യുകെയിലെ വിവിധ നഗരങ്ങളിലും തെരുവുകളിലും മൂന്നാഴ്ച മുമ്പ് തന്നെ ക്രിസ്മസ് എത്തിയ പ്രതീതിയാണുള്ളത്. ഇതോടനുബന്ധിച്ച് ബെർമിങ്ഹാം അടക്കമുള്ളയിടങ്ങളിൽ തുണി പറിച്ച് തെരുവിലേക്ക് യുവതികൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. ഇനി മൂന്നാഴ്ച ക്രിസ്മസിന്റെ ഭ്രാന്തൻ തിരക്കുകളുടെ നാളുകളായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടനുബന്ധിച്ച് മിക്കവരും പാർട്ടി മൂഡിലെത്തിയിരിക്കുന്നുവെന്നാണ് സൂചന. ഡിസംബറിലെ ആദ്യത്തെ ശനിയാഴ്ചരാത്രി മുതൽ തന്നെ ബെർമിങ്ഹാം ക്രിസ്മസ് ആഘോഷത്തിമർപ്പിലേക്കെത്തിയിരുന്നു. ആയിരക്കണക്കിന് പേരാണ് ഇതോടനുബന്ധിച്ച് ഷോപ്പിംഗിനും മറ്റുമായി ഇവിടുത്തെ തെരുവുകളിലേക്കെത്തിയിരുന്നത്. നിരവധി പേർ സ്വാതന്ത്ര്യത്തോടെ മദ്യപിക്കുന്നതും കാണാമായിരുന്നു.

സാന്താക്ലോസിന്റെ ചുവപ്പും വെളുപ്പും കളറുകൾക്കായിരുന്നു തെരുവുകളിൽ പ്രാമുഖ്യമേറെയുണ്ടായിരുന്നത്. നിരവധി യുവതികൾ ഇതോടനുബന്ധിച്ച് ബിക്കിന് ധരിച്ച് തെരുവുകളിലേക്ക് കൂട്ടത്തോടെ ഇറങ്ങിയിരുന്നു. ഇവരിൽ പലരും മദ്യപിക്കുന്നതും കാണാമായിരുന്നു. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബെർമിങ്ഹാമിൽ നേരത്തെ തന്നെ ആരംഭിച്ച ക്രിസ്മസ് ആഘോഷത്തിമർപ്പുകളുടെ കളർഫുള്ളായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിരവധി പെൺകുട്ടികൾ ഈ അവസരത്തിൽ തെരുവുകളിലൂടെ പാട്ട് പാടി നടക്കുന്നത് കാണാമായിരുന്നു. ഈ അവസരത്തിൽ പരമ്പരാഗതമായ വസ്ത്രം ധരിച്ച് നടക്കുന്ന സ്ത്രീകളുടെ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.

ദീർഘനേരം തെരുവുകളിൽ നൃത്തം ചെയ്തതിനെ തുടർന്ന് കാലുകൾ വേദനിച്ചതിനാൽ തങ്ങളുടെ ചെരുപ്പുകൾ അഴിച്ച് വച്ച് വിശ്രമിക്കുന്ന നിരവധി യുവതികളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. യുകെയിൽ പതിവില്ലാത്ത വിധത്തിലെത്തിയ കടുത്ത വിന്ററിന്റെ തണുപ്പിനെ വകവയ്ക്കാതെയാണ് നിരവധി പേർ ക്രിസ്മസിന് മുന്നോടിയായുള്ള ആഘോഷത്തിമർപ്പിനായി തെരുവുകളിലേക്കെത്തിയിരിക്കുന്നത്. ചിലർ മദ്യത്തിന്റെ ലഹരിയിൽ തെരുവുകളിൽ കരയുന്നതും കാണാമായിരുന്നു. സുഹൃത്തുക്കൾ അവരെ ആശ്വസിപ്പിക്കുന്നുമുണ്ടായിരുന്നു.

ബെർമിങ്ഹാമിലെ ജനപ്രിയ വെന്യൂകൾ സ്ഥിതി ചെയ്യുന്ന ബ്രോഡ് സ്ട്രീറ്റിൽ ആഘോഷത്തിമർപ്പിനായി ഒട്ടേറെ പേരാണ് എത്തുന്നത്. റവല്യൂഷൻ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. നഗരത്തിലെ ഏറ്റവും വലിയ നൈറ്റ് ക്ലബായ പ്രിസമും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പുതിയ വെന്യൂവായ ബിൽകെല്ലർ ബാർ തുറക്കാനിരിക്കുകയാണ്. 2 മില്യൺ പൗണ്ട് ചെലവഴിച്ചാണിത് നിർമ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ലൈവ്ലി കോംപ്ലക്സാണിത്. ഇവിടെ ടേബിൾ ടോപ്പ് കെഗ്സുകളും ലൈവ് ഊപാഹ് ബാൻഡുകളുമുണ്ട്.