- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുക്രിസ്തുവിന്റെ യഥാർഥ രൂപം ഒടുവിൽ കണ്ടെത്തിയോ? മെസ്സപ്പൊട്ടോമിയൻ രാജാവായിരുന്ന മനു തന്നെയാണോ യേശു? ബൈബിൾ ചരിത്രകാരന്റെ നിർണായക വെളിപ്പെടുത്തൽ ലോകം ചർച്ച ചെയ്യുമ്പോൾ
യേശു ക്രിസ്തുവിന്റെ യഥാർഥ രൂപമെന്താണ്? നൂറ്റാണ്ടുകളായി ചരിത്രകാരന്മാർ ഉത്തരം തേടുന്ന ചോദ്യമാണിത്. എ.ഡി. ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു നാണയം ഈ ചോദ്യത്തിന് ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ. ബ്രിട്ടീഷ് ബൈബിൾ ചരിത്രകാരനായ റാൽഫ് എല്ലിസിന്റെ അഭിപ്രായത്തിൽ, യേശുവിന്റെ യഥാർഥ ചിത്രം പതിപ്പിച്ച ഏക നാണയം ഇതാണ്. മെസൊപ്പൊട്ടോമിയൻ രാജ്യമായിരുന്ന എഡേസയിലെ രാജാവ് മനുവിന്റെ ചിത്രമാണ് ഈ ഓട്ടുനാണയത്തിൽ പതിപ്പിച്ചിട്ടുള്ളതെന്നാണ് ഇതേവരെ കരുതിയത്. എന്നാൽ, 30 വർഷത്തോളം നീണ്ട ഗവേഷണത്തിനുശേഷം എല്ലിസ് പറയുന്നത് യേശു തന്നെയായിരുന്നു മനു എന്നാണ്. തെക്കുകിഴക്കൻ തുർക്കിയിലാണ് എഡേസ ഉൾപ്പെട്ടിരുന്ന സ്ഥലം. ആധുനിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ എന്നാണ് ഇതിനെ എല്ലിസ് വിശേഷിപ്പിക്കുന്നത്. മനുവിന്റെയും യേശുവിന്റെയും ലഭ്യമായ എല്ലാ ചരിത്ര രേഖകളും മറ്റു തെളിവുകളും സൂക്ഷ്മമായി അപഗ്രഥിച്ച എല്ലിസ്, ഇരുവർക്കുമിടയിൽ ശ്രദ്ധേയമായ സമാനതകളുള്ളതായി കണ്ടെത്തി. അത് യാദൃശ്ചികമല്ലെന്നും ഇരുവരും ഒരേയാൾ തന്നെയാണെന്നും എല്ലിസ
യേശു ക്രിസ്തുവിന്റെ യഥാർഥ രൂപമെന്താണ്? നൂറ്റാണ്ടുകളായി ചരിത്രകാരന്മാർ ഉത്തരം തേടുന്ന ചോദ്യമാണിത്. എ.ഡി. ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു നാണയം ഈ ചോദ്യത്തിന് ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ. ബ്രിട്ടീഷ് ബൈബിൾ ചരിത്രകാരനായ റാൽഫ് എല്ലിസിന്റെ അഭിപ്രായത്തിൽ, യേശുവിന്റെ യഥാർഥ ചിത്രം പതിപ്പിച്ച ഏക നാണയം ഇതാണ്.
മെസൊപ്പൊട്ടോമിയൻ രാജ്യമായിരുന്ന എഡേസയിലെ രാജാവ് മനുവിന്റെ ചിത്രമാണ് ഈ ഓട്ടുനാണയത്തിൽ പതിപ്പിച്ചിട്ടുള്ളതെന്നാണ് ഇതേവരെ കരുതിയത്. എന്നാൽ, 30 വർഷത്തോളം നീണ്ട ഗവേഷണത്തിനുശേഷം എല്ലിസ് പറയുന്നത് യേശു തന്നെയായിരുന്നു മനു എന്നാണ്. തെക്കുകിഴക്കൻ തുർക്കിയിലാണ് എഡേസ ഉൾപ്പെട്ടിരുന്ന സ്ഥലം.
ആധുനിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ എന്നാണ് ഇതിനെ എല്ലിസ് വിശേഷിപ്പിക്കുന്നത്. മനുവിന്റെയും യേശുവിന്റെയും ലഭ്യമായ എല്ലാ ചരിത്ര രേഖകളും മറ്റു തെളിവുകളും സൂക്ഷ്മമായി അപഗ്രഥിച്ച എല്ലിസ്, ഇരുവർക്കുമിടയിൽ ശ്രദ്ധേയമായ സമാനതകളുള്ളതായി കണ്ടെത്തി. അത് യാദൃശ്ചികമല്ലെന്നും ഇരുവരും ഒരേയാൾ തന്നെയാണെന്നും എല്ലിസ് സമർഥിക്കുന്നു.
മനുവിനെ മരണാനന്തരം രണ്ടുപേരുകളിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നുവെന്ന് എല്ലിസ് അവകാശപ്പെട്ടു. ഈസാസ് മനു രാജാവ് എന്നും ജീസസ് ഇമ്മാനുവൽ രാജാവ് എന്നുമായിരുന്നു അത്. എല്ലിസിന്റെ ഈ അവകാശവാദം ശരിയാണെങ്കിൽ, യേശുവിന്റെ യഥാർഥ രൂപം തന്നെയാകും ഈ നാണയത്തിലുള്ളത്. ബൈബിളിൽ യേശുവിന്റെ രൂപത്തെക്കുറിച്ച് പ്രത്യേകം പരാമർശങ്ങളൊന്നുമില്ലെങ്കിലും പാശ്ചാത്യ കലയിൽ ഏറ്റവും കൂടുതൽ തവണ ചിത്രീകരിക്കപ്പെട്ട രൂപമാണ് യേശുവിന്റേത്.
നീളമുള്ള തലമുടിയോടുകൂടിയ, ഏറ്റവും പരിചിതമായ രൂപം എ.ഡി. ആറാം നൂറ്റാണ്ടുമുതൽക്കാണ് പ്രചാരത്തിലായതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതിനും പഴയതും, യേശുവിന്റെ അതേ കാലത്തുള്ളതുമായ നാണയത്തിലെ രൂപത്തിന് കൂടുതൽ വിശ്വസനീയതയുണ്ടെന്ന് കരുതുന്നവരേറെയാണ്. യേശു, എഡേസയിലെ രാജാവ് എന്ന തന്റെ പുതിയ പുസ്തകത്തിൽ എല്ലിസ് യഥാർഥ യേശുവിലേക്കുള്ള തന്റെ യാത്ര സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.