ന്യൂയോർക്ക്: ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ ഈവർഷത്തെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ  27-ന് ശനിയാഴ്ച വൈകിട്ട് 4.30 മുതൽ റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്‌നാനായ സെന്ററിൽ വച്ച് (270 Willow Grove Road, Stony Point, NY 10980) നടത്തുന്നതാണ്.

വിവിധ കലാപരിപാടികൾ, പ്രസിദ്ധ ഗായിക അനിതാ കൃഷ്ണ നയിക്കുന്ന ഗാനമേള, പ്രശസ്ത ബോളിവുഡ് തെലുങ്ക് നർത്തകി കവി മോഹൻ നയിക്കുന്ന നൃത്തോത്സവം, വിദ്യാജ്യോതി മലയാളം സ്‌കൂൾ വിദ്യാർത്ഥികളുടെ നേറ്റിവിറ്റി ഷോ, വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടുന്ന ചിതലുമാത്രമെന്ന് ഭാരവാഹികൾ അറിയിച്ചു.

അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് മെത്രാപ്പൊലീത്തയായിരിക്കും വിശിഷ്ടാതിഥി. എല്ലാ മലയാളി സുഹൃത്തുക്കളേയും ആഘോഷപരിപാടികളിലേക്ക് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പരിപാടികളുടെ കോർഡിനേറ്ററായ ഷാജിമോൻ വെട്ടവുമായി (845 270 1697) ബന്ധപ്പെടുക.