- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പോൺസേഡ് സ്ഥാനാർത്ഥിയെന്ന് പേരുദോഷം കേട്ട ക്രിസ്റ്റി ഫെർണാണ്ടസിനെ കെഎസ്‌ഐഡിസി ചെയർമാനാക്കി സർക്കാർ; പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഇനി വ്യവസായ വികസനത്തിന്റെ ചക്രം പിടിക്കും
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയത് മുതൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് ഉപദേശകരുടെ നിയമനത്തിന്റെ പേരിലാണ്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായുള്ള ഗീതാ ഗോപിനാഥിന്റെ നിയമനവും നിയമോപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചതും ഏറെ വിവാദമായിരുന്നു. ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തി മറ്റൊരു സുപ്രധാന നിയമനം കൂടി നടത്തിയിരിക്കയാണ് പിണറായി വിജയൻ. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) ചെയർമാനായി ക്രിസ്റ്റി ഫെർണാണ്ടസിനെ നിയമിച്ചാണ് ഉത്തരവിറങ്ങിയത്. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് പ്രതിഭ പാട്ടീൽ രാഷ്ട്രപതിയായിരിക്കെ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന ക്രിസ്റ്റിയെ കെഎസ്‌ഐഡിസി ചെയർമാനായി നിയമിച്ച നടപടി അപ്രതീക്ഷിതമായിരുന്നു. എറണാകുളത്ത് സ്ഥാനാർത്ഥിയായതിന്റെ പ്രത്യുപകാരമെന്ന വിധേനയാണ് ക്രിസ്റ്റി ഫെർണാണ്ടസിനെ കെഎസ്‌ഐഡിസി ചെയർമാനാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാല
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയത് മുതൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് ഉപദേശകരുടെ നിയമനത്തിന്റെ പേരിലാണ്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായുള്ള ഗീതാ ഗോപിനാഥിന്റെ നിയമനവും നിയമോപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചതും ഏറെ വിവാദമായിരുന്നു. ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തി മറ്റൊരു സുപ്രധാന നിയമനം കൂടി നടത്തിയിരിക്കയാണ് പിണറായി വിജയൻ.
സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) ചെയർമാനായി ക്രിസ്റ്റി ഫെർണാണ്ടസിനെ നിയമിച്ചാണ് ഉത്തരവിറങ്ങിയത്. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് പ്രതിഭ പാട്ടീൽ രാഷ്ട്രപതിയായിരിക്കെ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന ക്രിസ്റ്റിയെ കെഎസ്‌ഐഡിസി ചെയർമാനായി നിയമിച്ച നടപടി അപ്രതീക്ഷിതമായിരുന്നു.
എറണാകുളത്ത് സ്ഥാനാർത്ഥിയായതിന്റെ പ്രത്യുപകാരമെന്ന വിധേനയാണ് ക്രിസ്റ്റി ഫെർണാണ്ടസിനെ കെഎസ്‌ഐഡിസി ചെയർമാനാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത പേയ്‌മെന്റ് സീറ്റെന്ന ആരോപണം ഏറെ കേട്ടിരുന്നു. ലത്തീൻ വിഭാഗത്തിൽപ്പെട്ട വ്യക്തി എന്ന നിലയിലായിരു്ന്നു ക്രിസ്റ്റി ഫെർണാണ്ടസിന് അന്ന് സിപിഐ(എം) സീറ്റ് നൽകിയിരുന്നത്. എറണാകുളത്തെ നാൽപത്തിയഞ്ചു ശതമാനം വരുന്ന ലത്തീൻ കത്തോലിക്കരുടെ വോട്ടിൽ കണ്ണുവച്ചുള്ള ഈ നീക്കം വിജയം കണ്ടിരുന്നില്ല.
ക്രിസ്റ്റി ഫെർണാണ്ടസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചു ഒരുപാടു ആക്ഷേപങ്ങൾ അന്ന് മണ്ഡലത്തിൽ ഉയർന്നിരുന്നു. എറണാകുളത്തെ ഒരു പ്രമുഖ വ്യവസായി ക്രസ്റ്റിക്കുവേണ്ടി സീറ്റ് വിലക്കുവാങ്ങിയെന്നതാണു അതിൽ പ്രധാനം. മത്സരിക്കാൻ താത്പര്യമുണ്ടെന്നു ഈ വ്യവസായി വഴി ക്രസ്റ്റി ഫെർണാണ്ടസ് സിപിഎമ്മിനെ അറിയിക്കുകയായിരുന്നു എന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ. 2012ലാണു ക്രസ്റ്റി ഫെർണാണ്ടസ് വിരമിക്കുന്നത്. ഇതിനു തൊട്ടുമുമ്പുള്ള അഞ്ചുവർഷക്കാലമായിരുന്നു അദ്ദേഹം രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചത്. ഇക്കാലത്തു 205 കോടി രുപ സർക്കാർ ഖജനാവിൽനിന്നു ചെലവഴിച്ചു പ്രതിഭാ പാട്ടീൽ പല വിദേശയാത്രകൾ നടത്തിയത് വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.
1997 മുതൽ 2002 വരെ ക്രിസ്റ്റി ഫെർണാണ്ടസ് കേരളത്തിലെ കയർ ബോർഡ് ചെയർമാനായിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ അമരക്കാരനായി ക്രിസ്റ്റി വീണ്ടും രംഗത്തെത്തുമ്പോൾ എന്തൊക്കെ മാറ്റമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. വൻകിട വ്യവസായികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഗുജറാത്ത് കേഡറിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന് സാധിക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട.