- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ബേത്‌ലഹേമിലെ കനക താരം''
വിണ്ണിന്റെ വിരിമാറിൽ താരകങ്ങൾ പുഞ്ചിരിച്ച രാത്രി സർവ്വമാനവ ജനകോടികൾക്കു നേർവഴികാട്ടിയാം കനക താരംസർവ്വമാനവരാശി രക്ഷകൻ ഉണ്ണിയേശുതൻ തിരുഅവതാരംവാഗ്ദാനം ചെയ്‌തൊരു ദൈവപുത്രൻ ശ്രീയേശുനാഥൻ ചന്ദ്രികാചർച്ചിതമാം പനിനീർ പെയ്യുന്ന പൂവുള്ള രാത്രികാലികൾ മേയും പുൽതൊഴുത്തിൽ പുൽതൊട്ടിയിൽരാജാധിരാജൻ ഉണ്ണി പൊന്നുണ്ണി യേശുപിറന്നുപാരിൻ പരിപാലകനെ രക്ഷകനെ കീർത്തന ഗീതികളാൽ നമ്മുള്ളിൽ വാഴും നിത്യസത്യമാം നിത്യജീവദായകനെസ്തുതിച്ചിടാം പാടാം ക്രിസ്മസ് മോഹന ഗീതങ്ങൾനീതിപാലക ദയാപരനാം മാനവരക്ഷകനെ നമിച്ചു പാടാംപുൽക്കൂട്ടിലവതരിച്ച ലോകരക്ഷകാ നിയന്താവെ വണങ്ങുന്നു പാരിൽ ആനന്ദപാലൊളി വിതറുമീ മോഹന രാവിൽതാരകങ്ങൾ കൺചിമ്മി പുഞ്ചിരിക്കുമീ ആനന്ദ വേളയിൽപൊന്നുണ്ണിയെ വാഴ്‌ത്തിപാടുവിൻ ഭൂമിയിൽ സമാധാനംഅത്യുന്നതനാം ദൈവമേ നിൻ കൃപയാണീ ക്രിസ്മസ് അന്ധകാരപൂരിതമാം ഭൂതലത്തിൽ പ്രകാശപൂരിതമാം തിരുപിറവി ദൈവപുത്രനാം ഉണ്ണിയേശുതൻ തിരു അവതാരംവാഴ്ത്തുന്നു രക്ഷകാ ദേവാധിദേവാ രാജാധിരാജ വാഴ്ത്തുന്നുബേത്ലഹേമിലെ കനക താരമേ ജ്വലിക്കും നിത്യപ്രകാശമേ നയിച്ചാലും നേർ
വിണ്ണിന്റെ വിരിമാറിൽ താരകങ്ങൾ പുഞ്ചിരിച്ച രാത്രി
സർവ്വമാനവ ജനകോടികൾക്കു നേർവഴികാട്ടിയാം കനക താരം
സർവ്വമാനവരാശി രക്ഷകൻ ഉണ്ണിയേശുതൻ തിരുഅവതാരം
വാഗ്ദാനം ചെയ്‌തൊരു ദൈവപുത്രൻ ശ്രീയേശുനാഥൻ
ചന്ദ്രികാചർച്ചിതമാം പനിനീർ പെയ്യുന്ന പൂവുള്ള രാത്രി
കാലികൾ മേയും പുൽതൊഴുത്തിൽ പുൽതൊട്ടിയിൽ
രാജാധിരാജൻ ഉണ്ണി പൊന്നുണ്ണി യേശുപിറന്നു
പാരിൻ പരിപാലകനെ രക്ഷകനെ കീർത്തന ഗീതികളാൽ
നമ്മുള്ളിൽ വാഴും നിത്യസത്യമാം നിത്യജീവദായകനെ
സ്തുതിച്ചിടാം പാടാം ക്രിസ്മസ് മോഹന ഗീതങ്ങൾ
നീതിപാലക ദയാപരനാം മാനവരക്ഷകനെ നമിച്ചു പാടാം
പുൽക്കൂട്ടിലവതരിച്ച ലോകരക്ഷകാ നിയന്താവെ വണങ്ങുന്നു
പാരിൽ ആനന്ദപാലൊളി വിതറുമീ മോഹന രാവിൽ
താരകങ്ങൾ കൺചിമ്മി പുഞ്ചിരിക്കുമീ ആനന്ദ വേളയിൽ
പൊന്നുണ്ണിയെ വാഴ്‌ത്തിപാടുവിൻ ഭൂമിയിൽ സമാധാനം
അത്യുന്നതനാം ദൈവമേ നിൻ കൃപയാണീ ക്രിസ്മസ്
അന്ധകാരപൂരിതമാം ഭൂതലത്തിൽ പ്രകാശപൂരിതമാം
തിരുപിറവി ദൈവപുത്രനാം ഉണ്ണിയേശുതൻ തിരു അവതാരം
വാഴ്‌ത്തുന്നു രക്ഷകാ ദേവാധിദേവാ രാജാധിരാജ വാഴ്‌ത്തുന്നു
ബേത്‌ലഹേമിലെ കനക താരമേ ജ്വലിക്കും നിത്യപ്രകാശമേ
നയിച്ചാലും നേർവഴി നയിച്ചാലും മനുഷ്യാവതാര ദൈവപുത്രാ
എല്ലാമറിയുന്ന ദൈവപുത്രാ ലോകൈക നിത്യപരിപാലകാ
പാപിയാമെന്നിൽ ചൊരിയണേ നിത്യകരുണാമൃതം
പാരിനുപാതകാട്ടുവാൻ പുൽകുടിലിൽ പിറന്ന രക്ഷകാ സ്തുതി
വാഴ്‌ത്തുന്നു രക്ഷകാ ദേവാധിദേവാ രാജാധിരാജ വാഴ്‌ത്തുന്നു
സ്തുതിച്ചിടാം പാടാം ക്രിസ്മസ് മോഹന ഗീതങ്ങൾ