കൊച്ചി: മദ്രസയിൽ പോകാനെത്തിയ മകളുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതിക്ക് ഒടുവിൽ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. നിലമ്പൂർ പൂക്കോട്ടുംപാടം ചുള്ളിയോട് സ്വദേശി അബ്ദുൾ നാസർന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിഷയാണ് പ്രതിയുടെ ഹർജി തള്ളി ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് പി. സോമരാജൻ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചത്.

2012 ഏപ്രിൽ നാലിനാണ് സംഭവം. രാവിലെ 6.30 ന് പൊന്നാംകല്ല് മദ്രസയിലേക്ക് പോകുന്ന വഴി പെൺകുട്ടി കൂട്ടുകാരിയെ വിളിക്കാനാണ് നാസറിന്റെ വീട്ടിലേക്ക് കയറിയത്. എന്നാൽ ഭാര്യയും മകളും വീട്ടിലില്ലാത്ത സമയത്ത് വന്ന പെൺകുട്ടിയെ മുറിയിലേക്ക് കയറ്റി പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ കുട്ടി ശബ്ദമുണ്ടാക്കിയതോടെ സംഭവം പുറത്തറിയാതിരിക്കാനായി പ്രതി പെൺകുട്ടിയെ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിക്കാനായി ബാത്ത് റൂമിലേക്ക് മാറ്റുകയായിരുന്നു.

പൊന്നാംകല്ല് മദ്രസയിലേക്ക് പോയ സൽവ തിരിച്ചു വന്നില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതൃ സഹോദരൻ സലീം നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സിഐ എ പി ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ സൽവയുടെ മൃതദേഹം പ്രതിയുടെ വീട്ടിലെ ബാത്ത്റൂമിൽ കണ്ടെത്തുകയായിരുന്നു. തെരച്ചിൽ നടത്താൻ പ്രതി അബ്ദുൽ നാസറും സജീവമായി രംഗത്തുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.

പിതൃതുല്യനായ പ്രതി മകളുടെപ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചതായി ഹൈക്കോടതി വിലയിരുത്തി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന കീഴ്ക്കോടതിയുടെ കണ്ടെത്തൽ ശരിയാണ്. പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. കരയാതിരിക്കാൻ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ഒളിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

കേസ് പരിഗണിച്ച മഞ്ചേരി സെഷൻസ് കോടതി പ്രതിക്കെതിരെ ബലാത്സംഗം,കൊലപാതകം കേസുകൾ തെളിഞ്ഞതായി കണ്ടെത്തി.കൂടാതെ തെളിവു നശിപ്പിക്കൽ വകുപ്പിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.പ്രതിയുടെ കുറ്റസമ്മത മൊഴി,പോസ്‌റുമോർട്ടം റിപ്പോർട്ട്,വീട്ടിൽ കണ്ട രക്തക്കറ,കുളിമുറിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്, കൊല്ലാൻ ഉപയോഗിച്ച തുണി എന്നിവയടക്കം ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ പ്രതിക്കെതിരെ തെളിവ് ഹാജരാക്കി.

പൊതു സമൂഹത്തെയും നീതിപീഠത്തിന്റെ മന:സാക്ഷിയെയും ഒരുപോലെ ഞെട്ടിക്കുന്ന ക്രൂരമായ സംഭവമാണിത്. പ്രതി പിതൃതുല്യമായി പെരുമാറുമെന്നാണ് പെൺകുട്ടി കരുതിയത്. എന്നാൽ അയാൾ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. കരയാതിരിക്കാൻ വാ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഇത്തരമൊരു സംഭവം അപൂർവങ്ങളിൽ അപൂർവമാണ് - ഹൈക്കോടതി വ്യക്തമാക്കി

കണെ്ടത്തിയിരുന്നു. പ്രതി യാതൊരു തരത്തിലുള്ള ദയയ്ക്കും അർഹനല്ലെന്ന് കോടതി വിലയിരുത്തി. പ്രതീക്ഷിച്ച വിധിയെന്ന് സൽവയുടെ മാതാവ് സുഹ്റ. ഇനിയോരാൾക്കും സമാന അവസ്ഥ ഉണ്ടാകരുതെന്നും അവർ പ്രതികരിച്ചു.

പ്രതിക്ക് 45 വയസ്സുണ്ടെന്നും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവാണെന്നതും കുറ്റകൃത്യത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നുവെന്നും മുമ്പ് കോടതി നിരീക്ഷിച്ചിരുന്നിരുന്നു. കുട്ടിയുടെ രഹസ്യഭാഗങ്ങളിലേറ്റ മുറിവ് ഭയാനകമായിരുന്നു. കൂട്ടുകാരിയുടെ പിതാവ് എന്ന സൽവയുടെ വിശ്വാസം പ്രതി ദുരുപയോഗം ചെയ്തതായും കോടതി നിരീക്ഷിച്ചിരുന്നു. ടെറസിനു മുകളിലേക്ക് വലിച്ചെറിഞ്ഞ കുട്ടിയുടെ പുസ്തകം, പേന, റൈറ്റിങ് പാഡ്, പ്ലാസ്റ്റിക് കവർ, ഷാൾ, ചെരിപ്പ് എന്നിവ പ്രതി തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്തത്. ഇവ സൽവയുടെ മാതാവ് സുഹ്റ തിരിച്ചറിഞ്ഞിരുന്നു. മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ സ്ലാബ് ഉയർത്താൻ കഴിയാത്തതിനാൽ മൃതദേഹം ബാത്ത് റൂമിൽ ഉപേക്ഷിക്കുകയായിരുന്നു.