- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം വരവിൽ ഷാജി പാപ്പൻ ആദ്യ ദിനം നേടിയത് രണ്ടു കോടി 44 ലക്ഷം രൂപ; വിമാനം ഒരു കോടി 21 ലക്ഷം നേടിയപ്പോൾ മായാനദിയും ആന അലറലോടലറലും ആദ്യദിനം ചെറിയ കളക്ഷനിലൊതുങ്ങി; ആദ്യ ദിനത്തിൽ കിങ് മാസ്റ്റർപീസ് തന്നെ
കൊച്ചി:ക്രിസ്മസ് റിലീസുകളല്ലാം മികച്ച പ്രതികണം നേടിക്കൊണ്ട് പ്രദർശനം തുടരുമ്പോൾ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനുകൾ പുറത്ത് വന്നു. അഞ്ച് ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി എത്തിയത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റർപീസ്. പിന്നാലെ ജയസൂര്യ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ പരാജയ ചിത്രമായിരുന്ന ആട് ഒരു ഭീകര ജീവിയുടെ രണ്ടാം ഭാഗമായ ആട് 2, പ്രദീപ് എം നായർ സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം വിമാനം, ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെക്കിയ ചിത്രം മായാനദി, നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ ചിത്രം ആന അലറലോടലറൽ എന്നിവയാണ് ചിത്രങ്ങൾ. ഇതിൽ ആദ്യ ദിനത്തിൽ മലയാളത്തിലെ സകല റെക്കോർഡുകളും തകർത്തിരിക്കുകയാണ് മമ്മൂട്ടിച്ചിത്രമായ മസ്റ്റർ പീസ്. ആദ്യ ദിനത്തിൽ അഞ്ച് കോടി 11 ലക്ഷമാണ് മാസ്റ്റർ പീസ് സ്വന്തമാക്കിയത്. 6 കോടി 27 ലക്ഷം രൂപ സ്വന്തമാക്കിയ ബാഹുബലിക്കും 6 കോടി 11 ലക്ഷം സ്വന്തമാക്കിയ മെർസലും മാത്രമാണ് ഇനി മെഗാ സ്റ്റാറിന് മുന്നിലുള്
കൊച്ചി:ക്രിസ്മസ് റിലീസുകളല്ലാം മികച്ച പ്രതികണം നേടിക്കൊണ്ട് പ്രദർശനം തുടരുമ്പോൾ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനുകൾ പുറത്ത് വന്നു. അഞ്ച് ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി എത്തിയത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റർപീസ്. പിന്നാലെ ജയസൂര്യ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ പരാജയ ചിത്രമായിരുന്ന ആട് ഒരു ഭീകര ജീവിയുടെ രണ്ടാം ഭാഗമായ ആട് 2, പ്രദീപ് എം നായർ സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം വിമാനം, ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെക്കിയ ചിത്രം മായാനദി, നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ ചിത്രം ആന അലറലോടലറൽ എന്നിവയാണ് ചിത്രങ്ങൾ.
ഇതിൽ ആദ്യ ദിനത്തിൽ മലയാളത്തിലെ സകല റെക്കോർഡുകളും തകർത്തിരിക്കുകയാണ് മമ്മൂട്ടിച്ചിത്രമായ മസ്റ്റർ പീസ്. ആദ്യ ദിനത്തിൽ അഞ്ച് കോടി 11 ലക്ഷമാണ് മാസ്റ്റർ പീസ് സ്വന്തമാക്കിയത്. 6 കോടി 27 ലക്ഷം രൂപ സ്വന്തമാക്കിയ ബാഹുബലിക്കും 6 കോടി 11 ലക്ഷം സ്വന്തമാക്കിയ മെർസലും മാത്രമാണ് ഇനി മെഗാ സ്റ്റാറിന് മുന്നിലുള്ളത്. ഇതോടപ്പം ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് മാത്രമായി 10 കോടി രൂപയോളം കേരളത്തിൽ നിന്ന് മാത്രം നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു.ഈ വർഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ബ്ലോക്ക്‌ബസ്റ്ററായി മാറുകയാണ് മാസ്റ്റർ പീസ്, ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദറും ഈ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.
ഷാജി പാപ്പനാണ് തീയറ്ററുകളിൽ തരംഗമായി മാറിയ മറ്റൊരു താരം. . മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച ഈ ചിത്രം, 2015 ൽ ഇറങ്ങിയ ആട് എന്ന ചിത്രത്തിന്റെ തുടർച്ചയായ ചിത്രം തീയേറ്ററിലെത്തിയ ആദ്യദിനം 2.44 കോടി വരുമാനം നേടിയത്. തുടർന്നുള്ള ദിവസങ്ങളിലും ഹൗസ് ഫുള്ളായി മുന്നേറുന്ന ചിത്രത്തിനമ് അവധിക്കാലത്ത് കുട്ടികളുമായി കുടുംബപ്രേക്ഷകർ കൂടിയെത്തുന്നതോടെ സൂപ്പർഹിറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ആട്-2 ന്റെ അണിയറപ്രവർത്തകർ.ജയസൂര്യ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹൻ, ഭഗത് മാനുവൽ, വിജയ് ബാബു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം 'മായാനദി ആദ്യ ദിനത്തിൽ പതിഞ്ഞ രീതിയിലാണ് തുടങ്ങിയത് ആദ്യ ദിനത്തിൽ 68 ലക്ഷം രൂപയാണ് നേടിയത്. ചിത്രം സ്റ്റഡി കളക്ഷൻ നേടി മുന്നോട്ടു പോകുന്നു. അമൽ നീരദിന്റേതാണ് കഥ. ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേർന്ന് തിരക്കഥ എഴുതുന്നു. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, എന്നിവർക്കൊപ്പം അപർണ ബാലമുരളി, ഉണ്ണിമായ, നിഴൽകൾ രവി, സൗബിൻ സാഹിർ, ഹരിഷ് ഉത്തമൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.റെക്‌സ് വിജയന്റേതാണ് സംഗീതം. ഛായാഗ്രഹണം ജയേഷ് മോഹൻ. വസ്ത്രാലങ്കാരം സമീറ സനീഷ്. ഒപിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് അബു തന്നെയാണ് നിർമ്മാണം.
നവാഗതനായ പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിമാനം ആദ്യ ദിനത്തിൽ നേടിയത് 1.21 കോടി രൂപയാണ. സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസിന്റെ ജീവിതത്തിൽ നിന്നുള്ള പ്രചോദനത്തിൽ നിന്നാണ് ചിത്രം ഉണ്ടായത്.പൃഥ്വിയുടെ കഥാപാത്രം സിനിമയിൽ കേന്ദ്ര കഥാപാത്രമായ വെങ്കിട്ട് എന്ന ചെറുപ്പക്കാരനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തന്റെ കഴിവ് കൊണ്ട് സ്വന്തമായി വിമാനം നിർമ്മിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. പ്രധാന കഥാപാത്രങ്ങൾ പൃഥ്വിയുടെ നായികയായി പുതുമുഖ നടി ദുർഗ കൃഷ്ണയാണ് അഭിനയിക്കുന്നത്. ഒപ്പം നെടുമുടി വേണു, പി ബാലചന്ദ്രൻ, ശാന്തി കൃഷ്ണ, സുധീർ കരമന, എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ ചിത്രം ആന അലറലോടലറലിന്റെ ഫസ്റ്റ് ഡേ കളക്ഷൻ 53 ലക്ഷം രൂപയാണ്. ഗ്രാമീണപശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ അനു സിത്താരയാണ് നായിക.