാം കേരളീയ വിഭവങ്ങൾ തന്നെ ആയിരുന്നു.
റാവിസ് ഹോട്ടൽ മുതൽ മൺറോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്ൽ ഒരുദിനം അഷ്ടമുടി കായലിൽ വഞ്ചിവീട്ടിൽ ചെലവഴിച്ചു. അഷ്ടമുടിയുടെയും മൺറോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്.
ഒരു ദിവസത്തെ വഞ്ചീവീട് യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചു. യാത്രയ്ക്കിടയിൽ കണ്ട മൽസ്യബന്ധനത്തൊഴിലാളികളോട് സംസാരിക്കാനും ഒപ്പം സെൽഫിയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. കായൽ യാത്ര ഏറെ ഇഷ്ടപ്പെട്ടെന്നു ഗെയ്ലിന്റെ ഭാര്യ നതാഷ ബെറിജും പറഞ്ഞു. രണ്ടു വയസുകാരി മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഗെയ്ൽ കേരളം തിരഞ്ഞെടുത്തത്.
അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തിൽ ഏറെ വ്യത്യസ്ഥമായ കാര്യം പന്ത്രണ്ട് എന്ന സംഖ്യയാണ്. ഐപിഎല്ലിൽ പന്ത്രണ്ട് സിക്‌സുകൾ കൂടി അടിച്ചാൽ ഗെയ്‌ലിന് സിക്‌സുകളുടെ എണ്ണത്തിൽ സെഞ്ചുറി തികയ്ക്കാം. ആ നേട്ടം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹത്തിന് പന്ത്രണ്ട് കരീമീൻ, പന്ത്രണ്ട് കൊഞ്ച് എന്നീ ക്രമത്തിലുള്ള അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയത്. കായൽ കാറ്റേറ്റ് കേരളത്തിന്റെ തനത് ഭക്ഷണം നുകർന്ന് കളിക്കളത്തിലെ ഈ വെടിക്കെട്ട് ബാറ്റ്‌സ്മാൻ മൂന്നുനാൾ കൂടി കൊല്ലത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.