- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ കന്യാസ്ത്രീകൾ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തിൽ പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് അടച്ചുപൂട്ടാൻ ഉത്തരവ്; സ്ഥാപനം പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്നും കണ്ടെത്തൽ; ജില്ലയിലെ മറ്റ് സമാനമായ സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണം വരുന്നു; അന്തേവാസികളായ കുട്ടികളെ മാറ്റിപ്പാർപ്പിക്കും
കൊച്ചി: തിരുവസ്ത്രം ധരിച്ച കർത്താവിന്റെ മണവാട്ടികൾ എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ക്രൈസ്റ്റ് കിങ് കോൺവെന്റ് അടച്ചൂപൂട്ടാൻ ഉത്തരവ്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടേതാണ് തീരുമാനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മറ്റ് സമാനമായ സ്ഥാനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശിശു സംരക്ഷണ ഓഫീസറെ കമ്മിറ്റി ചുമതലപ്പെടുത്തി. കോൺവെന്റ് ഹോസ്റ്റലിൽ ആവശ്യത്തിന് ഭക്ഷണം നൽകുന്നില്ലെന്നും നടത്തിപ്പുകാരായ കന്യാസ്ത്രീകളിൽ ചിലർ തങ്ങളെ മർദിക്കാറുണ്ടെന്നും കുട്ടികൾ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ സിറ്റിംഗിൽ മൊഴി നൽകിയിരുന്നു . ഇതിൽ ആരോപണവിധേയരായ അംബിക ,ബിൻസി എന്നിവർക്കെതിരെ കടവന്ത്ര പൊലീസ് കേസെടുക്കുകയും അംബികയെ കോൺവെന്റ് വാർഡൻ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു. സ്ഥാപനം നിയമ വിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൂട്ടാൻ ഉത്തരവിടുകയായിരുന്നു . സ്ഥാപനം ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും സിറ്റിങ്ങിൽ ബോധ്യപ്പെട്
കൊച്ചി: തിരുവസ്ത്രം ധരിച്ച കർത്താവിന്റെ മണവാട്ടികൾ എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ക്രൈസ്റ്റ് കിങ് കോൺവെന്റ് അടച്ചൂപൂട്ടാൻ ഉത്തരവ്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടേതാണ് തീരുമാനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മറ്റ് സമാനമായ സ്ഥാനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശിശു സംരക്ഷണ ഓഫീസറെ കമ്മിറ്റി ചുമതലപ്പെടുത്തി.
കോൺവെന്റ് ഹോസ്റ്റലിൽ ആവശ്യത്തിന് ഭക്ഷണം നൽകുന്നില്ലെന്നും നടത്തിപ്പുകാരായ കന്യാസ്ത്രീകളിൽ ചിലർ തങ്ങളെ മർദിക്കാറുണ്ടെന്നും കുട്ടികൾ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ സിറ്റിംഗിൽ മൊഴി നൽകിയിരുന്നു . ഇതിൽ ആരോപണവിധേയരായ അംബിക ,ബിൻസി എന്നിവർക്കെതിരെ കടവന്ത്ര പൊലീസ് കേസെടുക്കുകയും അംബികയെ കോൺവെന്റ് വാർഡൻ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു.
സ്ഥാപനം നിയമ വിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൂട്ടാൻ ഉത്തരവിടുകയായിരുന്നു . സ്ഥാപനം ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും സിറ്റിങ്ങിൽ ബോധ്യപ്പെട്ടു .എന്നാൽ മാർച്ച് 31 വരെ കുട്ടികൾ സ്ഥാപനത്തിൽ തന്നെ തുടരും. നിർധനരായ 24 കുട്ടികളാണ് സ്ഥാപനത്തിലുള്ളത്. ഇവരെ മറ്റവിടെയെങ്കിലും മാറ്റിപ്പാർപ്പിക്കണോയെന്നു രക്ഷിതാക്കളോട് ആലോചിച്ചു തീരുമാനിക്കുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു അറിയിച്ചു.
