ന്യുയോർക്ക്: ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ 26മത് വാർഷിക കൺവൻഷൻ മെയ് 27 മുതൽ 29 വരെ യോഗ്ലേഴ്‌സ് പാമെർ റോഡിലുള്ള്ള സോണ്ടേഴ്‌സ് ട്രേയ്ഡ് ടെക്‌നിക്കൽ ഹൈസ്‌കൂൾ (183 Palmer road, Yonkers, NY 10701) ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് റവ. എ. എം. വർഗീസ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. വിവിധ ദിവസ ങ്ങളിലായി റവ. ജിം മില്ലിഗൻ, ഡോ. ക്രിസ് ജാക്‌സൺ, സിസ്റ്റർ സുജ കുറി യാക്കോസ് എന്നിവർ പ്രസംഗിക്കും.

റീജിയൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേത്രുത്വം നൽകും. പാസ്റ്റർ എ.എം വർഗീസ്, പാസ്റ്റർ സി.ഡി ഏബ്രഹാം, പാസ്റ്റർ റെജി. പി. ചെറിയാൻ, ബ്രദർ ജോളി തോമസ്, ബ്രദർ ബിനു ജോർജ് എന്നിവർ നോർത്ത് ഈസ്റ്റേൺ റീജിയൻ ഭാരവാഹികളായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.nercog.org