- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ വീട്ടിൽ നിന്നും ഫാൻ കൊണ്ടു വന്നിട്ടുണ്ടോടീ; നീയൊന്നും കാശ് തന്നിട്ടല്ലല്ലോ ഇവിടെ നിൽക്കുന്നത്; കൂടുതൽ കളിച്ചാൽ പരീക്ഷ പോലും എഴുതിക്കില്ല; ഇവളെയൊക്കെ പഠിപ്പിക്കുന്നതെന്തിനാ കെട്ടിച്ചു വിട്ടു കൂടെ; കൊച്ചി പൊന്നുരുന്നി ക്രൈസ്റ്റ് കിങ് ഹോസ്റ്റലിൽ കുട്ടികളെ പീഡിപ്പിക്കുന്നത് കന്യാസ്ത്രീകൾ; ഇരുപതോളം കുട്ടികൾ ഓടി രക്ഷപ്പെട്ടു
കൊച്ചി: ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടിയപ്പോൾ സവാളയാണെന്ന് പറഞ്ഞ് തീറ്റിപ്പിച്ചു. പുഴുവിനെ ചൂണ്ടിക്കാട്ടിയതിന് ഒരാഴ്ച മുഴുവൻ കഞ്ഞിയും അച്ചാറും. വീട്ടിൽ നിന്നും മാതാപിതാക്കൾ വന്നാൽ ഇവളെയൊക്കെ ഇവിടെ നിർത്താതെ കെട്ടിച്ചു വിട്ടു കൂടെ എന്ന് പറഞ്ഞ് ആക്ഷേപിക്കും. റൂമിന്റെ താക്കോൽ കാണാതെ പോയതിന് രാത്രി മുഴുവൻ പുറത്ത് കിടത്തി. ഈ കൊടിയ പീഡനങ്ങളൊക്കെ കുരുന്നു കുട്ടികളോട് കാട്ടിയത് മറ്റാരുമല്ല, കരുണാമയനായ കർത്താവിന്റെ മണവാട്ടികൾ. പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് കർത്താവിന്റെ മണവാട്ടിമാരുടെ ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഇവർ താമസിക്കുന്ന ക്രൈസ്റ്റ് കിങ് കോൺവെന്റിലെ സിസ്റ്റർ അംബിക എന്ന കന്യാസ്ത്രീയാണ് കുട്ടികളെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയത്. പീഡനങ്ങളിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത 20 പെൺകുട്ടികൾ പാതിരാത്രി കോൺവെന്റിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പരിഭ്രാന്തരായ വിദ്യാർത്ഥികളെ കൂട്ടത്തോടെ കണ്ടതോടെ നാട്ടുകാർ തടഞ്ഞുനിറുത്തി വിവരം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്
കൊച്ചി: ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടിയപ്പോൾ സവാളയാണെന്ന് പറഞ്ഞ് തീറ്റിപ്പിച്ചു. പുഴുവിനെ ചൂണ്ടിക്കാട്ടിയതിന് ഒരാഴ്ച മുഴുവൻ കഞ്ഞിയും അച്ചാറും. വീട്ടിൽ നിന്നും മാതാപിതാക്കൾ വന്നാൽ ഇവളെയൊക്കെ ഇവിടെ നിർത്താതെ കെട്ടിച്ചു വിട്ടു കൂടെ എന്ന് പറഞ്ഞ് ആക്ഷേപിക്കും.
റൂമിന്റെ താക്കോൽ കാണാതെ പോയതിന് രാത്രി മുഴുവൻ പുറത്ത് കിടത്തി. ഈ കൊടിയ പീഡനങ്ങളൊക്കെ കുരുന്നു കുട്ടികളോട് കാട്ടിയത് മറ്റാരുമല്ല, കരുണാമയനായ കർത്താവിന്റെ മണവാട്ടികൾ. പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് കർത്താവിന്റെ മണവാട്ടിമാരുടെ ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഇവർ താമസിക്കുന്ന ക്രൈസ്റ്റ് കിങ് കോൺവെന്റിലെ സിസ്റ്റർ അംബിക എന്ന കന്യാസ്ത്രീയാണ് കുട്ടികളെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയത്.
പീഡനങ്ങളിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത 20 പെൺകുട്ടികൾ പാതിരാത്രി കോൺവെന്റിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പരിഭ്രാന്തരായ വിദ്യാർത്ഥികളെ കൂട്ടത്തോടെ കണ്ടതോടെ നാട്ടുകാർ തടഞ്ഞുനിറുത്തി വിവരം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. കോൺവെന്റിന്റെ സ്‌കൂളിൽ നാലു മുതൽ പത്താം ക്‌ളാസു വരെ പഠിക്കുന്ന 24 വിദ്യാർത്ഥിനികളായിരുന്നു താമസക്കാർ. ഇതിൽ 20 പേരാണ് വെള്ളിയാഴ്ച രാത്രി പത്തരയോടെ കോൺവെന്റിൽ നിന്ന് പുറത്തുകടന്നത്. ഇവർ ലാൽസലാം റോഡിലൂടെ ചെട്ടിപ്പടി ഭാഗത്തെത്തിയപ്പോഴാണ് നാട്ടുകാരിൽ ചിലർ ശ്രദ്ധിച്ചത്.
