കുവൈറ്റ് സിറ്റി: ജനുവരി 22 ന് മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ച് വനിതാവേദി കുവൈറ്റ് ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾക്ക് വനിതാവേദി ജനറൽ സെക്രട്ടറി ശുഭ ഷൈൻ സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ, വനിതാവേദി പ്രസിഡന്റ് ടോളി പ്രകാശ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അംഗങ്ങളൂടേയും കുട്ടികളുടേയും നേതൃത്വത്തിൽ മാർഗ്ഗംകളി, കരോൾ സോംഗ്, സംഘഗാനം, സംഘനൃത്തം, തുടങ്ങി വിവിധ കലാപരിപാടികളും, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വനിതാവേദി അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. സിന്ധു സുരേന്ദ്രൻ, ശാന്ത ആർ. നായർ, സുമതി ബാബു തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ശ്യാമള നാരായണൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.