- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാൻ അന്റോണിയോയിലെ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായി
സാൻ അന്റോണിയ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയിൽ പതിവുപോലെ ഈവർഷവും വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ ഭവനങ്ങളിലുമെത്തി കരോൾ ഗാനങ്ങൾ ആലപിച്ചു. 24-ന് നടന്ന ക്രിസ്തുമസ് കുർബാന ഇടവകാംഗങ്ങൾക്ക് ഒരു ദിവ്യാനുഭവമായി മാറി. തുടർന്നുള്ള ക്രിസ്തുമസ് ഫ്രണ്ടുകൾക്ക് വേണ്ടിയുള്ള സമ്മാ
സാൻ അന്റോണിയ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയിൽ പതിവുപോലെ ഈവർഷവും വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ ഭവനങ്ങളിലുമെത്തി കരോൾ ഗാനങ്ങൾ ആലപിച്ചു. 24-ന് നടന്ന ക്രിസ്തുമസ് കുർബാന ഇടവകാംഗങ്ങൾക്ക് ഒരു ദിവ്യാനുഭവമായി മാറി. തുടർന്നുള്ള ക്രിസ്തുമസ് ഫ്രണ്ടുകൾക്ക് വേണ്ടിയുള്ള സമ്മാന കൈമാറ്റം ഏവരിലും കൂട്ടായ്മയുടെ പ്രധാന്യം വിളിച്ചറിയിച്ചു.
25-ന് നടന്ന കൂടാര യോഗങ്ങളുടെ വാർഷികം ദിവ്യബലിയോടെ ആരംഭിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ ഇടവകയിലെ ആബാലവയോധികം ജനങ്ങളും പങ്കെടുത്തു. കൊച്ചു കുട്ടികൾ നടത്തിയ ക്‌നാനായ പാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികൾ കാണികളിൽ ആവേശമുണർത്തി.
2014-ലെ ബൈബിൾ ക്വിസ് മത്സരത്തിൽ ഷിന്റോ -സായ്‌മോൾ ദമ്പതികൾ എവർറോളിങ് ട്രോഫി കരസ്ഥമാക്കി. കുട്ടികളുടെ ബൈബിൾ ക്വിസ് മത്സരത്തിൽ തരുൺ കാരക്കാട്ട് എവർറോളിങ് ട്രോഫിയും മറ്റ് മത്സരാർത്ഥികൾ പെർഫോമൻസ് വിന്നിങ് അവാർഡും നേടി. ക്‌നാനായ പ്രൗഡി വിളിച്ചോതുന്ന വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ 2015-നെ വരവേൽക്കാൻ ഇടവകാംഗങ്ങൾ തയ്യാറെടുത്തു. പി.ആർ.ഒ വിനു മാവേലിൽ അറിയിച്ചതാണിത്. 






