നുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മ പുതുക്കി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു. നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിൽ ഇന്ന് രാത്രിയോടെ ക്രിസ്ത്യൻ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും നടക്കും. നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും ഒരുക്കി ആഹ്ലാദത്തിമിർപ്പിലാണ് ലോകം.

ലോകത്തിന്റെ വിവിധ രാജ്യങ്ങളും ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ പ്രധാന പള്ളികളിലെല്ലാം തിരുപ്പിറവിയെ എതിരേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെയായാണ് നാടും നഗരവും ക്രിസ്തുമസിനെ വരവേൽക്കുന്നത്. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്മസ് സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്. 

മറുനാടൻ മലയാളിയുടെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.