- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമ സേനയിൽ എൻജിൻ മെക്കാനിക്കായി വന്ന് യുദ്ധവിമാനത്തിന്റെ പൈലറ്റായി; രണ്ടാം ലോകയുദ്ധകാലത്ത് 13 ജർമൻ വിമാനങ്ങളെ വെടിവച്ചിട്ടു ധീരചരിതമെഴുതി: ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ലോക ഇതിഹാസമായി: അന്തരിച്ച ആദ്യ 'സൂപ്പർസോണിക്' പൈലറ്റ് ചക് യേഗറിന് വിട

ന്യൂയോർക്ക്: ലോകം ആശ്ചര്യത്തോടെ കേട്ട പേരാണ് ചക് യേഗർ. ശബ്ദത്തേക്കാൾ വേഗത്തിൽ വിമാാനം പറത്തിയ ആദ്യ 'സൂപ്പർസോണിക്' പൈലറ്റായാണ് ചക് യേഗർ എന്ന മനുഷ്യൻ ലോക ഇതിഹാസമായി മാറിയത്. അതുകൊണ്ട് തന്നെ 97-ാം വയസ്സിൽ ചക് യേഗർ ലോകത്ത് നിന്നും വിട പറയുമ്പോൾ ആദരാഞ്ജലികളുമായി എത്തുകയാണ് ലോകം ഒന്നടങ്കം.
വ്യോമ സേനയിൽ എൻജിൻ മെക്കാനിക്കായി വന്ന് യുദ്ധവിമാന പൈലറ്റായി മാറിയ ഇതിഹാസമാണ് യേഗർ. രണ്ടാം ലോകയുദ്ധകാലത്ത് 13 ജർമൻ വിമാനങ്ങളെ വെടിവച്ചിട്ടു ധീരചരിതമെഴുതിയ അദ്ദേഹം പക്ഷേ, എന്നും ഓർമിക്കപ്പെടുക 1947 ൽ ശബ്ദവേഗത്തെ പിന്നിലാക്കി വിമാനം പറത്തിയതിന്റെ പേരിലാണ്.
43,000 അടി ഉയരത്തിൽ മണിക്കൂറിൽ 1,126 കിലോമീറ്റർ വേഗത്തിലാണ് യേഗർ അന്ന് 'എക്‌സ് 1' റോക്കറ്റ് വിമാനത്തിൽ ചീറിപ്പറന്നത്. ടോം വോൾഫിന്റെ 'ദ് റൈറ്റ് സ്റ്റഫ്' എന്ന പുസ്തകവും സിനിമയും യേഗറിന്റെ ഐതിഹാസിക വേഗപ്പറക്കൽ ആസ്പദമാക്കിയുള്ളതാണ്.

