തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ നവംബർ 21 ഞായറാഴ്ച പ്രകാശനം ചെയ്യും .സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ രാവിലെ 9 30 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഗതാഗത മന്ത്രി അഡ്വ .ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിക്കുന്നത്.

കഴിഞ്ഞ തവണ ക്രിസ്മസ്‌നവവത്സര ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്.

വില്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ അച്ചടിക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300രൂപ.പൂജാ ബമ്പർ 2021ന്റെ നറുക്കെടുപ്പും ഞായറാഴ്ച നടക്കും.ഉച്ചയ്ക്ക് 2 മണിക്ക് ഗോർഖീഭവനിലാണ് നറുക്കെടുപ്പ്. 5 കോടി രൂപയാണ് ഒന്നാം സമ്മാനം. മുൻവർഷം പൂജാ ബമ്പർ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത്തവണ 37ലക്ഷം അച്ചടിച്ചു. മുഴുവൻ ടിക്കറ്റുകളും വിറ്റു .