വിശദമായി ചോദ്യം ചെയ്തതോടെ കോൺവെന്റിലെ പീഡനം ഭയന്ന് രക്ഷപ്പെട്ടതാണെന്ന് വെളിപ്പെടുത്തി. പൊലീസ് വിദ്യാർത്ഥിനികളുമായി കോൺവെന്റിലെത്തി. മറ്റൊരു കന്യാസ്ത്രീയെ ചുമതലയേൽപ്പിച്ച് മടങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവരിൽ അധികവും. പൊട്ടിക്കരഞ്ഞുകൊണ്ട് കന്യാസ്ത്രീകളുടെ ക്രൂരതകൾ വിവരിക്കുന്ന വിദ്യാർത്ഥിനികളുടെ ദൈന്യത സോഷ്യൽമീഡിയകളിൽ വൈറലായി. കുട്ടികൾക്ക് സമത്ത് ഭക്ഷണം നൽകാറില്ല, ചൂടെടുത്താലും ഫാനിടാൻ സമ്മതിക്കില്ല, നിസാര കാരണങ്ങൾ നിരത്തി ക്രൂരമായി മർദ്ദിക്കും. സിസ്റ്റർ അംബികയ്ക്കെതിരെയാണ് കൂടുതൽ ആരോപണങ്ങൾ.
ഇന്നലെ രാവിലെ കോൺവെന്റിലെത്തിയ കടവന്ത്ര എസ്.ഐ എസ്. വിജയശങ്കർ വിദ്യാർത്ഥിനികളിൽ നിന്ന് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ആരാപണ വിധേയരായ സിസ്റ്റർമാരായ അംബിക, ഡിൻസി എന്നിവരെ പ്രതികളാക്കി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തു. വിദ്യാർത്ഥിനികൾ ആരോപണങ്ങളിൽ ഉറച്ചുനിന്നു. വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്.ഐ വിജയശങ്കർ അറിയിച്ചു.
കുട്ടികൾ പുറത്തുവന്നു പ്രതിഷേധിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് തങ്ങൾക്കു മതിയായ ഭക്ഷണം നൽകാതെ കന്യാസ്ത്രീകൾ പീഡിപ്പിക്കുകയാണെന്നും കുട്ടികൾ പറഞ്ഞു. ഫാനിടാൻ പോലും കുട്ടികൾക്ക് കോൺവെന്റിൽ അനുവാദമില്ല. ഫാനിടാൻ കന്യസ്ത്രീയോട് അനുവാദം ചോദിച്ച കുട്ടിയോട് 'നീ വീട്ടിൽ നിന്ന് ഫാൻ കൊണ്ടുവന്നിട്ടുണ്ടോയെന്നു' ചോദിച്ചെന്നു കുട്ടികൾ പറഞ്ഞു . തങ്ങളുടെ മാതാപിതാക്കളെ അധിക്ഷേപിച്ചു സംസാരിക്കുക കന്യാസ്ത്രീകളുടെ വിനോദമാണെന്നു പറഞ്ഞ കുട്ടികൾ, പത്താം ക്ലാസ്സിൽ പഠിക്കുന്നവരോട് ഈ വർഷം പരീക്ഷ എഴുതണ്ടേന്നു കന്യാസ്ത്രീകൾ പറഞ്ഞതായും വെളിപ്പെടുത്തി.
തോൽക്കുമെന്ന് പറഞ്ഞാണ് തങ്ങളെ പരീക്ഷ എഴുതാൻ സമ്മതിക്കാത്തതെന്നും അവർ വിശദീകരിച്ചു. കഴിഞ്ഞ ദിവസം കന്യാസ്ത്രീകൾ ഇവരെ അധിക്ഷേപിച്ചു കോൺവെന്റിൽ നിന്ന് ഇറക്കിവിട്ടിരുന്നു .തുടർന്ന് കുട്ടികൾ പുറത്തുനിൽക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പ്രശ്നത്തിൽ ആദ്യം ഇടപെട്ടത് . തുടർന്ന് ഇവർ അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി കുട്ടികളെ കണ്ടു . രാവിലെ എസ്‌ഐ വന്നു കാര്യം പ്രശ്‌ന പരിഹാരം കാണാമെന്ന് പറയുമ്പോൾ, കന്യാസ്ത്രീകൾ ഉപദ്രവിക്കുമെന്നു പറഞ്ഞു കുട്ടികൾ നിലവിളിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.