കൊടിയ പീഡനമാണ് മാസങ്ങളായി അരങ്ങേറിയതെന്ന പരാതിയിൽ വിദ്യാർത്ഥിനികൾ ഉറച്ചു നിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തതും. ജാമ്യമില്ലാ വകുപ്പാണിത്. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനാൽ, പ്രതികളായ അംബിക, ഡിൻസി എന്നീ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടി വരും. കോൺവെന്റിലെ ക്രൂരമായ പീഡനത്തിന്റെ വിവരങ്ങളാണ് വിദ്യാർത്ഥിനികളുടെ മൊഴികളിലൂടെ പുറത്ത് വരുന്നത്. സമയത്ത് ഒരിക്കലും ഭക്ഷണം നൽകില്ല. കൊതുക് കടിച്ചാലും, ചൂടെടുത്താലും ഫാനിടാൻ സമ്മതിക്കില്ല. ചെറിയ കാര്യങ്ങൾ നിരത്തി ക്രൂരമായി മർദ്ദിക്കുമെന്നും മൊഴിയുണ്ട്. ഇതാണ് കന്യാസ്ത്രീകൾക്ക് വിനയായത്.
സിസ്റ്റർ അംബികയ്ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ. പൊലീസ് കേസെടുത്തതോടെ കോൺവെന്റിന്റെ ചുമതലകളിൽ നിന്ന് ഇവരെ ഒഴിവാക്കി ഇടപ്പള്ളിയിലെ മഠത്തിലേക്ക് തിരികെ വിളിച്ചു. കോൺവെന്റിലെ വിദ്യാർത്ഥിനികളെ സംരക്ഷിക്കുന്ന ചുമതല മറ്റ് രണ്ട് കന്യാസ്ത്രീകൾക്ക് കൈമാറി. ഇതെല്ലാം കേസ് ഒഴിവാക്കാനുള്ള ഇടപെടലായിരുന്നു. എന്നാൽ എഫ് ഐ ആർ ഇട്ടതിനാൽ അറസ്റ്റ് ഒഴിവാക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ കന്യാസ്ത്രീകൾ ജാമ്യത്തിനായി കോടതിയെ സമീപിക്കും.
കോൺവെന്റ് വിട്ടോടിയ 20 വിദ്യാർത്ഥിനികളിൽ ഒരാളെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടു പോയി, 14 വിദ്യാർത്ഥിനികളുടെ മൊഴിയെടുക്കൽ ഇന്നലെ പൂർത്തിയാക്കി. ബാക്കിയുള്ളവരുടേത് ഇന്നെടുക്കും. തുടർന്ന് രക്ഷിതാക്കളുടെ മൊഴിയെടുക്കും. എത്താൻ പറ്റാത്തവരെ പൊലീസ് താമസസ്ഥലത്ത് പോയി കാണും. വെള്ളിയാഴ്ച രാത്രി പത്തരയ്ക്കാണ് കോൺവെന്റിലെ 24 വിദ്യാർത്ഥിനികളിൽ 20 പേർ രക്ഷപ്പെട്ടത്.
20 പേരും രക്ഷപ്പെടാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനിച്ചുവെന്നാണ് ഇവർക്കൊപ്പമില്ലായിരുന്ന നാലു വിദ്യാർത്ഥികളുടെ മൊഴി. കോൺവെന്റ് അധികൃതർ ദയയില്ലാതെയാണ് പെരുമാറിയിരുന്നതെന്ന് ഇവരും പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് എല്ലാവരും. തൊട്ടടുത്തുള്ള ഇവരുടെ സ്‌കൂളിൽ തന്നെയാണ് പഠനം. വാർത്ത പുറത്ത് വന്നതോടെ, പ്രതിഷേധവുമായി നാട്ടുകാർ കോൺവെന്റിലെത്തിയിരുന്നു. കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നും, സ്വമേധയാ ഇറങ്ങിപ്പോയെന്നുമാണ് കോൺവെന്റ് അധികൃതർ പൊലീസിനോട് പറഞ്ഞത്. പക്ഷേ മൊഴി എതിരായത സാഹചര്യത്തിൽ കേസ് എടുക്കുകയായിരുന്നു.